Morning Routine planning Pinterest
Health

ദിവസം മുഴുവൻ എനർജി!, ആരോ​ഗ്യകരമായ മോർണിങ് റൂട്ടിൻ പ്ലാൻ ചെയ്താലോ?

രാത്രി നീണ്ട ഇടവേളയ്ക്ക് ശേഷം രാവിലെ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്.

Author : അഞ്ജു സി വിനോദ്‌, സമകാലിക മലയാളം ഡെസ്ക്

മ്മുടെ മോർണിങ് ദിനചര്യ ശാരീരികമായും മാനസികവുമായ ആരോ​ഗ്യത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്. ശരിയായ മോർണിങ് ദിനചര്യ ദിവസം മുഴുവൻ കൂടുതൽ ഊർജത്തോടെയും ഉന്മേഷത്തോടെയും തുടരാൻ സഹായിക്കും.

അതുപോലെ മെറ്റബോളിസം മെച്ചപ്പെടുന്നതിലൂടെ കലോറി കത്തിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതും എളുപ്പമാകും. ചെറിയ ചില ശീലങ്ങൾ മോർണിങ് ദിനചര്യയിൽ വരുത്തുന്നത് മാനസികവും ശാരീരികവുമായി ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം

രാത്രി നീണ്ട ഇടവേളയ്ക്ക് ശേഷം രാവിലെ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് ദഹനപ്രക്രിയയെ ഉണർത്താനും ശരീരത്തിലെ വിഷാംശങ്ങളെ പുറത്താക്കാനും സഹായിക്കും. വെള്ളത്തിൽ നാരങ്ങാനീര് ചേർക്കുന്നതും നല്ലതാണ്.

സൂര്യപ്രകാശം കൊള്ളുക

രാവിലെ കുറച്ച് സമയം സൂര്യപ്രകാശം കൊള്ളുന്നത് ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്ക് ക്രമീകരിക്കാൻ സഹായിക്കും. ഇത് വിറ്റാമിൻ ഡി ലഭിക്കാനും മാനസികാവസ്ഥ മെച്ചപ്പെടാനും സഹായിക്കുന്നു. ഉറക്കചക്രവും ഇതിലൂടെ മെച്ചപ്പെടും.

ലളിതമായ വ്യായാമം

രാവിലെ 10-20 മിനിറ്റ് നടക്കുക, സ്‌ട്രെച്ചിങ് ചെയ്യുക, യോഗ അല്ലെങ്കിൽ ലഘുവായ കാർഡിയോ വ്യായാമം ചെയ്യുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മെറ്റബോളിസം ആക്ടീവ് ആക്കുകയും ചെയ്യും.

പ്രോട്ടീൻ അടങ്ങിയ ബ്രേക്ക്ഫാസ്റ്റ്

രാവിലെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഏറെ പ്രധാനമാണ്. മുട്ട, പാൽ, ഓട്സ്, നട്ട്സ്, പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുത്താം. ഇത് കൂടുതൽ നേരം വയറുനിറഞ്ഞ തോന്നൽ നൽകുകയും അനാവശ്യ സ്നാക്കിങ് കുറയ്ക്കുകയും ചെയ്യും.

ഫോൺ ഉപയോഗം കുറയ്ക്കുക

എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്നതിന് പകരം ദിവസം പ്ലാൻ ചെയ്യുക. ശാന്തമായ സമയം ചെലവഴിക്കാം. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കും.

കഫീൻ ശരിയായ സമയത്ത്

എഴുന്നേറ്റ ഉടൻ കാപ്പി കുടിക്കുന്നതിന് പകരം 60-90 മിനിറ്റ് കഴിഞ്ഞ് കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ കോർട്ടിസോൾ ലെവൽ ബാലൻസ് ചെയ്യാൻ സഹായിക്കും.

ദിനലക്ഷ്യങ്ങൾ നിശ്ചയിക്കുക

രാവിലെ കുറച്ച് മിനിറ്റ് എടുത്ത് ദിവസത്തിലെ പ്രധാന കാര്യങ്ങൾ എഴുതിവയ്ക്കുക. ഇത് കൂടുതൽ ഫോകസ് നൽകുകയും പ്രൊഡക്റ്റിവിറ്റി കൂട്ടുകയും ചെയ്യും.

മെഡിറ്റേഷൻ

5-10 മിനിറ്റ് ഡീപ്പ് ബ്രീത്തിങ് അല്ലെങ്കിൽ മെഡിറ്റേഷൻ ചെയ്യുന്നത് മാനസിക സമാധാനം നൽകുകയും ദിവസം കൂടുതൽ പോസിറ്റീവായി തുടങ്ങാൻ സഹായിക്കുകയും ചെയ്യും.

രാവിലെയുള്ള ചെറിയ ശീലങ്ങൾ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം. ഹൈഡ്രേഷൻ, വ്യായാമം, ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ്, മാനസികമായ സമാധാനം എന്നിവ ഉൾപ്പെടുത്തിയ ഒരു നല്ല മോർണിങ് റൂട്ടീൻ ശരീരത്തിനും മനസ്സിനും ഗുണകരമാണ്. സ്ഥിരമായി ഇത് പിന്തുടർന്നാൽ ഊർജവും മെറ്റബോളിസവും സ്വാഭാവികമായി മെച്ചപ്പെടും.

Morning routine for better energy and metabolism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

'ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികള്‍; ഭീഷണി വേണ്ട, അതേ നാണയത്തില്‍ തിരിച്ചടിക്കും'

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്