Kriti Sonan Egg Freezing Instagram
Health

''എ​ഗ് ഫ്രീസിങ്' തമാശയല്ല, ​ഗർഭിണിയാണെന്ന് തന്നെ തോന്നി, മാനസികാവസ്ഥയിലും മാറ്റം വന്നു'

'മിമി'എന്ന ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കത്തിനിടെയാണ് എഗ് ഫ്രീസിങ് എന്ന തീരുമാനം എടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

സ്ത്രീകളുടെ 'ബയോളജിക്കൽ ക്ലോക്ക്' ഒരു ടൈം ബോംബ് പോലെയാണ്. വിവാഹത്തിനും കുഞ്ഞുങ്ങളെ പ്രസവിക്കാനുമൊക്കെ പ്രായപരിധി നിശ്ചയിക്കപ്പെടുന്നത് അതുകൊണ്ടാണ്. എന്നാൽ 'ജീവിതം ഒന്നല്ലേ ഉള്ളൂ, അത് നമ്മൾ ആ​ഗ്രഹിക്കുന്നതു പോലെ രചിക്കണം. മറ്റൊരാൾക്ക് ഒരിക്കലും അത് എഴുതാൻ കഴിയില്ലെന്ന് ബോളിവുഡ് താരം കൃതി സനോൺ പറയുന്നു. 'എ​ഗ് ഫ്രീസിങ്' എന്ന വലിയ തീരുമാനം ആ രീതിയിലെടുത്തതാണെന്ന് താരം ഹ്യൂമൻസ് ഓഫ് ബോംബെ സ്ഥാപക കരിഷ്മ മേത്തയുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

തനിക്ക് ഇപ്പോൾ 35 വയസ്സുണ്ട്. വിവാഹം, ഗർഭധാരണം ഇതിനൊക്കെയുള്ള പ്രായപരിധി എന്നതിനെ കുറിച്ച് ആശങ്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ വിവാഹം കഴിക്കണം അല്ലെങ്കിൽ ഇപ്പോൾ കുഞ്ഞുങ്ങൾ വേണം എന്ന വസ്തുതയിൽ തളരാൻ താൻ ഒരുക്കമല്ലെന്ന് കൃതി വ്യക്തമാക്കി.

'മിമി'എന്ന ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കത്തിനിടെയാണ് എഗ് ഫ്രീസിങ് എന്ന തീരുമാനം എടുത്തത്. ചിത്രത്തിന് വേണ്ടി 15 കിലോ ശരീരഭാരം കൂട്ടണമായിരുന്നു. ആ ഘട്ടത്തിൽ ഇങ്ങനൊരു തീരുമാനം എടുക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണെന്ന് വിദഗ്ധ അഭിപ്രായം ലഭിച്ചതോടെയാണ് എഗ് ഫ്രീസ് ചെയ്തതെന്ന് കൃതി തുറന്നു പറഞ്ഞു.

പക്ഷേ എ​ഗ് ഫ്രീസിങ് ഒരു തമാശയല്ല. അത് സാമ്പത്തികമായും, ശാരീരികമായും, വൈകാരികമായും, മാനസികമായും വളരെയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. ഹോർമോൺ തകരാറുകൾ സംഭവിക്കും, ഗർഭിണിയെപ്പോലെ തോന്നുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടാകുമെന്ന് കൃതി വിശദീകരിക്കുന്നു. മാനസികാവസ്ഥയിലും മാറ്റങ്ങൾ സംഭവിക്കുന്നു. 'ഞാൻ എനിക്ക് തന്നെ നൽകുന്ന സമ്മാനമായാണ് ഇതിനെ കരുതുന്നത്. പ്രായപരിധി ഒന്നിനും തടസമാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിൽ എനിക്ക് സന്തോഷമുണ്ട്'- കൃതി പറഞ്ഞു.

എന്താണ് എഗ് ഫ്രീസിങ്

അണ്ഡങ്ങളെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART) ആണ് ഓസൈറ്റ് ക്രയോപ്രിസർവേഷൻ അഥവാ എഗ് ഫ്രീസിങ്. അണ്ഡം ഇത്തരത്തില്‍ സൂക്ഷിച്ചുവെയ്ക്കുന്നത് പിൽക്കാലത്ത് ​ഗർഭധാരണം സാധ്യമാക്കാന്‍ സഹായിക്കുന്നു. സ്ത്രീയിൽ നിന്ന് ആരോ​ഗ്യമുള്ള അണ്ഡം ശേഖരിക്കുകയും കൃത്രിമ സംവിധാനത്തിലൂടെ അതിന്റെ വളർച്ച ത്വരിതപ്പെടുത്തി ഫ്രീസ് ചെയ്തു സൂക്ഷിക്കുകയും ചെയ്യുന്നതാണ് എ​ഗ് ഫ്രീസിങ് എന്ന പ്രക്രിയ. പിന്നീട് സ്ത്രീ അമ്മയാവാൻ ആ​ഗ്ര​ഹിക്കുന്ന സമയത്ത് ഫ്രീസ് ചെയ്ത അണ്ഡം ബീജവുമായി ചേർത്ത് ​ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതിലൂടെ ​ഗർഭഘാരണം സാധ്യമാക്കുന്നു. സ്വയം ​ഗർഭധാരണത്തിന് മാത്രമല്ല, അണ്ഡം ഡോണേറ്റ് ചെയ്യാനും എ​ഗ് ഫ്രീസിങ് സഹായിക്കും.

അണ്ഡ ശേഖരണം

അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയും രക്ത പരിശോധനയിലൂടെയും അണ്ഡത്തിന്റെ വളർച്ച മനസിലാക്കാം. ​കൂടാതെ ഹോർമോൺ വ്യതിയാനവും ആൻട്രൽ ഫോളിക്കിൾ കൗണ്ട് പരിശോധനയും നടത്തണം. ട്രാൻസ്‌വാജിനൽ അൾട്രാസൗണ്ട് ഉപയോഗിച്ച് സ്ത്രീയുടെ അണ്ഡാശയത്തിലെ ദൃശ്യമായ, ചെറുതും, ദ്രാവകം നിറഞ്ഞതുമായ ഫോളിക്കിളുകളുടെ എണ്ണം അളക്കുന്ന ഒരു പ്രക്രിയയാണ് ആൻട്രൽ ഫോളിക്കിൾ കൗണ്ട് (AFC). ഈ പരിശോധനകളിലൂടെ എത്രത്തോളം അണ്ഡം ഫ്രീസ് ചെയ്യാനാകുമെന്ന് അറിയാം. അതിനുശേഷം ആവറിയന്‍ സ്റ്റിമുലേഷന്‍ നടത്താനുള്ള മരുന്നുകള്‍ നല്‍കും. അതിനുശേഷം അണ്ഡം പുറത്തെടുത്ത് ഫ്രീസ് ചെയ്തു സൂക്ഷിക്കുന്നു.

ആർക്കൊക്കെ എ​ഗ് ഫ്രീസ് ചെയ്യാം

കീമോതെറാപ്പി, റേഡിയേഷൻ പോലുള്ള ചികിത്സകൾക്ക് വിധേയമായി പ്രത്യുത്പാദനശേഷിക്ക് തകരാർ സംഭവിച്ചവർക്കും പിസിഒഎസ് പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

ആരോ​ഗ്യ പ്രശ്നങ്ങൾ

അണ്ഡം പുറത്തെടുക്കുന്നത് 24 മണിക്കൂറിൽ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടാം. വയറുവേദന, വയറിളക്കം, മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ചിലർക്ക് തലകറക്കവും രക്തസ്രാവവും വരെ ഉണ്ടാകാം.

Kriti Sanon, 35, Reveals She Froze Her Eggs Before Mimi: 'Not An Easy Process, But Worth It'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ വന്‍ മണ്ണിടിച്ചില്‍; അപകടം തുരങ്കപാത നിര്‍മാണ സ്ഥലത്ത്; നിരവധി പേര്‍ കുടുങ്ങിയതായി സംശയം

തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

വയനാട്ടിലും കോഴിക്കോട്ടും റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഓറഞ്ച്, സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത

പി കെ ശശി സിഎംപിയിലേക്ക്; ശശി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന് സിപി ജോണ്‍

'മുരുകൻ ജനിച്ചത് തമിഴ്നാട്ടിൽ അല്ല'; ജൂനിയർ എൻടിആർ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം, നിരോധിക്കണമെന്ന് ആവശ്യം