Nose gets cold, Mental stress Pinterest
Health

'ടെൻഷൻ അടിച്ചാൽ മൂക്ക് ഐസ് ആകും', വെറുതെയല്ലെന്ന് ​ഗവേഷകർ

എല്ലാ ജീവികളുടെയും പ്രാഥമിക സെൻസറി രീതി കാഴ്ചയായതിനാൽ നമ്മുടെ ദൃശ്യ സാധ്യതകളിലേയ്ക്ക് ശ്രദ്ധ വർധിപ്പിക്കാൻ നമ്മൾ ശ്രമിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ടെൻഷൻ അടിച്ചാൽ മൂക്ക് ഐസ് കട്ട പോലെ തണുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ബാഹ്യ സമ്മര്‍ദങ്ങളോട് പ്രതികരിക്കാന്‍ മനുഷ്യരുടെ തലച്ചോറും ശരീരവും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. സമ്മര്‍ദം കൂടുമ്പോള്‍ മുഖത്തേക്കുള്ള രക്തയോട്ടത്തില്‍ വ്യത്യാസമുണ്ടാകുന്നതാണ് ഇതിന്റെ കാരണം.

സസെക്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ തെര്‍മല്‍ ഇമേജ് ഉപയോ​ഗിച്ചു നടത്തിയ പഠനത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് സമ്മര്‍ദത്തിലായിരുന്ന ആളുകളില്‍ മൂക്കിന്റെ താപനില മൂന്ന് മുതല്‍ ആറ് ഡിഗ്രി വരെ താഴ്ന്നതായി കണ്ടെത്തി.

എല്ലാ ജീവികളുടെയും പ്രാഥമിക സെൻസറി രീതി കാഴ്ചയായതിനാൽ നമ്മുടെ ദൃശ്യ സാധ്യതകളിലേയ്ക്ക് ശ്രദ്ധ വർധിപ്പിക്കാൻ നമ്മൾ ശ്രമിക്കുന്നു. അതുവഴി മുഖത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള രക്തയോട്ടം കുറയുന്നു. ഈ മാറ്റം മൂക്കിനു ചുറ്റുമുള്ള വാസകോൺസ്ട്രിക്ഷന് കാരണമാകുന്നു. ഇത് നമ്മൾ ശാന്തമായിരിക്കുമ്പോൾ ഉള്ളതിനേക്കാൾ മൂക്കിന്റെ അഗ്രത്തിന്റെ താപനിലയിൽ ഗണ്യമായ കുറവ് സൃഷ്ടിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.

29 പേരാണ് പഠനത്തിന്റെ ഭാ​ഗമായത്. ഈ കണ്ടെത്തല്‍ മനുഷ്യരുടെ സ്ട്രെസ് ലെവൽ കണ്ടെത്താനും അവ വിലയിരുത്താനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. സമ്മർദം ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഈ കണ്ടെത്തൽ, ദോഷകരമായ സമ്മർദ നിലകൾ നിയന്ത്രിക്കാൻ സഹായിക്കും. ഒരാള്‍ ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ എടുക്കുന്ന സമയം ഒരാൾ തന്റെ സമ്മർദം എത്രത്തോളം നന്നായി നിയന്ത്രിക്കുന്നു എന്നതിന്റെ വസ്തുനിഷ്ഠമായ അളവുകോലായിരിക്കാമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

സമയദൈര്‍ഘ്യം കൂടുന്നതനുസരിച്ച് അത് ഉത്കണ്ഠ, വിഷാദം എന്നതിന്‍റെ സൂചനയാകാം. മാത്രമല്ല, കുഞ്ഞുങ്ങളിലോ ആശയവിനിമയം നടത്താൻ പ്രയാസമുള്ള ആളുകളിലോ സമ്മർദം നിരീക്ഷിക്കുനന്തിനും ഇത് ഉപയോഗപ്രദമാകുമെന്നും ഗവേഷകര്‍ പറയുന്നു.

Nose gets Cold when you in Stress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

ബിസിസിഐ ഉറപ്പിച്ചു, ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ; വൈഭവും ടീമിലേക്ക്

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

SCROLL FOR NEXT