saba azad health condition Instagram
Health

പച്ചക്കറി കഴുകുമ്പോൾ ഇപ്പോൾ ശ്രദ്ധിക്കും, എന്താണ് സബ ആസാദിനെ ബാധിച്ച സൈക്ലോസ്പോറ?

മലിന ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ശരീരത്തിലെത്തുന്ന ഒരുതരം പാരസൈറ്റാണ് സൈക്ലോസ്പോറ.

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം നടിയും ഹൃത്വിക് റോഷന്റെ കാമുകിയുമായ സബ ആസാദ് തൻ്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞതിന് പിന്നാലെ 'സൈക്ലോസ്പോറ കയെറ്റനെൻസിസ്' എന്ന അണുബാധയെ കുറിച്ചുള്ള അന്വേഷണത്തിലാണ് സോഷ്യൽമീഡിയ.

'ഒരു ദിവസം ഞാൻ കഠിനമായ വ്യായാമങ്ങൾ ചെയ്യുകയായിരുന്നു, അടുത്ത ദിവസം ഒരു ടൂത്ത് പിക്ക് പോലും ഉയർത്താൻ ശേഷിയില്ലാത്ത അവസ്ഥയിലായി’- സബ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 14 ദിവസത്തോളമാണ് സബ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. രണ്ടാഴ്ചയ്ക്കുള്ളിൽ തന്റെ ശരീരഭാരത്തിൽ നാല് കിലോ കുറഞ്ഞതായും സബ പറഞ്ഞു

എന്താണ് സൈക്ലോസ്പോറ കയെറ്റനെൻസിസ്?

മലിന ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ശരീരത്തിലെത്തുന്ന ഒരുതരം പാരസൈറ്റാണ് സൈക്ലോസ്പോറ. ഇത് കുടലിനെ ബാധിക്കുകയും കടുത്ത വയറിളക്കത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈ അണുബാധ കൂടുതലായി കണ്ടുവരുന്നത്.

ലക്ഷണങ്ങൾ

  • നിർത്താതെയുള്ള വയറിളക്കം

  • കടുത്ത ക്ഷീണവും തളർച്ചയും

  • വയറുവേദനയും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും

  • വിശപ്പില്ലായ്മ, ഭാരം കുറയലും

  • മനംപുരട്ടലും ചെറിയ പനിയും

എന്നാൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുകയും സ്വന്തമായി വെള്ളം കരുതുകയും ചെയ്യുന്ന തനിക്ക് പോലും ഈ അണുബാധ ഉണ്ടായതിൽ താരം അത്ഭുതം പ്രകടിപ്പിച്ചു. പച്ചക്കറികളും ഇലക്കറികളും കഴുകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സബ നിർദ്ദേശിക്കുന്നു. പച്ചക്കറികൾ കഴുകാൻ താൻ ഇപ്പോൾ ബേക്കിങ് സോഡ ഉപയോഗിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Saba Azad Health Condition, What is cyclospora infection and symptom

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍- വിഡിയോ

ട്രെന്‍ഡ് മാറി, നിക്ഷേപത്തില്‍ മുന്നില്‍ സ്ത്രീകള്‍; ഇതാ അഞ്ചു സുരക്ഷിത സ്‌കീമുകള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; അപകടം ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്‌കാരം'; വിജയ്‌യുടെ മുഖ്യമന്ത്രി കസേരയില്‍ ഇനി വെള്ള ടവല്‍ ഉണ്ടാവില്ല; കാരണം ഇതാണ്

ചെന്നൈയുടെ മുന്‍നിര തകര്‍ന്നടിഞ്ഞു, കാര്‍ത്തിക്കിന് അര്‍ധ സെഞ്ച്വറി; ലഖ്‌നൗവിന് 188 റണ്‍സ് വിജയലക്ഷ്യം

SCROLL FOR NEXT