72-ാം വയസ്സിലും ശരീരം ഫിറ്റായി സൂക്ഷിക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് നടൻ ശരത് കുമാർ. ഫിറ്റ്നസിനെ കുറിച്ചുള്ള ആദ്യ പാഠങ്ങൾ തനിക്ക് പറഞ്ഞുതന്നത് പിതാവ് രാമനാഥനായിരുന്നു ശരത് കുമാർ പറയുന്നു. അദ്ദേഹം അണ്ണാമലൈ സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ ബോക്‌സർ ആയിരുന്നു. അദ്ദേഹമാണ് ശരീരം ഫിറ്റായി നിലനിര്‍ത്തേണ്ടതിന്റെ പ്രധാന്യം പഠിപ്പിച്ചതെന്ന് ശരത് കുമാർ അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.
സ്കൂൾ-കോളജ് കാലഘട്ടത്തിൽ ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി പോലുള്ള കായിക വിനോദങ്ങളിൽ ശരത് കുമാർ സജീവമായിരുന്നു. എൻസിസിയിൽ അംഗമായിരുന്ന അദ്ദേഹം പിന്നീട് ബോഡി ബിൽഡിങ്ങിലേക്ക് തിരിഞ്ഞു. 1974-ൽ മിസ്റ്റർ മദ്രാസ് യൂണിവേഴ്സിറ്റി ആയിരുന്നു. 53 വർഷമായി തുടരുന്ന ചിട്ടയായ ആരോഗ്യശീലങ്ങളും കർശനമായ ഭക്ഷണക്രമവുമാണ് ഇന്നും ഫിറ്റ്നസ് നിലനിർത്തുന്നതിന് പിന്നിലെ രഹസ്യമെന്ന് അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി തുടരുന്ന വർക്ക്ഔട്ട് ശീലം തനിക്ക് നൽകിയ മസിൽ മെമ്മറി മൂലം ശരീരം വേഗം തന്നെ വർക്ക്ഔട്ടിനോട് പ്രതികരക്കാറുണ്ടെന്ന് ശരത് കുമാർ പറഞ്ഞു. പിൻകാലത്ത് സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെയായി സജീവമായെങ്കിലും ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല.
മൂന്ന് ദിവസം വരെ ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ച് ജീവിക്കാൻ തനിക്ക് സാധിക്കും. ഇടവിട്ടുള്ള ഉപവാസം ശരീരത്തിൽ നിന്നുള്ള വിഷാംശം നീക്കം ചെയ്യാൻ നല്ലതാണ്, എന്നാൽ എല്ലാവർക്കും ഉപവാസം നല്ലതാകണമെന്നില്ല. അവരവരുടെ ശരീര പ്രകൃതി നോക്കി വേണം ഉപവസിക്കാനെന്നും ശരത് കുമാർ ഓർമിപ്പിക്കുന്നു.
ആരോഗ്യം നശിപ്പിക്കുന്ന പുകവലി, മദ്യം തുടങ്ങി ശീലങ്ങള്‍ പൂർണമായും ഒഴിവാക്കണം.
അവരവർക്ക് യോജിച്ച വർക്ക്ഔട്ട് തിരഞ്ഞെടുക്കുക.
ഒരു ബാസ്‌കറ്റ് ബോള്‍ കളിക്കാരന് ആവശ്യമായ വര്‍ക്ക് ഔട്ട് രീതിയല്ല ഒരു ഫുട്‌ബോള്‍ കളിക്കാരന് ആവശ്യം. കായിക രംഗത്തില്ലാത്തവര്‍ക്ക് അടിസ്ഥാനപരമായ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ആവശ്യമായ വര്‍ക്ക് ഔട്ട് മാത്രം മതിയാകും.
പേശിബലം കൂട്ടാൻ പ്രോട്ടീൻ പൗഡറിനെ തന്നെ ആശ്രയിക്കണമെന്നില്ല. പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാലും മതിയാകും.
ഭക്ഷണം കഴിക്കാൻ സമയനിഷ്ട പാലിക്കണം. കൂടാതെ അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും വേണം.
ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം.
വ്യായാമവും ഭക്ഷണരീതിയും ചിട്ടപ്പെടുത്താന്‍ പ്രഫഷനല്‍ ട്രെയ്‌നര്‍മാരുടെയും ഡയറ്റീഷ്യന്മാരുടെയും സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
വ്യായാമത്തെ, നമ്മൾ ദിവസവും ചായയോ കാപ്പിയോ കുടിക്കുന്നത് പോലെ ഒരു ശീലമാക്കി മാറണം.
ശരീരത്തിന് വിശ്രമം ആവശ്യമാണ്. കൃത്യ സമയത്ത് ഉറങ്ങാന്‍ ശ്രമിക്കണം. ഉറങ്ങാൻ കിടക്കുന്നതിന് മൂന്ന്-നാല് മണിക്കൂർ മുൻപ് അത്താഴം കഴിക്കണം.
അത്താഴം വൈകുന്നേരം 6–7 നുള്ളിൽ പൂര്‍ത്തിയാക്കുന്നത് ഉത്തമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates