പ്രതീകാത്മക ചിത്രം 
Health

ജീവനുള്ള അർബുദകോശങ്ങളെ ആൻറി കാൻസർ വാക്സിൻ ആക്കി ​ഗവേഷകർ; ഫലപ്രദമെന്ന് ​പഠനം‌

ജീവനുള്ള അർബുദകോശങ്ങളിൽ ജനിതക എൻജിനീയറിങ്ങിലൂടെ മാറ്റം വരുത്തി ആൻറി കാൻസർ വാക്സിൻ വികസിപ്പിച്ച് ഗവേഷകർ

Author : സമകാലിക മലയാളം ഡെസ്ക്

അർബുദകോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്ന ആൻറി കാൻസർ വാക്സിൻ വികസിപ്പിച്ച് ഗവേഷകർ. ജീവനുള്ള അർബുദകോശങ്ങളിൽ ജനിതക എൻജിനീയറിങ്ങിലൂടെ മാറ്റം വരുത്തിയാണ് വാക്സിൻ വികസിപ്പിച്ചത്. അർബുദം വീണ്ടും ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നതാണ് ഈ വാക്സിൻ. 

അമേരിക്കയിലെ ബോസ്റ്റണിലുള്ള ബ്രിങ്ഹാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ സെൻറർ ഫോർ സ്റ്റെം സെൽ ആൻഡ് ട്രാൻസ്‌ലേഷണൽ ഇമ്മ്യൂണോതെറാപ്പിയിലാണ്(സിഎസ്ടിഐ) ഗവേഷണം നടന്നത്. തലച്ചോറിലെ അർബുദമായ ഗ്ലിയോബ്ലാസ്റ്റോമയ്ക്കെതിരെ പ്രതിരോധം തീർക്കാൻ വാക്സിന് സാധിച്ചതായി എലികളിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തി.  

സാധാരണ വാക്സിനുകൾ നിർവീര്യമായ അർബുദകോശങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നതെങ്കിൽ ഈ വാക്സിൻ വികസിപ്പിക്കാൻ ജീവനുള്ള അർബുദ കോശങ്ങളാണ് ഉപയോ​ഗിച്ചിരിക്കുന്നത്. ഇത് തലച്ചോറിലൂടെ ദീർഘദൂരം സഞ്ചരിക്കാൻ വാക്സീനെ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. സിആർഐഎസ്പിആർ-Cas9 എന്ന ജനിതക എഡിറ്റിങ് ടൂൾ ഉപയോഗിച്ചാണ് അർബുദ കോശങ്ങളെ ഗവേഷകർ ആന്റി കാൻസർ ഏജൻറാക്കി മാറ്റിയത്. തലച്ചോറിലെ അർബുദത്തിനെതിരെയാണ് പരീക്ഷിക്കപ്പെട്ടതെങ്കിലും പല അർബുദങ്ങൾക്കും ഇത് ഫലപ്രദമാണെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെട്രോളില്‍ 31 ശതമാനം എഥനോള്‍; കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി എണ്ണ കമ്പനികള്‍, 'മാനദണ്ഡം പാലിച്ചില്ല'

ടിഎഫ്ടി ഡിസ്‌പ്ലേ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, മൂന്ന് റൈഡിങ് മോഡുകള്‍; ഹീറോ എക്‌സ്ട്രീം 125ആര്‍ സ്റ്റെല്‍ത്ത് എഡിഷന്‍ വിപണിയില്‍

'ആദ്യമായി സാരി ഉടുക്കാന്‍ പെട്ട പാട്, വായ് എരിയിച്ച തന്തൂരി ചിക്കന്‍; അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് സോണിയ

മാന്യമായ വസ്ത്രം ധരിക്കണം, ബാക്ക്പാക്കുകള്‍ ഉപയോഗിക്കരുത്; യുഎഇയില്‍ ഡെലിവറി റൈഡര്‍മാര്‍ ഈ ചട്ടങ്ങള്‍ പാലിക്കണം

'മമ്മൂട്ടി സാർ എന്നാൽ 'തഗ്' ആണ്; 'തഗ് ലൈഫ്' എന്നാൽ മമ്മൂട്ടി സാറും; ഭയങ്കര രസമുള്ള മനുഷ്യനാണ്'