സൂക്ഷിക്കാം സീസണൽ അലർജിയെ 
Health

'മഴക്കാലമല്ലേ... ഇനി തുമ്മലും ചീറ്റലും തുടങ്ങും'; വൈറൽ പനിയാണെന്ന് തെറ്റിദ്ധരിക്കരുത്, സൂക്ഷിക്കാം സീസണൽ അലർജിയെ

പൊടി, പൂമ്പൊടി, പൂപ്പല്‍, ചെറുപ്രാണികള്‍, കാലാവസ്ഥ മാറ്റം എന്നിവയാണ് സാധാരണത​ഗതിയിൽ നമുക്ക് ചുറ്റുമുള്ള ആന്റിജനുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

മഴയും തണുപ്പും വരുന്നതിനൊപ്പം വൈറൽ പനിയും സീസണൽ അലർജി മൂലമുള്ള രോ​ഗങ്ങളും പിടിമുറുക്കും. ബാഹ്യമായ പ്രേരക ഘടകങ്ങൾ (ആന്റിജൻ) അമിതമായി നമ്മുടെ ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് അലര്‍ജി ഉണ്ടാകുന്നത്. ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആ​ഗോള തലത്തിൽ 30 ശതമാനം വരെ ആളുകൾ അലർജി മൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. പൊടി, പൂമ്പൊടി, പൂപ്പല്‍, ചെറുപ്രാണികള്‍, കാലാവസ്ഥ മാറ്റം എന്നിവയാണ് സാധാരണത​ഗതിയിൽ നമുക്ക് ചുറ്റുമുള്ള ആന്റിജനുകള്‍.

എന്താണ് സീസണൽ അലർജികൾ?

ശൈത്യകാലവും തണുപ്പും ചില കാലാവസ്ഥയിൽ പൂക്കുന്ന ചെടികളുടെയും മരങ്ങളുടെയും പൂമ്പോടികൾ കാരണം ഉണ്ടാകുന്ന അലർജിയെയാണ് സീസണൽ അലർജി എന്ന് വിളിക്കുന്നത്. തുമ്മലും മൂക്കടപ്പും കണ്ണിന് ചൊറിച്ചിലുമാണ് സീസണൽ അലർജിയുടെ ലക്ഷണങ്ങൾ. എന്നാൽ അലർജി ലക്ഷണങ്ങളെ പലപ്പോഴും വൈറൽ അണുബാധയായി തെറ്റുദ്ധരിക്കാറുണ്ട്. ഇത് അനാവശ്യ ആന്റിബയോട്ടിക് ഉപയോ​ഗത്തിലേക്കും ചികിത്സ താമസിക്കുന്നതിലേക്കോ നയിക്കുന്നു. അലർജി ലക്ഷണങ്ങൾ തീവ്രമാകുന്നത് ആസ്മ പോലുള്ള അവസ്ഥയിലേക്കും എത്തിച്ചേക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സീസണൽ അലർജിയെ പ്രതിരോധിക്കാം

  • സീസണൽ അലർജിക്ക് കാരണമാകുന്ന പൂമ്പൊടിയെ വീടിനകത്തേക്ക് കടക്കാതെ വീടിനകം എപ്പോഴും വൃത്തിയായി സൂക്ഷിക്കാം. വീടിനകത്തുള്ള വായുനിലവാരം പരിശോധിക്കുന്നത് അലർജിയുടെ തീവ്രത കുറയ്‌ക്കാൻ വേണ്ട നടപടി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾക്ക് സഹായിക്കും.

  • അധിക സമയം വീടിന് പുറത്ത് ചെലവഴിക്കാതെയിരിക്കുക. വീടിന് പുറത്ത് പോയിട്ടു വരുമ്പോൾ കുളിച്ച് വൃത്തിയാകുക, ഇത് പുറത്തുനിന്നുള്ള പൂമ്പൊടിയെ ശരീരത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും ഒഴിവാക്കാൻ സഹായിക്കും. ഇത് ഇൻഡോർ അലർജി എക്സ്പോഷർ സാധ്യത കുറയ്ക്കുന്നു.

  • അലർജി ലക്ഷണങ്ങൾ തീവ്രമാകുന്നതിന് മുൻപ് തന്നെ വൈദ്യസഹായം തേടുന്നത് പ്രധാനമാണ്. കൃത്യമായ ചികിത്സ അലർജിയുടെ ലക്ഷണങ്ങളെ കുറയ്‌ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ