Rusted Knife Pinterest
Health

തുരുമ്പെടുത്ത കത്തിയാണോ ഇപ്പോഴും ഉപയോ​ഗിക്കുന്നത്? ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത, മാർ​ഗനിർദേശം പുറത്തിറക്കി എഫ്എസ്എസ്എഐ

വീടുകളിലും ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന അടുക്കള ശീലങ്ങൾ പിന്തുടരുന്നത് ആരോഗ്യകരമായ ഭക്ഷണത്തിനും സുരക്ഷിതമായ ജീവിതത്തിനും പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ക്ഷ്യസുരക്ഷയിൽ അടുക്കള ഉപകരണങ്ങൾക്ക് വലിയ പങ്കുണ്ട്. പഴകിയ ഭക്ഷണം, ഭക്ഷണ സംഭരണത്തിലെ പിഴവുകൾ എന്നിവയാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് പിന്നിലെന്ന് നമ്മൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപ് തന്നെ ഭക്ഷണ സുരക്ഷ ആരംഭിക്കേണ്ടതുണ്ട്.

അടുക്കളയിൽ തുരുമ്പെടുത്ത കത്തി ഉപയോഗിച്ച് ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് നിങ്ങൾ? അടുത്തിടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പുറത്തുവിട്ട പുതിയ മാർഗനിർദേശത്തിൽ പാചകത്തിന് തുരുമ്പെടുത്തതോ കേടായതോ ആയ കത്തികളും ബ്ലേഡുകളും ഉപയോഗിക്കുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ഉപഭോക്താക്കളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയിരുന്നു.

ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ തുരുമ്പെടുത്തതോ, പൊട്ടിയതോ, കേടായതോ, ഭക്ഷ്യ-ഗ്രേഡ് നിലവാരമില്ലാത്തതോ ആയ കത്തികൾ, ബ്ലേഡുകൾ, മറ്റ് കട്ടിങ് ഉപകരണങ്ങൾ മാറ്റി സുരക്ഷിതമായവ ഉപയോ​ഗിക്കണമെന്ന് മാർഗനിർദേശത്തിൽ നിർദേശിക്കുന്നു. ഭക്ഷണ വ്യാപാര സ്ഥാപനങ്ങൾ മാത്രമല്ല, വീടുകളിലും ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന അടുക്കള ശീലങ്ങൾ പിന്തുടരുന്നത് ആരോഗ്യകരമായ ഭക്ഷണത്തിനും സുരക്ഷിതമായ ജീവിതത്തിനും പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പോഷകാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെയും ലേബലുകൾ വായിച്ചു ഭക്ഷണ സാധനങ്ങൾ വാങ്ങേണ്ടതിൻ്റെയും പ്രാധാന്യം ഇന്ന് ആളുകൾ മനസ്സിലാക്കുന്നുണ്ടെങ്കിലും തയ്യാറാക്കുന്ന ഭക്ഷണത്തിൻ്റെ സുരക്ഷയിൽ വലിയ പങ്ക് വഹിക്കുന്ന അടുക്കള ഉപകരണങ്ങളുടെ പരിപാലനത്തെ കുറിച്ച് പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു.

അടുക്കളിൽ സ്ഥിരമായി ഉപയോ​ഗിക്കുന്ന കത്തിയും അത്തരം സാധനങ്ങളും ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ തുരുമ്പ് പിടിക്കാനും അ​ഗ്രഭാ​ഗം പൊട്ടപ്പോകാനും സാധ്യതയുണ്ട്. ഇത്തരം ഉപകരണങ്ങൾ ഉപയോ​ഗിക്കുമ്പോൾ ഭക്ഷണത്തിൽ ചെറു ലോഹകണങ്ങൾ കലരാനും ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

ഇത്:

  • ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.

  • ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർധിക്കും.

  • ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും കുറയും.

  • ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാവാം.

FSSAI നൽകിയ പ്രധാന നിർദേശങ്ങൾ

ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യ-ഗ്രേഡ് (Food-grade), വിഷാംശമില്ലാത്ത, തുരുമ്പ് പിടിക്കാത്ത (Corrosion-resistant) ഉപകരണങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് FSSAI നിർദേശം നൽകിയിട്ടുണ്ട്. അതുപോലെ, നിശ്ചിത ഇടവേളകളിൽ ഉപകരണങ്ങൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. കേടായവ അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോ​ഗിക്കാതെ പൂർണമായും മാറ്റിസ്ഥാപിക്കണം.

നിയമനടപടിയും പരിശോധനയും

സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർക്കും ഫുഡ് സേഫ്റ്റി ഓഫീസർമാർക്കും പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ FSSAI നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയിൽ കേടായതോ നിലവാരമില്ലാത്തതോ ആയ കട്ടിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ Food Safety and Standards Act, 2006 പ്രകാരം നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വീടുകളിലും വേണം ശ്രദ്ധ

  • തുരുമ്പ് പിടിച്ച കത്തി ഉപയോഗിക്കരുത്.

  • സ്റ്റെയിൻലെസ് സ്റ്റീൽ പോലുള്ള ഗുണമേന്മയുള്ള കത്തികൾ തിരഞ്ഞെടുക്കുക.

  • ഉപയോഗ ശേഷം കഴുകി പൂർണമായി ഉണക്കി സൂക്ഷിക്കുക.

  • കട്ടിങ് ബോർഡും കത്തിയും ഇടയ്ക്കിടെ അണുവിമുക്തമാക്കുക.

  • അഗ്രഭാഗം പൊട്ടിയതോ കൈപ്പിടി ഇളകിയതോ ആയ കത്തികൾ മാറ്റുക.

‘Remove rusted knives, blades’: FSSAI issues order on damaged cutting tools

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പയ്യന്നൂരും തളിപ്പറമ്പും നഷ്ടപ്പെട്ടതിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പോരായ്മ'; തുറന്നു പറഞ്ഞ് എംവി ജയരാജന്‍, 'തെറ്റു തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും സ്വാഗതം'

'അമ്മ'യുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ബിജെപി ഇടപെടില്ല; ശ്വേത മേനോൻ ബിജെപിക്കാരിയല്ല, മോദി ഭക്തയാണ്: എസ്. സുരേഷ്

'ഡെന്നിച്ചൻ വണ്ടി ഇറക്കി'; ഇഷ്ട വാഹനം സ്വന്തമാക്കി ഹാഷിർ, വൈറലായി വിഡിയോ

'നിങ്ങളും പവര്‍ ഗ്രൂപ്പിന്റെ ഭാഗം, ആരൊക്കെയോ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന പാവ'; ശ്വേതയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

'ഹാളണ്ട് ഭീഷണിയോ... എന്തിന് വെറുതെ ഉറക്കം കളയണം; നോർവെയെ തോൽപ്പിക്കാൻ ബ്രസീൽ റെഡി!'