Apples in store, sticker Pinterest
Health

ആപ്പിൾ കഴിക്കുന്നതിന് മുൻപ് സ്റ്റിക്കർ കളയാറുണ്ടോ? ​മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ

പശയിലെയും മഷിയിലെയും രാസവസ്തുക്കൾ തൊണ്ടയിലോ വയറിലോ അസ്വസ്ഥതയുണ്ടാക്കാം.

സമകാലിക മലയാളം ഡെസ്ക്

ടയിൽ നിന്ന് വാങ്ങമ്പോൾ ആപ്പിളിലും പഴത്തിലുമൊക്കെ പതിപ്പിച്ചിരിക്കുന്ന ചെറിയ സ്റ്റിക്കറുകൾ ആരോ​ഗ്യത്തിന് ​ഗുരുതര ഭീഷണി ഉയർത്തുമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ ​ഗുണനിലവാര അതോറിറ്റി (FSSAI). ഇവ കഴിക്കുന്നതിന് മുൻപ് ഇത്തരം സ്റ്റിക്കറുകൾ നീക്കം ചെയ്യണമെന്നും അവ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്തെ പശയുടെ അംശം ശരീരത്തിന് ഹാനികരമാണെന്നും എഫ്എസ്എസ്എഐ മുന്നറിയിപ്പ് നൽകുന്നു.

സ്റ്റിക്കറുകൾ ഒട്ടിക്കാൻ ഉപയോ​ഗിക്കുന്ന പശ, മഷി എന്നിവ ഭക്ഷ്യയോ​ഗ്യമല്ല. സ്റ്റിക്കർ ഇളക്കിമാറ്റിയാലും അതിലെ പശയുടെ അംശം പഴങ്ങളിൽ അവശേഷിക്കാനും സാധ്യതയുണ്ട്. സ്റ്റിക്കറുകൾ ഉള്ള ഭാഗത്തെ തൊലി ചെത്തിക്കളയുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗമെന്നും എഫ്എസ്എസ്എഐ നിർദേശിക്കുന്നു. അറിയാതെ ഇത്തരം സ്റ്റിക്കറുകൾ ഉള്ളിൽ ചെന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരും മുന്നറിയിപ്പ് നൽകുന്നു.

പശയിലെയും മഷിയിലെയും രാസവസ്തുക്കൾ തൊണ്ടയിലോ വയറിലോ അസ്വസ്ഥതയുണ്ടാക്കാം. കുട്ടികളിലും മുതിർന്നവരിലും അബദ്ധത്തിൽ സ്റ്റിക്കർ വിഴുങ്ങുന്നത് ശ്വാസതടസ്സത്തിന് കാരണമായേക്കാം. സ്ഥിരമായി ഇത്തരത്തിൽ രാസവസ്തുക്കൾ ശരീരത്തിലെത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യും. പശ 'ഫുഡ് ഗ്രേഡ്' ആണെന്ന് രേഖപ്പെടുത്തിയാൽ പോലും അത് കഴിക്കാൻ പാടുള്ളതല്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

പുറത്തു നിന്ന് പഴങ്ങൾ വാങ്ങുമ്പോൾ എങ്ങനെ വൃത്തിയാക്കണം

ശുദ്ധജലത്തിൽ പഴങ്ങൾ നന്നായി കഴുകിയെടുക്കാം. കഴുകുന്നതിന് മുൻപ് സ്റ്റിക്കറുകൾ പൂർണമായും നീക്കം ചെയ്യുക. ഇളംചൂടുവെള്ളത്തിൽ ഒരു തുള്ളി 50ppm ക്ലോറിൻ ചേർത്ത് അതിൽ പച്ചക്കറികളോ പഴങ്ങളോ മുക്കിവെച്ച് കഴുകുന്നത് സുരക്ഷിതമാണ്.

പുറത്തു നിന്ന് കൊണ്ടുവരുന്ന പാക്കറ്റുകൾ ആൽക്കഹോൾ കലർന്ന ലായനിയോ സോപ്പോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം, എന്നാൽ ഉള്ളിലെ ഭക്ഷണസാധനങ്ങളിൽ ഇവ പുരളരുത്. പച്ചക്കറികൾ കഴുകിയ ശേഷം സിങ്കും പരിസരവും നന്നായി കഴുകി വൃത്തിയാക്കുക.

Remove Sticker from fruits before eating, it may cause health issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

'നിരന്ന് പടങ്ങൾ അല്ലേ, താടി വടിക്കാൻ പോലും നേരം ഇല്ല; ഇപ്പോൾ സിനിമ കമ്മിറ്റ് ചെയ്യുന്ന രീതി അങ്ങനെയാണ്'

'ആ പണം പോയത് കലൈഞ്ജര്‍ ടിവിയിലേക്ക്'; എ രാജയുടെ ശബ്ദരേഖ പുറത്ത്, 2ജി സ്‌പെക്ട്രത്തില്‍ കുരുങ്ങി ഡിഎംകെ

റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറി മൂര്‍ഖന്‍, സാഹസികമായി പിടികൂടി, വിഡിയോ

ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനില്ല; മതരാഷ്ട്ര വാദത്തില്‍ വി ഡി സതീശനെ തള്ളി ചെന്നിത്തല

SCROLL FOR NEXT