Quinoa Pexels
Health

ചോറിനും ഓട്സിനും പകരക്കാരൻ, അറിയണം ക്വിനോവയുടെ ​ഗുണവും ദോഷവും

ക്വിനോവ കഴിക്കുന്നത് കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

ചോറിന് പകരക്കാരനായി നമ്മുടെ ഭക്ഷണക്രമത്തിൽ അടുത്തിടെ കയറിക്കൂടിയതാണ് ഓട്സും മില്ലറ്റുമെല്ലാം. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ മിക്കവാറും ഡയറ്റിൽ ഉൾപ്പെടുത്തുന്ന പ്രധാന ഭക്ഷ്യവിഭവമായിരുന്നു ഓട്‌സ്. എന്നാൽ ഇതിന് പകരക്കാരനായി പോഷക സമ്പന്നമായ മറ്റൊരു ഭക്ഷ്യ വിഭവം ഇപ്പോൾ ഏറെ പ്രചാരം നേടുന്നുണ്ട്. തെക്കേ അമേരിക്കക്കാരുടെ പ്രധാന ഭക്ഷണമായ കുഞ്ഞൻ ധാന്യം 'ക്വിനോവ'.

പ്രോട്ടീന്‍, നാരുകൾ, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച കലവറയാണ് ക്വിനോവ. ആൻ്റിഓക്‌സിഡൻ്റുകളായ ക്വെര്‍സെറ്റിന്‍, കെംപ്‌ഫെറോള്‍ എന്നിവ ധാരാളമായി ക്വിനോവയിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലുണ്ടാകുന്ന വീക്കത്തെ തടയാൻ സഹായിക്കുന്നു. മാത്രമല്ല, ഇത് പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും.

ക്വിനോവ കഴിക്കുന്നത് കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ഇത് ഭക്ഷണം അമിതമായി കഴിക്കുന്ന ശീലം ഒഴിവാക്കാൻ നല്ലതാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണമാണ് ക്വിനോവ. മാത്രമല്ല, ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കുടൽ രോ​ഗങ്ങളെ പ്രതിരോധിക്കാനും മികച്ചതാണ്. ക്വിനോവയുടെ ​ഗ്ലൈസമിക് സൂചിക വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത് പ്രമേഹ രോ​ഗികൾക്കും ധൈര്യമായി കഴിക്കാം.

ക്വിനോവയ്ക്ക് പാർശ്വ ഫലങ്ങളുണ്ടോ?

ക്വിനോവയ്ക്ക് പുറമെയുള്ള 'സാപോനിൻ' എന്ന രാസവസ്‌തു ചിലരിൽ അലർജി ഉണ്ടാക്കാം. ചർമത്തിൽ തിണർപ്പ്, ഛർദി, വയറിളക്കം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനടി വൈദ്യസഹായം തേടുക. ക്വിനോവയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹന ശക്തി കുറഞ്ഞവരിൽ ക്വിനോവ കഴിക്കുന്നത് ബ്ലോട്ടിങ്, ​ഗ്യാസ് സംബന്ധ പ്രശ്നങ്ങൾ ഉണ്ടാക്കാം.

ആയതിനാൽ പാകം ചെയ്യുന്നതിന് മുൻപ് ഒരു മണിക്കൂർ വെള്ളത്തിൽ കുതിരാനായി വയ്ക്കുക. ഇത് ദഹന പ്രശ്‌നങ്ങളെ ഒഴിവാക്കാൻ സഹായിക്കും.

ഉപ്പ് മാവ് രൂപത്തിലോ ക്വിനോവ പാകം ചെയ്തെടുക്കാം. പച്ചക്കറികൾ, ഗ്രിൽഡ് ചിക്കൻ, സൂപ്പുകൾ എന്നിവയ്‌ക്കൊപ്പം ക്വിനോവ കഴിക്കുക.

ആവശ്യത്തിന് വെള്ളം കുടിക്കാം

ആവശ്യത്തിന് വെള്ളം കുടിക്കാതെ ക്വിനോവ കഴിക്കുന്നത് കുടലിനെ ബാധിച്ചേക്കാം. ഇത് മലബന്ധത്തിനും കാരണമാകും. അതിനാൽ, നാരുകൾ അടങ്ങിയ ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ട്.

Quinoa Benefits and Side Effects.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആളുകളെ തിക്കിത്തിരക്കി ഇങ്ങനെ കയറ്റിവിടുന്നത് എന്തിന്?; ശബരിമലയിലെ തിരക്കില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഓസ്ട്രിയയിൽ നഴ്‌സിങ്: കേരള സർക്കാരിന്റെ സൗജന്യ റിക്രൂട്ട്മെന്റ്, 3 ലക്ഷം വരെ ശമ്പളം

കുളിക്കുമ്പോള്‍ കരുതല്‍ വേണം; അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത; ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പുമായി കര്‍ണാടക

'ഒരാള്‍ ആദ്യം പോകുന്നത് താങ്ങാനാകില്ല'; ജനനത്തിലെന്നത് പോലെ മരണത്തിലും ഒരുമിച്ച്; മരണം വരിച്ച് നര്‍ത്തകിമാര്‍

നിങ്ങൾക്ക് പ്രോട്ടീൻ കുറവുണ്ടോ? എങ്ങനെ കണ്ടെത്താം?

SCROLL FOR NEXT