ആര്‍ത്തവം രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്നതിന് പിന്നില്‍ 
Health

ആര്‍ത്തവം രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്നു; പിന്നിലെ കാരണങ്ങൾ

ഉയര്‍ന്ന മാനസിക സമ്മർദം ഹോര്‍മോണുകളുടെ താളം തെറ്റിക്കുന്നത്‌ ആര്‍ത്തവ കാലയളവ് ഹ്രസ്വമാക്കാം.

സമകാലിക മലയാളം ഡെസ്ക്

മൂന്ന് മുതൽ അഞ്ച് വരെയാണ് സാധാരണ​ ​ഗതിയിൽ സ്ത്രീകളിലെ ആർത്തവചക്രത്തിന്‍റെ ദൈർഘ്യം. എന്നാൽ ചിലരിൽ രണ്ട് ദിവസം കൊണ്ട് ആർത്തവം വന്നു പോകുന്ന അവസ്ഥയുമുണ്ട്. ഇത് മൂലം പ്രത്യുത്‌പാദനക്ഷമതയ്‌ക്കും ഗർഭധാരണ സാധ്യതയ്‌ക്കും കുഴപ്പങ്ങള്‍ ഉണ്ടാകുമോ എന്ന് സ്വാഭാവികമായും സംശയം ഉണ്ടാകാം. പ്രായം, സമ്മർദം, ഹോർമോൺ വ്യത്യാസങ്ങൾ, ജീവിതശൈലി, വ്യായാമം എന്നിങ്ങനെ പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി രക്തത്തിന്‍റെ അളവും ആർത്തവ ദൈർഘ്യവും മാറാം.

ആർത്തവചക്രത്തിന്‍റെ ദൈർഘ്യം കുറയുന്നതിന് പിന്നിൽ

  • ഉയര്‍ന്ന മാനസിക സമ്മർദം ഹോര്‍മോണുകളുടെ താളം തെറ്റിക്കുന്നത്‌ ആര്‍ത്തവ ചക്രം ഹ്രസ്വമാകാനും ആര്‍ത്തവം തന്നെ ഉണ്ടാകാതിരിക്കാനും ചിലപ്പോള്‍ കാരണമാകാം.

  • അവശ്യ പോഷണങ്ങള്‍ ശരീരത്തില്‍ ആവശ്യമായ തോതില്‍ ചെല്ലാതിരിക്കുന്നത് ഹോര്‍മോണ്‍ ഉത്‌പാദനത്തെയും ആര്‍ത്തവ ചക്രത്തെയും ബാധിക്കാം.

  • അമിതമായ വ്യായാമം, പെട്ടെന്നുള്ള ഭാര നഷ്ടം എന്നിവ മൂലം ചിലപ്പോള്‍ ശരീരം ഊര്‍ജ്ജവിനിയോഗം വെട്ടിച്ചുരുക്കുന്നതിന്‌ പ്രത്യുത്‌പാദന ഹോര്‍മോണ്‍ തോത്‌ കുറച്ചെന്ന്‌ വരാം.

  • പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം, തൈറോയ്‌ഡ്‌ പ്രശ്‌നങ്ങൾ ഉള്ളവരിലും ആർത്തവകാലയളവ് കുറയാം.

ആർത്തചക്രത്തിന്‍റെ ദൈർഘ്യം കുറയുന്നത് ചില ആരോ​ഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണെന്നും ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആര്‍ത്തവ കാലയളവ് കുറയുന്നത് അണ്ഡങ്ങള്‍ക്ക്‌ 40 വയസ്സിന്‌ മുന്‍പ്‌ തന്നെ ശേഷി നഷ്ടമാകുന്ന പ്രീമെച്വര്‍ ഒവേറിയന്‍ ഇന്‍സഫിഷ്യന്‍സിയുടെ ലക്ഷണവുമാകാം. ഇത് വന്ധ്യത, നേരത്തെയുള്ള ആര്‍ത്തവവിരാമം എന്നിവയ്‌ക്ക് നയിക്കുന്നു.

ഗര്‍ഭപാത്രത്തിന്‍റെ ആവരണം കട്ടി കുറഞ്ഞതാകുന്നതിന്റെ ലക്ഷണമായും ആർത്തവ കാലയളവ് കുറയുന്നതിനെ വിലയിരുത്താറുണ്ട്. ഇത്‌ ഗര്‍ഭധാരണത്തിന്റെ സമയത്ത്‌ ബീജസംയോഗം നടന്ന അണ്ഡം ശരിയായി ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കപ്പെടാത്ത അവസ്ഥയുണ്ടാക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT