സ്ഥിരമായി ഒരിടത്തുതന്നെ ഇരിന്നുള്ള ജോലിയും വ്യായാമക്കുറവും ഒടുവിൽ പലരെയും ജിമ്മിൽ കൊണ്ടെത്തിക്കും. അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ മാറ്റിനിർത്തിയാലും ശരിയായ വ്യായാമം ഇല്ലാത്തതിന്റെ അഭാവം ദൈനംദിന കാര്യങ്ങളിൽ പോലും പ്രകടമാകാൻ തുടങ്ങുമ്പോൾ പലരും ഒന്ന് പേടിക്കും. സ്റ്റാമിന കുറയുക, കുറച്ച് നടക്കുമ്പോഴോ ആയസപ്പെട്ട് എന്തെങ്കിലും ചെയ്യുമ്പോഴും കിതയ്ക്കുക അല്ലെങ്കിൽ തളർച്ച തോന്നുക, എന്നിങ്ങനെ പല ബുദ്ധിമുട്ടുകൾ തേടിയെത്തുമ്പോഴാണ് ഒടുവിൽ അറ്റകൈയായി ജിമ്മിലേക്ക് എത്തുന്നത്. എന്നാൽ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സാധാരണഗതിയിലുള്ള ഫിറ്റ്നസ് വർക്കൗട്ടുകളാണ് ചെയ്യുന്നതെങ്കിൽ അത്ര ഭയപ്പെടേണ്ട കാര്യമില്ല. അതേസമയം കുറച്ച് കഠിനമായിട്ടുള്ള വർക്കൗട്ടുകളിലേക്ക് കടക്കുന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തേണ്ടതാണ്, പ്രത്യേകിച്ച് പ്രായം നാൽപത് കഴിഞ്ഞവർ. ഈ വിഭാഗക്കാർ ഹൃദയാരോഗ്യത്തിൻറെ അവസ്ഥ, മുമ്പ് നേരിട്ടിരുന്ന അസുഖങ്ങൾ/ ആരോഗ്യപ്രശ്നങ്ങൾ, മാനസികാവസ്ഥ എന്നിവയെല്ലാം നിർബന്ധമായും ശ്രദ്ധിക്കേണ്ടതാണെന്നാണ് ഡോക്ടർമാർ പറുന്നത്. നാൽപത് കഴിയുമ്പോൾ ശാരീരീരികമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുന്നതുകൊണ്ടാണിത്.
ഏത് പ്രായക്കാർ ആണെങ്കിലും തങ്ങളുടെ ആരോഗ്യാവസ്ഥ അനുസരിച്ചുള്ള വർക്കൗട്ട് മാത്രമേ ചെയ്യാവൂ. ഒന്നുകിൽ ഡോക്ടറുടെ നിർദേശം തേടിയ ശേഷം മാത്രം ചെയ്യുക അല്ലെങ്കിൽ അറിവുള്ള ട്രെയിനറെ സമീപിക്കാൻ ശ്രദ്ധിക്കണം. വർക്കൗട്ട് നടത്തുന്ന സ്ഥലത്ത് കൃത്യമായ വെൻറിലേഷൻ ഉറപ്പാക്കണം. ആവശ്യത്തിന് വെള്ളം കുടിക്കണം. വർക്കൗട്ടിന് ശേഷം മദ്യപാനമോ ലഹരി ഉപയോഗമോ പാടില്ല.
ശാരീരികമായി എന്തെങ്കിലും പ്രശ്നം തോന്നിയാൽ നിർബന്ധമായും മെഡിക്കൽ പരിശോധന നടത്തി ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വർക്കൗട്ട് തുടരാവൂ. നെഞ്ചിൽ അസ്വസ്ഥതയോ കനം നിറയുന്നത് പോലത്തെ അനുഭവമോ ഉണ്ടെങ്കിൽ വർക്കൗട്ടിന് മുതിരാതിരിക്കുക. കീഴ്ത്താടിയിലോ തോളുകളിലോ നടുവിനോ നെഞ്ചിലോ കൈകളിലോ വേദന തോന്നുകയാണെങ്കിലും വർക്കൗട്ട് തുടരരുത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates