Shah Rukh Khan Pexels
Health

കിട്ടിയാൽ ഉച്ചയ്ക്കും അത്താഴത്തിനും അത് തന്നെ, കിങ് ഖാന്റെ പ്രിയപ്പെട്ട ഭക്ഷണം

പരമ്പരാഗതമായ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ അദ്ദേഹത്തിന്‍റെ ഡയറ്റില്‍ ഉണ്ടാകാറില്ല.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് അടക്കി വാഴുന്ന രാജാവ്, ഷാരൂഖ് ഖാന്റെ വിജയ മന്ത്രത്തില്‍ ഫിറ്റ്‌നസിന് വലിയ പ്രാധാന്യമുണ്ട്. ബോളിവുഡിലെ മറ്റ് താരങ്ങളെ അപേക്ഷിച്ച് കിങ് ഖാന്‍റെ ഡയറ്റ് വളരെ സിംപിള്‍ ആണ്. പരമ്പരാഗതമായ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ അദ്ദേഹത്തിന്‍റെ ഡയറ്റില്‍ ഉണ്ടാകാറില്ല.

മുളപ്പിച്ച പയറുകള്‍, ഗ്രില്‍ഡ് ചിക്കന്‍, ബ്രോക്കോളി, മുട്ടയുടെ വെള്ള, ചിലപ്പോള്‍ കുറച്ച് പരിപ്പ് ഇതാണ് വര്‍ഷങ്ങളായുള്ള തന്‍റെ ഭക്ഷണക്രമത്തിലെ പ്രധാനികളെന്ന് ഷാരൂഖ് ഖാന്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു വളരെ പ്രധാനമാണെന്നും കിങ് ഖാന്‍ ഓര്‍മിപ്പിക്കുന്നു. കൂടാതെ വെള്ളയരി, മധുരം, മദ്യം എന്നിവ പൂര്‍ണമായും അദ്ദേഹം ഡയറ്റില്‍ നിന്ന് ഒഴിവാക്കി. പുറത്തുനിന്നുള്ള ഭക്ഷണത്തെക്കാള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനാണ് മുന്‍ഗണന നല്‍കാറ്.

തന്തൂരി ചിക്കനാണ് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. ഉച്ചഭക്ഷണമായി മിക്കപ്പോഴും മീന്‍ അല്ലെങ്കില്‍ തന്തൂരി ചിക്കന്‍ പച്ചക്കറിക്കൊപ്പമാണ് കഴിക്കാറ്. ഒരു ദിവസം രണ്ട് തവണ മാത്രമാണ് കിങ് ഖാന്‍ ഭക്ഷണം കഴിക്കുന്നത്. ഉച്ചഭക്ഷണവും രാത്രിഭക്ഷണവുമാണിതെന്നും ഇടയ്ക്ക് ഒന്നും തന്നെ കഴിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. ശരീരത്തിന്റെ ജലാംശം നിലനിര്‍ക്കാന്‍ ധാരാളം വെള്ളവും ഇളനീരുമെല്ലാം കുടിക്കുന്നതിനെക്കുറിച്ചും അതില്‍ പരാമര്‍ശമുണ്ട്.

Shah Rukh Khan says about his favorite dish

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

SCROLL FOR NEXT