skin glow natural tips Pinterest
Health

ചർമം നാച്ചുറലായി തിളങ്ങും, ഈ മൂന്ന് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം കഴിക്കാം

ലോകത്ത് ഏതാണ്ട് 180 കോടി ആളുകളും ഏതെങ്കിലും തരത്തിലുള്ള ച‍ർമരോ​ഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ർമത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ നമ്മൾ സൗന്ദര്യ പ്രശ്നമായി മാത്രമാണ് പലപ്പോഴും കണക്കാക്കാറ്. അതുകൊണ്ട് തന്നെ ഒരു ഡോക്ടറുടെ ഉപദേശമില്ലാതെ വിപണിയിൽ കിട്ടുന്ന പലതരം ക്രീമുകളും കാര്യങ്ങളും വെച്ച് അവയെ അടിച്ചമർത്തും. ചർമത്തിലുണ്ടാകുന്ന ചില മാറ്റങ്ങൾ ചിലപ്പോൾ മറ്റ് പല രോ​ഗങ്ങളുടെയും ലക്ഷണമാകാം. ലോകത്ത് ഏതാണ്ട് 180 കോടി ആളുകളും ഏതെങ്കിലും തരത്തിലുള്ള ച‍ർമരോ​ഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്കിൻ ഹെൽത്ത് മുഖ്യം..!

സൺസ്ക്രീൻ ഒഴിവാക്കാതിരിക്കുക എന്നത് പ്രധാന ഘടകമാണ്. ദിവസവും പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുൻപ് സൺസ്ക്രീൻ പുരട്ടാൻ ശ്രമിക്കുക. ഇത് സൂര്യനിൽ നിന്നുള്ള മാരകമായ രശ്മികളിൽ നിന്ന് ച‍ർമത്തെ സംരക്ഷിക്കാൻ സഹായിക്കും. രണ്ടാമത്, ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രമിക്കുക. കാലാവസ്ഥ ഏതാണെങ്കിലും ദിവസവും എട്ട് ​ഗ്ലാസ് വെള്ളം അല്ലെങ്കിൽ ജലാംശം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.

സ്വയം ചികിത്സ ഒഴിവാക്കുക- ച‍ർമം ആയതു കൊണ്ട് പലരും സ്വയം ചികിത്സയ്ക്ക് മുതിരാറുണ്ട്. എന്നാൽ ഏറ്റവും ​ഗുരുതരമായ കാര്യമാണിത്. ച‍ർമത്തിലുണ്ടാകുന്ന അസ്വസ്ഥതകൾക്ക് ഡോക്ടറുടെ നി‍ർദേശപ്രകാരം മാത്രം ചികിത്സയെടുക്കുക. ആരോ​ഗ്യകരമായ ഭക്ഷണം ചർമം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. കെമിക്കലുകൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കളുടെ അമിത ഉപയോ​ഗവും പുകവലിയും വീര്യം കൂടിയ സോപ്പുമൊക്കെ നിങ്ങളുടെ ച‍ർമത്തിന്റെ ആരോ​ഗ്യത്തെ മോശമാക്കും.

ച‍ർമത്തിന്റെ ആരോ​ഗ്യത്തിന് ഭക്ഷണക്രമം

ച‍ർമത്തിന് ആവശ്യമായ പോഷകങ്ങളാണ് വിറ്റാമിൻ എ, സി, ഇ. വിറ്റാമിൻ എ ചർമകോശങ്ങളെ സംരക്ഷിച്ച് മിനുസമുള്ളതാക്കാനും വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ കൂട്ടി ചർമത്തിന് കേടുവരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാനും വിറ്റാമിൻ ഇ പൊടിപടലങ്ങളിൽ നിന്നും ചർമത്തെ സംരക്ഷിക്കാനും സഹായിക്കും.

ചർമത്തിന്റെ സ്വാഭാവികത നിലനിർത്താൻ പോഷകങ്ങളടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം പിന്തുടരേണ്ടത് അത്യാവശ്യമാണ്. അവക്കാഡോ, സാൽമൺ, മുട്ട, മഞ്ഞൾ, ഒലീവ് ഓയിൽ, വാൽനെട്ട്, ബദാം ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയവ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.

Skin Care Routine: Skin friendly Diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപ് ഭരണകൂടം നടപ്പാക്കാനൊരുങ്ങുന്ന വിസ പരിഷ്കാരങ്ങൾ: ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വൻ തിരിച്ചടിയോ?

ഭിന്നശേഷിക്കാർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; ടെക്നിക്കൽ അപ്രന്റീസ് ഒഴിവുകൾ

'എന്തിന്റെ കേടാരുന്നു! പേന തെളിയാതെ വരുമ്പോൾ ഞങ്ങളും ഇങ്ങനെ ചെയ്യാറുണ്ട്'; വിനായകന്റെ ഓട്ടോ​ഗ്രാഫിനെ ട്രോളി സോഷ്യൽ മീഡിയ

മുന്നിൽ ഫ്രാൻസ് തന്നെ! ലോക കിരീടം അർജന്റീന നിലനിർത്തുമോ? അറിയാം സാധ്യതകൾ

ഇ-മെയില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം, ഫീച്ചറുമായി ആധാര്‍ അപ്പ്; സേവനം ആറുമാസം സൗജന്യം, അറിയേണ്ടതെല്ലാം