എത്ര സമ്പാദിച്ചാലും മനസമാധാനമില്ലെങ്കിൽ പിന്നെയെന്ത് കാര്യമെന്ന് പഴമക്കാർ പറയുന്നത് അക്ഷരം പ്രതി ശരിയാണെന്ന് ഹാർഡ്വാർഡ് സർവകലാശ ഗവേഷകരുടെ പഠനം. അതായത്, സന്തോഷവും സമാധാനത്തോടെയും ശുഭാപ്തിവിശ്വാസികളായിരിക്കുന്നവരുടെയും ആയുസ്സ് വർധിക്കുമെന്ന് എംഐടി പ്രസ് റീഡർ എല്ല ജേർണലിൽ പ്രസിദ്ധീകരിത്ത പഠനത്തിൽ വ്യക്തമാക്കുന്നു.
സ്ഥിരമായി നിരാശയിൽ ജീവിക്കുന്നവരെ അപേക്ഷിച്ച് ശുഭാപ്തിവിശ്വാസമുള്ളവർ 11-15 ശതമാനം വരെ കൂടുതൽ കാലം ജീവിക്കാൻ സാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു. അനാവശ്യ സമ്മർദങ്ങളിൽ പെട്ടുപോകാതെ ശുഭാപ്തിവിശ്വാസത്തോടും സന്തോഷത്തോടെയും കഴിയുന്നവരുടെ ഹൃദയാരോഗ്യവും ശ്വാസകോശാരോഗ്യവും മെറ്റബോളിസവും മെച്ചപ്പെട്ടിരിക്കുന്നതാണ് ഇതിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
ഏകദേശം 90 വർഷം നീണ്ടുനിന്ന പഠനത്തിലാണ് സന്തോഷവും ആയുസ്സും തമ്മിലുള്ള ബന്ധം ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. സന്തോഷത്തിന്റെ ഏറ്റവും പ്രധാന ഘടകം പണമോ വിജയമോ അല്ല മറിച്ച് ഒരാളുടെ അടുത്ത ബന്ധങ്ങളുടെ ആഴമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ശക്തമായ വൈകാരിക പിന്തുണയുള്ള ആളുകൾ കൂടുതൽ കാലം ജീവിക്കുന്നുവെന്നാണ് പഠനം പറയുന്നത്.
1938-ൽ ഹാർവാർഡിലെ 268 ബിരുദ വിദ്യാർത്ഥികളെ നിരീക്ഷിച്ചുകൊണ്ടാണ് ഗവേഷകർ പഠനം ആരംഭിച്ചത്. പിന്നാലെ കൂടുതൽപേരെ ഉൾക്കൊള്ളിച്ച് വ്യാപിപ്പിച്ചു. തുടർന്നാണ് ഒരു വ്യക്തിയുടെ ദീർഘകാല സന്തോഷം എന്നത് വിജയങ്ങളെയോ, സമ്പത്ത് ഉണ്ടാക്കുന്നതിനെയോ ആശ്രയിച്ചല്ല, മറിച്ച് ശക്തമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നു കണ്ടെത്തിയത്.
ഇതുപ്രകാരം 50-ാം വയസ്സിൽ തങ്ങളുടെ വ്യക്തിജീവിതത്തിൽ ഏറ്റവും സംതൃപ്തരായിരുന്ന ആളുകൾക്ക് 80-ാം വയസ്സിൽ ആരോഗ്യവാനായിരിക്കാനുള്ള സാധ്യത കൂടുതലാണ്. സാമൂഹിക ബന്ധങ്ങളുടെ എണ്ണമല്ല, മറിച്ച് അവ എത്രത്തോളം ആഴത്തിലുള്ളതാണ് എന്നതാണ് പ്രധാനമെന്നും പഠനം പറയുന്നുണ്ട്.
ആഴത്തിലുള്ള ബന്ധങ്ങൾ ഉണ്ടാക്കുന്നതിലൂടെ സമ്മർദത്തെ കുറച്ചുകൊണ്ടുവരാനാവും. കുടുംബത്തിനപ്പുറം സൗഹൃദങ്ങളിലും സമാധാനം കണ്ടെത്തുന്നവർ കാര്യങ്ങൾ ഉള്ളിലടക്കി സമ്മർദം കൂട്ടുന്നവരാകില്ല. സമ്മർദം കുറയുന്നത് ഉറക്കം മെച്ചപ്പെടാനും രക്തസമ്മർദത്തിന്റെ തോത് നിയന്ത്രണവിധേയമാക്കാനും ശരീരത്തിൽ വീക്കമുണ്ടാവാതിരിക്കാനുമൊക്കെ കാരണമാകും. ഇത് പതിയെ ആരോഗ്യകരമായ ശരീരത്തിലേക്കും ആയുസ്സ് വർധിക്കാനും കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates