Menopause healthy life style Pinterest
Health

ഉറക്കക്കുറവ്, മൂഡ് സ്വിങ്സ് മാറ്റിയെടുക്കാം; ആർത്തവവിരാമം ആരോഗ്യകരമായ ജീവിതശൈലിയിലൂടെ...

ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നത് ഈ ഘട്ടത്തിൽ കൂടുതൽ കരുത്തും ആരോഗ്യവും നിലനിർത്താൻ സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

സ്ത്രീകളുടെ ജീവിതത്തിലെ ഒരു സ്വാഭാവിക ഘട്ടമാണ് ആർത്തവവിരാമം. എന്നാൽ പല സ്ത്രീകൾക്കും ഇത് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന മാറ്റങ്ങളോടെയാണ് വരുന്നത്. പെട്ടെന്ന് ശരീരം ചൂടാകുക, ഉറക്കക്കുറവ്, മൂഡ് സ്വിങ്സ്, ശരീരഭാരം കൂടുക, സന്ധി വേദന എന്നിവ പലരും അനുഭവിക്കുന്ന ചില ലക്ഷണങ്ങൾ മാത്രമാണ്.

ഈ മാറ്റങ്ങൾ സാധാരണമാണെങ്കിലും, ഭക്ഷണം, വ്യായമം, സ്വയം പരിചരണം എന്നിവ ഈ അവസ്ഥയിക്ക് വലിയ മാറ്റം ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. പെട്ടെന്നുള്ള പരിഹാരങ്ങൾ തേടുന്നതിന് പകരം, ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നത് ഈ ഘട്ടത്തിൽ കൂടുതൽ കരുത്തും ആരോഗ്യവും നിലനിർത്താൻ സഹായിക്കും.

ന്യൂട്രിഷനിസ്റ്റ് റുജുത ദിവേക്കർ അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ, ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട നാല് പ്രധാനപ്പെട്ട കാര്യങ്ങൾ പങ്കുവെക്കുന്നു.

എല്ലുകളുടെ ആരോഗ്യം

ആർത്തവവിരാമത്തിനായി തയ്യാറെടുക്കേണ്ട ഏറ്റവും അനുയോജ്യമായ സമയം യഥാർത്ഥത്തിൽ പ്രായപൂർത്തിയാകുന്ന ഘട്ടത്തിലാണെന്ന് റുജുത പറയുന്നു. പെൺകുട്ടികൾ വളരുന്തോറും പുറത്തുപോയി കളിക്കുന്നത് നിർത്താറുണ്ടെന്നും, ഇത് ശക്തമായ എല്ലുകൾ രൂപപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്തുമെന്നും അവർ വിശദീകരിച്ചു.

കഴിഞ്ഞുപോയ കാര്യങ്ങൾ മാറ്റാൻ കഴിയില്ലെങ്കിലും, രക്ഷിതാക്കൾക്കും സ്കൂളുകൾക്കും സമൂഹത്തിനും പെൺകുട്ടികളെ സജീവമായിരിക്കാൻ പ്രോത്സാഹിപ്പിക്കാനാകും. ഇത് അവർക്ക് മികച്ച അസ്ഥി ബലത്തോടെ വളരാൻ സഹായകരമാകും. ഇനി നിങ്ങൾ ആർത്തവവിരാമത്തോട് അടുക്കുകയാണെങ്കിൽ പോലും, ആരോഗ്യകരമായ ശീലങ്ങൾ ആരംഭിക്കാൻ ഒരിക്കലും വൈകിയിട്ടില്ല.

എങ്ങനെ ജീവിക്കണം

ശരീരഭാരം കുറയ്ക്കുന്നതിനപ്പുറം അടുത്ത 40 വർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു ചടങ്ങിന് മുന്നോടിയായോ അല്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിലോ മാത്രം ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് നിർത്താനുള്ള സമയമാണിത്. അതിനുപകരം, അടുത്ത 40 വർഷങ്ങളിൽ നിങ്ങൾക്ക് എങ്ങനെ ജീവിക്കണം എന്ന് സ്വയം ചോദിക്കുക.

ആഴ്ചയിൽ മൂന്ന് മണിക്കൂർ മാത്രം വ്യായാമം ചെയ്യുന്നത് നിങ്ങളുടെ കരുത്ത്, ചർമം, മുടി, മാനസികാവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുമെന്ന് അവർ പറഞ്ഞു. "സമയക്രമത്തിന് മുൻഗണന നൽകുക. എന്തുതന്നെയായാലും വ്യായാമം മുടക്കരുത്," അവർ നിർദ്ദേശിക്കുന്നു.

ഭാരക്കുറവല്ല ആരോഗ്യം

ആർത്തവവിരാമ സമയത്ത് ശരീരഭാരം അളക്കുന്ന യന്ത്രത്തിലെ നമ്പറുകൾ നോക്കി നിങ്ങളുടെ പുരോഗതി വിലയിരുത്തരുത്. ഹോർമോൺ വ്യതിയാനങ്ങളുമായി ശരീരം പൊരുത്തപ്പെടുന്നതിനാൽ, ശരീരഭാരം കുറയുന്നത് പതുക്കെയായിരിക്കാം. അതിനുപകരം, നിങ്ങളുടെ അരക്കെട്ടും ഇടുപ്പും അളക്കാൻ നിർദ്ദേശിക്കുന്നു. നിങ്ങളുടെ അരക്കെട്ട് ഇടുപ്പിനേക്കാൾ 8-10 ഇഞ്ച് കുറവാണെങ്കിൽ, അത് ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഇത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറച്ചേക്കാം.

ഉറക്കത്തിന് മുൻഗണന

തങ്ങളുടെ ചെറുപ്പകാലവുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തണമെന്ന് അവർ സ്ത്രീകളോട് പറയുന്നു. "പ്രായമാകുന്നത് ഒരു അനുഗ്രഹമാണ്. മധ്യവയസ്സിലെത്തുക എന്നത് ഒരു ഭാഗ്യമാണ്". വീണ്ടും 20 വയസ്സുകാരെപ്പോലെ തോന്നിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം, ആരോഗ്യവും ആത്മവിശ്വാസവും ഉള്ളവരായിരിക്കാൻ ശ്രദ്ധിക്കുക.

ആഴത്തിലുള്ള സമാധാനപരമായ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ ഊന്നിപ്പറഞ്ഞു. രാത്രി വൈകി ഉണർന്നിരിക്കുന്നതോ രാത്രി ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ് പൂർണ്ണമായി ഒഴിവാക്കുന്നതോ നിങ്ങളുടെ ഊർജ്ജം, സന്ധികൾ, ചർമ്മം, മുടി എന്നിവയെ ബാധിച്ചേക്കാം.

ആർത്തവവിരാമം എന്നത് നിങ്ങളുടെ ശരീരത്തോട് പോരാടാനുള്ളതല്ല. മറിച്ച് വ്യായാമം, നല്ല ഉറക്കം, യാഥാർത്ഥ്യബോധമുള്ള പ്രതീക്ഷകൾ, നല്ല ചിന്താഗതി എന്നിവയിലൂടെ ശരീരത്തെ പിന്തുണയ്ക്കേണ്ട സമയമാണ്.

Menopause Health tips: how to shape lifestyle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 157 ആയി, കാണാതായത് 142 ഇന്ത്യക്കാര്‍

മിന്നല്‍ പ്രളയം; കാണാതായ മലയാളികളെക്കുറിച്ച് വിവരം ലഭിച്ചു, 18 പേരുമായി സംസാരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

'എന്റെ പ്രശ്നമാണ്, ഭാര്യയുമായി വേർപിരിഞ്ഞു; പക്ഷേ വഴക്കൊന്നുമില്ല'

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 157 ആയി, കാണാതായവരില്‍ 142 ഇന്ത്യക്കാരും, സഹായ ഹസ്തവുമായി ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മിന്നല്‍ പ്രളയത്തില്‍ സഹായഹസ്തവുമായി ഇന്ത്യ; മരുന്നുകള്‍ അടക്കം പത്ത് ടണ്‍ സാമഗ്രികള്‍, നന്ദി അറിയിച്ച് നേപ്പാള്‍