Bubble Tea side effects Pinterest
Health

ജെൻ സിയുടെ മനം കവർന്ന ബബിൾ ടീ, ദിവസവും കുടിച്ചാൽ വൃക്ക തകരാറിലാകും

വിപണിയിൽ എത്തുന്ന ബബിൾ ടീയിൽ പഞ്ചസാരയുടെ അളവും കാലറിയും വളരെ അധികമാണ്.

സമകാലിക മലയാളം ഡെസ്ക്

ജെൻസിക്കിടയിൽ ട്രെൻഡിങ് ആയി നിൽക്കുന്ന ഒരു പാനീയമാണ് ബബിൾ ടീ അഥവാ ബോബോ ടീ. രുചിയിൽ കേമനാണെങ്കിലും പതിവാക്കിയാൽ ബബിൾ ടീ ആരോ​ഗ്യത്തിന് പണി ആയേക്കാം. ഇത് വൃക്കയിൽ കല്ലുകൾ രൂപപ്പെടാനും ഫാറ്റി ലിവറിനും മറ്റ് ഉപാപചയ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

തായ്വാൻ ആണ് ബബിൾ ടീയുടെ ജന്മ സ്ഥലം. പാൽ, കപ്പയുടെ ചൗവരി (Tapioca pearls), മധുരം, കാപ്പിപ്പൊടി, ഐസ് ക്യൂബ്സ് തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന രുചികരമായ ഒരു പാനീയമാണിത്. വിപണിയിൽ എത്തുന്ന ബബിൾ ടീയിൽ പഞ്ചസാരയുടെ അളവും കാലറിയും വളരെ അധികമാണ്.

കപ്പയുടെ ചൗവരി അഥവാ ബോബോയാണ് ബബിൾ ടീയുടെ പ്രധാന ചേരുവ. ഇത് കപ്പയിൽ നിന്നുണ്ടാക്കുന്ന ചെറിയ ബോളുകളാണ്. യുഎസ്ഡിഎ റിപ്പോർട്ട് പ്രകാരം ഒരു കപ്പ് ചൗവരിയിൽ 544 കാലറി ഉണ്ട്. ഒരു കപ്പ് സാധാരണ ബബിൾ ടീയിൽ 300 മുതൽ 500 കാലറി വരെ ഉണ്ടാകും. ഇതിൽ പഞ്ചസാരയുടെ 40 മുതൽ 60 ഗ്രാം വരെ അടങ്ങിയിട്ടുണ്ട്.

ചില ബബിൾ ടീയിൽ ഫ്ലേവേർഡ് സിറപ്പുകൾ, കണ്ടൻസ്ഡ് മിൽക്ക്, മധുരം ചേർത്ത ചൗവരി ഇവയും ഉണ്ടാകും. ഇത്തരത്തിൽ വളരെ കൂടിയ അളവിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കരളിനെയും വൃക്കകളെയും ബാധിക്കുന്ന ഉപാപചയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. പഞ്ചസാരയുടെ അമിതോപയോഗം നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗ (NAFLD)ത്തിനുള്ള സാധ്യത കൂട്ടുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. മദ്യം ഒട്ടും കഴിക്കാത്ത ആളുകളിൽ പോലും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്.

ആരോഗ്യകരമായി ബബിൾ ടീ കുടിക്കാം

ബബിൾ ടീ ലവേഴ്സ് ആണെങ്കിൽ അവ പൂർണമായും ഒഴിവാക്കേണ്ടതില്ല. മിതമായ അളവിൽ കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ബബിൾ ടീ രുചികരവും ആസ്വദിച്ചു കഴിക്കാവുന്നതുമായ ഒരു പാനീയമാണ് എന്നാൽ ഇത് ദിവസവും കുടിക്കുന്ന ശീലത്തിനു പകരം വല്ലപ്പോഴും മാത്രം കുടിച്ചാൽ ദീർഘനാളത്തേക്ക് ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും

Gen Z Trends: Side effects of Bubble tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി

ആരുടേയും ഒരു സാമ്പത്തിക വിഷയത്തിലും ഇടപെട്ടിട്ടില്ല, അപമാനിക്കാന്‍ ശ്രമം: കടകംപള്ളി സുരേന്ദ്രന്‍

കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാൾ?; ആളുകേറാമല കൊലപാതകത്തിൽ വൻ ട്വിസ്റ്റ്

മലപ്പുറത്തുനിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍; കത്തിക്കരിഞ്ഞ് മൃതദേഹം

'റിയാസിനെ വിളിക്കണമെങ്കില്‍ നേരത്തേ പറയണമായിരുന്നു'; എന്‍എച്ച് ഉദ്ഘാടനത്തില്‍ സുരേഷ് ഗോപി

SCROLL FOR NEXT