School Reopening Pinterest
Health

സ്കൂൾ തുറക്കുമ്പോൾ ആശങ്കപ്പെടേണ്ട, ഇപ്പോഴെ കുട്ടികളെ പരിശീലിപ്പിക്കാം, മാതാപിതാക്കൾ അറി‍ഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തു‌ടക്കക്കാർ സ്കൂളിൽ പോകാൻ മടി കാണിക്കുമ്പോൾ ആശങ്കപ്പെടുന്ന മാതാപിതാക്കൾ ഏറെയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

വേനൽ അവധിയുടെ അവസാന നാളുകളിലേക്ക് എത്തുമ്പോൾ ഇനി മിക്ക വീടുകളിലും ഒരുക്കങ്ങളുടെയും ഓട്ടപാച്ചിലുകളുടെയും നാളുകളായിരിക്കും. പുത്തൻ ബാ​ഗും പുസ്തകങ്ങളും കുടയുമൊക്കെയായി സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും ചില ഒരുക്കങ്ങൾ അനിവാര്യമാണ്. പ്രത്യേകിച്ച് ആദ്യമായി സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക്.

തു‌ടക്കക്കാർ സ്കൂളിൽ പോകാൻ മടി കാണിക്കുമ്പോൾ ആശങ്കപ്പെടുന്ന മാതാപിതാക്കൾ ഏറെയാണ്. സ്കൂൾ ദിനങ്ങളെ നേരിടാൻ നേരത്തെ ഒരുങ്ങുന്നതാണ് ആശങ്കകൾ അകറ്റാനുള്ള എളുപ്പവഴി. പുതിയ ഒരു സ്‌ഥലത്തേക്ക് പോകുമ്പോൾ തീ‍ർച്ചയായും കുഞ്ഞിന് ആശങ്ക ഉണ്ടാകും. സ്‌കൂളിനെ കുറിച്ചു മനോഹരമായൊരു ചിത്രം കുഞ്ഞിന്റെ മനസ്സിൽ പതിപ്പിക്കുകയാണ് ഈ ഭീതികൾ അകറ്റാനുള്ള മികച്ച മാർഗം.

സ്‌കൂൾ തുറക്കും മുൻപു തന്നെ കുഞ്ഞിനെ സ്‌കൂൾ കൊണ്ടുപോയി കാണിച്ചും തന്റെ കുട്ടിക്കാലത്തെയും മറ്റും രസകരമായ സ്‌കൂൾ കഥകൾ പറഞ്ഞുകൊടുത്തും സ്‌കൂൾപ്പേടി മാറ്റിയെടുക്കാം. കുട്ടിക്ക് ഏറെ ഇഷ്‌ടപ്പെടാൻ കഴിയുന്ന ഒരാളായിരിക്കും ടീച്ചർ എന്ന മട്ടിൽ വേണം പറഞ്ഞുകൊടുക്കാൻ.

സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ കാര്യങ്ങൾക്കും കുട്ടികളിൽ ഒരു സമയനിഷ്ഠ പരിശീലിപ്പിക്കുന്നത് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എളുപ്പമാക്കും. അൽപം മുതിർന്ന കുട്ടിയാണെങ്കിൽ ഒകു ടൈം ടേബിൾ സെറ്റ് ചെയ്തു കൊടുക്കാം. ആവശ്യത്തിനു വിശ്രമവും വിനോദവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകണം. മുഴുവൻ സമയവും പഠനം മാത്രമായാൽ അതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയില്ല.

കുട്ടി പഠിക്കാനിരിക്കുന്ന നേരത്തു വീട്ടിലുള്ളവർ ടിവി കാണുന്നത് ഒഴിവാക്കണം. ശുചിത്വം ചെറുപ്രായത്തിൽ തന്നെ ശീലിപ്പിക്കണം. രണ്ടു നേരവും പല്ലു തേക്കുകയും കുളിക്കുകയും ചെയ്യുന്ന ശീലം ആദ്യമേ കുട്ടിക്കുണ്ടാക്കണം. നഖം വെട്ടി വൃത്തിയാക്കാനും മുടിയിൽ പേനും താരനും പിടിക്കാതെ നോക്കാനുമൊക്കെ അമ്മ സഹായിക്കണം.

കുട്ടികളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കുന്നത് ഒഴിവാക്കണം. ആദ്യമായി സ്‌കൂളിൽ പോയിത്തുടങ്ങുന്ന കുട്ടിക്കു ചോറ്റുപാത്രത്തിൽ ഭക്ഷണം കഴിക്കാനുള്ള പരിശീലനം ഒരാഴ്‌ച മുൻപേ നൽകണം. അൽപം വലിയൊരു പാത്രത്തിൽ ചോറ്റുപാത്രം വച്ച ശേഷം അതിൽ നിന്നു ഭക്ഷണം വാരിക്കഴിക്കാൻ കുട്ടിയെ ശീലിപ്പിക്കുക.

ആദ്യമൊക്കെ കുട്ടി പുറത്തെ പാത്രത്തിൽ ഭക്ഷണം വീഴിക്കും. നാലഞ്ചു ദിവസം കൊണ്ടു വൃത്തിയായി ഭക്ഷണം കഴിക്കാൻ കുട്ടി പഠിച്ചുകൊള്ളും. സ്‌കൂളിൽ ടീച്ചറോ, ആയയോ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുമെന്ന പ്രതീക്ഷയിൽ കുട്ടിക്കിഷ്‌ടമില്ലാത്ത ഭക്ഷണം കൊടുത്തുവിടരുത്.

School Reopening perenting tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

എഥനോളില്‍ ഓടുന്ന ബൈക്കുമായി ഹീറോ, ബുധനാഴ്ച ലോഞ്ച്; എന്താണ് ഫ്‌ലെക്‌സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍?

സാരി ഉടുക്കാനാണോ ഇത്ര പാട്! അതങ്ങനെ സ്റ്റൈല്‍ ആക്കി, സ്റ്റൈല്‍ ആക്കി ക്ലെയര്‍ കയറിപ്പോയ വഴികള്‍

'ആന ചിന്നം വിളിക്കാനെങ്കിലും വായ തുറന്നു, ഹനാൻ ഷായ്ക്ക് അതുമില്ല'; വീണ്ടും ട്രോളുകളിൽ നിറഞ്ഞ് 'കാട്ടാളൻ'

എണ്ണവില കുത്തനെ ഇടിഞ്ഞു, 91 ഡോളറിലേക്ക്; ഇന്ധനവില കുറയുമോ? പ്രതീക്ഷയോടെ രാജ്യം

SCROLL FOR NEXT