അറുപതാം വയസ്സിലും 30 കാരന്റെ ഊർജ്ജത്തോടെയാണ് സൽമാൻ ഖാനെ നമ്മൾ കാണാറ്. ആരോഗ്യത്തിലും ഫിറ്റ്നസിലും അത്രത്തോളം അദ്ദേഹം ശ്രദ്ധപുലർത്താറുണ്ട്. സോഷ്യൽമീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്യുന്ന വർക്ക്ഔട്ട് ചിത്രങ്ങളും വീഡിയോയും നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. ആരോഗ്യക്കാര്യത്തിൽ അത്ര ശ്രദ്ധകൊടുക്കുന്ന സൽമാൻ ഖാന്റെ ഡയറ്റിനെ കുറിച്ച് നോക്കാം.
'എന്നെ സംബന്ധിച്ച് എല്ലാ ദിവസവും ഒരു ചീറ്റ് ഡേ ആണ്. ജിമ്മിൽ ഒരു 20 മിനിറ്റോ അല്ലെങ്കിൽ ഒരു മണിക്കൂറോ കൂടുതൽ ചിലവഴിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്, പക്ഷേ കഴിക്കാൻ ആഗ്രഹിക്കുന്നത് തന്നെ ഞാൻ കഴിക്കും. പുഴുങ്ങിയ ഭക്ഷണങ്ങൾ കഴിക്കാറില്ല,' മുൻപ് നൽകിയൊരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എത്ര രുചിയുള്ളതാണെങ്കിൽ ഒരു ടേബിൾസ്പൂണിൽ കൂടുതൽ ചോറ് കഴിക്കാറില്ല. എനിക്ക് ആവശ്യമുള്ള പ്രോട്ടീൻ എത്രയാണോ, അത് ആ ചോറിനൊപ്പം കഴിക്കും. ചപ്പാത്തി കഴിക്കാറെയില്ലെന്നും താരം പറഞ്ഞു. താൽക്കാലിക ട്രെൻഡിങ് ഡയറ്റുകളൊന്നും സൽമാൻ ഖാൻ പിന്തുടരാറില്ലെന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസ് ട്രെയിനറായ രാകേഷ് ആർ. ഉദ്ദിയാർ മറ്റൊരു അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ ദിവസവും കൃത്യമായി അഞ്ച് നേരം അദ്ദേഹം ഭക്ഷണ കഴിക്കുമെന്നും രാകേഷ് പറയുന്നു.
രാവിലെ ഓട്സ് കുറിക്കിയതിനൊപ്പം മുട്ട, പഴങ്ങൾ എന്നിവ കഴിക്കും. ഉച്ചയ്ക്ക് വീട്ടിൽ പാകം ചെയ്ത മീൻ അല്ലെങ്കിൽ ചിക്കൻ കഴിക്കും. നിങ്ങൾ അദ്ദേഹത്തിന് മുന്നിൽ എത്ര രുചിയുള്ള ഭക്ഷണം വെച്ചാലും വീട്ടിൽ അമ്മ ഉണ്ടാക്കിയ ഭക്ഷണം വിളമ്പൂ എന്ന് അദ്ദേഹം പറയുമെന്നും രാകേഷ് പറയുന്നു.
സൽമാൻ മിക്കവാറും എല്ലാ ഭക്ഷണങ്ങളും കഴിക്കാറുണ്ടെങ്കിലും, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ (portion size) അദ്ദേഹം വളരെ ശ്രദ്ധാലുവാണ്. ചോറിനേക്കാൾ കൂടുതൽ പച്ചക്കറികൾ പ്ലേറ്റിൽ ഉൾപ്പെടുത്താനാണ് താരം താൽപ്പര്യപ്പെടുന്നതെന്നും ട്രെയിനർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates