Shilpa Shetty Instagram
Health

50കളിലും തിളങ്ങുന്ന ചര്‍മം, ശില്‍പ്പ ഷെട്ടിയുടെ ഫേവറൈറ്റ് ഡ്രിങ്ക്

വർഷങ്ങളായി പിന്തുടരുന്ന യോ​ഗവും ചിട്ടയായ ഡയറ്റിങ്ങും അച്ചടക്കമുള്ള വ്യായാമവുമാണ് തന്റെ ശരീരസൗന്ദര്യത്തിന് പിന്നിലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ശിൽപ്പ ഷെട്ടിക്ക് 50 വയസു കഴിഞ്ഞെന്ന് പറഞ്ഞാൽ ആരുമൊന്ന് ഞെട്ടും, അവരുടെ പ്രായം 30കളിലെവിടെയോ ലോക്ക് ചെയ്തിരിക്കുകയാണോ എന്നാണ് ആരാധകരുടെ സംശയം. വർഷങ്ങളായി പിന്തുടരുന്ന യോ​ഗവും ചിട്ടയായ ഡയറ്റിങ്ങും അച്ചടക്കമുള്ള വ്യായാമവുമാണ് തന്റെ ശരീരസൗന്ദര്യത്തിന് പിന്നിലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

പോഷകസമ്പന്നവും ആരോ​ഗ്യപ്രദവുമായ ഭക്ഷണം അടങ്ങിയതാണ് ശിൽപ്പ ഷെട്ടിയുടെ ഡയറ്റ്. ഇപ്പോഴിതാ താൻ പതിവായി കുടിക്കുന്ന ആരോ​ഗ്യകരമായ ഒരു ​ഡ്രിങ്കിന്റെ റെസിപ്പി താരം പങ്കുവെയ്ക്കുകയാണ്.

ചേരുവ

ഒരു കപ്പ് പാല്‍, ഈന്തപ്പഴം (3-4 എണ്ണം), ബ്ലൂ ബെറി ഉണങ്ങിയത് (6 എണ്ണം), ഓട്സ് (രണ്ട് ടേബിൾ സ്പൂൺ), ഏത്തപ്പഴം (ഒരെണ്ണം), വെള്ളത്തിൽ കുതിർത്തുവച്ച ചിയ സീഡ്സ് (രണ്ട് ടേബിൾ സ്പൂൺ).

തയ്യാറാക്കുന്ന വിധം

ആദ്യം മൂന്നോ നാലോ ഈന്തപ്പഴം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. മറ്റൊരു പാത്രത്തില്‍ ചിയാ സീഡ് വെള്ളത്തിൽ കുതിര്‍ത്തു വയ്ക്കാം.

ഒരു കപ്പ് പാലിലേയ്ക്ക് ഉണങ്ങിയ ബ്ലൂ ബെറി ചേര്‍ക്കുക.അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സും ഒരു ഏത്തപ്പഴം ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്ത് അരച്ചെടുക്കാം. ഇതിലേയ്ക്ക് കുതിര്‍ത്ത ഈന്തപ്പഴം ചേര്‍ത്ത് അരച്ചെടുക്കാം. ഒരു ഗ്ലാസിലേയ്ക്ക് വെള്ളത്തിൽ കുതിർത്ത ചിയാ വിത്ത് ചേർക്കാം. അതിലേക്ക് അരച്ചെടുത്ത മിശ്രിതം കൂടി ചേര്‍ത്ത് വിളമ്പാം. പുറമെ നട്സും കൂടി ചേര്‍ത്ത് കഴിക്കാം.

ആരോഗ്യ ഗുണങ്ങൾ

  • നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ഈ ഡ്രിങ്ക്.

  • ചർമത്തെ ഹൈഡ്രേറ്റ് ചെയ്തു നിർത്തുന്നതിനൊപ്പം രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

  • ദഹനാരോഗ്യം മെച്ചപ്പെടുത്തി വിശപ്പ് ശമിപ്പിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഇത് തടയും.

Shilpa Shetty Fitness; healthy drink

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം; തമിഴ്‌നാട്ടിലെ പാറ, മണല്‍ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

'പോര്‍ച്ചുഗല്‍ തോറ്റോ... കണക്കായി പോയി!'

'അതോടെ മതിയായി'; മമ്മൂട്ടിയെ ആദ്യം പരിചയപ്പെട്ടപ്പോഴുള്ള രസകരമായ അനുഭവം പങ്കുവച്ച് ശ്രീലീല

വരുന്നു... NLC തമിഴ്‌നാട്ടിൽ 145 ഒഴിവുകൾ; എഞ്ചിനീയറിങ് മുതൽ സെക്യൂരിറ്റി വരെ, ശമ്പളം 2.60 ലക്ഷം വരെ

"യാത്രയാക്കുന്നതൊക്കെ കൊള്ളാം, സമയത്ത് ഇറങ്ങിക്കോണം..."; വന്ദേഭാരതില്‍ യുപിക്കാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി