മഴക്കാലം കഴിയുന്നതോടെ കൊതുകുശല്യവും വർധിക്കും. കൊതുകുകടിയിൽ നിന്ന് രക്ഷപ്പെടാൻ വലയും തിരിയുമൊക്കെ പ്രയോഗിച്ചാലും ചിലരെ കൊതുകുകൾ തിരഞ്ഞു പിടിച്ചു കടിക്കും (mosquito bite). അതുഎന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതെ ചില ബ്ലഡ് ഗ്രൂപ്പുകാരോട് കൊതുകിന് ഇഷ്ടം കൂടുതലാണ്.
കൊതുകിന്റെ ഇഷ്ട ബ്ലഡ് ഗ്രൂപ്പ്
ഒ, ബി രക്ത ഗ്രൂപ്പിൽ ഉൾപ്പെടുന്നവർക്കാണ് ഏറ്റവും കൂടുതൽ കൊതുകുകടി കൊള്ളാൻ സാധ്യത. അമേരിക്കന്‍ മോസ്‌കിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിൽ കൊതുകുകളുടെ ഇഷ്ട രക്തഗ്രൂപ്പിനെ കുറിച്ചു വ്യക്തമാക്കുന്നുണ്ട്. കൊതുകുകള്‍ക്ക് 400 തരത്തിലുള്ള മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
യൂറിക് ആസിഡ്, ലാക്റ്റിക് ആസ്ഡ്, അമോണിയ തുടങ്ങിയവയൊക്കെ വിയര്‍പ്പിലും രക്തത്തിലും കൂടുതല്‍ ഉണ്ടെങ്കില്‍ അവരെ കൊതുകിന് തിരിച്ചറിയാന്‍ കഴിയും. മദ്യപിക്കുന്നവരെയും, ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോള്‍ ഉളളവരേയും കൊതുകുകള്‍ കൂടുതല്‍ കടിക്കുമെന്നും പഠനം പറയുന്നു. അതുപോലെ മനുഷ്യര്‍ ശ്വസിക്കുമ്പോള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിലേക്ക് കൊതുകുകള്‍ ആകര്‍ഷിക്കപ്പെടുന്നു. അവയ്ക്ക് ഗണ്യമായ ദൂരത്തില്‍ നിന്ന് അത് തിരിച്ചറിയാന്‍ കഴിയും.
കഴുത്തിലും കൈകാലുകളിലും കൊതുക് കടിക്കാന്‍ കാരണം
കൊതുകുകള്‍ക്ക് 'തെര്‍മോറിസെപ്റ്ററുകള്‍' എന്നറിയപ്പെടുന്ന ചൂട് അറിയാന്‍ സാധിക്കുന്ന അവയവങ്ങളുണ്ട്. അവ താപനിലയിലെ മാറ്റങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. മനുഷ്യരും മറ്റ് മൃഗങ്ങളും പുറത്തുവിടുന്ന ചൂടുള്ള ശരീരഭാഗങ്ങളിലേക്ക് അവ ആകര്‍ഷിക്കപ്പെടുന്നു. തല, കഴുത്ത്, കൈകാലുകള്‍ തുടങ്ങിയ താപം പുറത്തുവിടുന്ന ശരീര ഭാഗങ്ങളിലേക്കും അവ ആകര്‍ഷിക്കപ്പെടുന്നു. ഈ ഭാഗങ്ങളില്‍ പലപ്പോഴും ഉയര്‍ന്ന ഉപരിതല താപനിലയുള്ളതിനാല്‍ കൊതുകുകടിയേല്‍ക്കുന്ന ഭാഗങ്ങളാണിവ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates