Raisins for Gut Health Pinterest
Health

വയറ് പ്രശ്നമാണോ? ദിവസവും ആറ് ഉണക്കമുന്തിരി, മലബന്ധവും അസിഡിറ്റും കുറയും

ഉണക്കമുന്തിരി പതിവായി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ ഗുണം മലബന്ധത്തിൽ നിന്നുള്ള ആശ്വാസമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ണക്കമുന്തിരി പായസത്തിലും മറ്റുമായി മധുരത്തിന് ചേർക്കാറുണ്ട്. എന്നാൽ മധുരത്തിന് പുറമെ നിരവധി പോഷക​ഗുണങ്ങളും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ഉദരത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് വളരെ മികച്ചതാണ്.

മലബന്ധം അകറ്റുന്നു

ഉണക്കമുന്തിരി പതിവായി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ ഗുണം മലബന്ധത്തിൽ നിന്നുള്ള ആശ്വാസമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ഡയറ്ററി ഫൈബർ കുടലിലെ ജലാംശം നിലനിർത്താനും മലം മൃദുവാക്കാനും സഹായിക്കുന്നു. ഉണക്കമുന്തിരിയിലുള്ള 'സോർബിറ്റോൾ' എന്ന കാർബോഹൈഡ്രേറ്റ് സംയുക്തം ഒരു സ്വാഭാവിക 'ലാക്സേറ്റീവ്' ആയി പ്രവർത്തിക്കുന്നു. ഇത് കുടലിലേക്ക് കൂടുതൽ ഈർപ്പം എത്തിക്കാനും മലശോധന സുഗമമാക്കാനും സഹായിക്കും.

ഉദരാരോഗ്യം

വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് ഉണക്കമുന്തിരി ഏറെ ഫലപ്രദമാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഇത് ആവശ്യമായ പോഷണം നൽകുന്നു. കൂടാതെ, അസിഡിറ്റി, വയറ്റിലെ അസ്വസ്ഥതകൾ, അമിത ഭാരം അനുഭവപ്പെടൽ എന്നിവ കുറയ്ക്കാനും ഇത് ഉത്തമമാണ്.

ഉണക്കമുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം ഹൃദയത്തിന്റെ ആരോഗ്യത്തെയും വലിയ രീതിയിൽ പിന്തുണയ്ക്കുന്നു.

ഉണക്കമുന്തിരിയുടെ പൂർണമായ ഗുണം ലഭിക്കുന്നതിനായി, രാത്രി 8 മുതൽ 10 വരെ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തു വെച്ച് പിറ്റേന്ന് രാവിലെ കഴിക്കാം. അതല്ലെങ്കിൽ, ദിവസത്തിൽ എപ്പോൾ വേണമെങ്കിലും 5 അല്ലെങ്കിൽ 6 ഉണക്കമുന്തിരി നേരിട്ട് കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്.

Gut health tips: Raisins Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചര്‍ച്ചയ്ക്കായി ഇങ്ങോട്ട് വരണം; ഇനി ഒരുമന്ത്രിയുടെയും ഓഫീസിലേക്ക് ഇല്ലെന്ന് സിജെപി

വിസയില്ലാതെ 188 രാജ്യങ്ങളിലേക്ക് പോകാം; പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ യുഎഇക്ക് വന്‍മുന്നേറ്റം

ഡൽഹിയിലെ പൊലീസ് അതിക്രമം: വെള്ളിയാഴ്ച എസ്എഫ്‌ഐ പഠിപ്പ്മുടക്ക്

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 62 lottery result

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍