Natural Cleancer home prepared Pinterest
Health

ചർമം വൃത്തിയാക്കാൻ ക്ലേൻസർ വീട്ടിൽ തന്നെ തയ്യാറാക്കാം, ഇതാ ചില പൊടിക്കൈകൾ

വീട്ടിൽ തന്നെ പ്രകൃതിദത്തമായി ക്ലെൻസർ വളരെ ഈസി ആയി ഉണ്ടാക്കാമെന്ന് പറ‍ഞ്ഞാൽ വിശ്വസിക്കുമോ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ർമസംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യ ഘട്ടവുമാണ് ക്ലെൻസിങ്. ഇത് ചർമത്തിൽ അടിഞ്ഞുകൂടുന്ന ചെളിയും പൊടിയും എണ്ണമയവും നീക്കം ചെയ്തു ചർമം വൃത്തിയുള്ളതാക്കും. മേക്കപ്പ് നീക്കം ചെയ്യാനും ക്ലെൻസർ പ്രധാനമാണ്. എന്നാൽ കഠിന കെമിക്കലുകൾ അടങ്ങിയ ക്ലെൻസർ ഉപയോ​ഗിക്കുന്നത് ചർമം വരണ്ടതും മോശവുമാക്കും. എന്നാൽ വീട്ടിൽ തന്നെ പ്രകൃതിദത്തമായി ക്ലെൻസർ വളരെ ഈസി ആയി ഉണ്ടാക്കാമെന്ന് പറ‍ഞ്ഞാൽ വിശ്വസിക്കുമോ?

  • ഒരു ചെറിയ സ്പൂൺ ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചത് കാൽ കപ്പ് തണുത്ത പശുവിൻപാലിൽ അരമണിക്കൂർ ഇട്ടു വയ്ക്കുക. ഇതിൽ മുക്കിയ പഞ്ഞിക്കഷണം കൊണ്ടു മുഖം മസാജ് ചെയ്ത ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുക. ഫ്രിഡ്ജിൽ വച്ചിരുന്നാൽ ഒരാഴ്ചയോളം ഉപയോഗിക്കാം.

  • അര ലീറ്റർ കുപ്പിയിൽ കാൽ കപ്പ് തേനും സമം ഗ്ലിസറിനും ചേർക്കുക. ഇതിലേക്ക് ഏതെങ്കിലും ലിക്വിഡ് സോപ്പ് കൂടി യോജിപ്പിച്ചു സൂക്ഷിക്കുക. ഈ ബോഡി ക്ലെൻസർ ഉപയോഗിച്ചു കുളിച്ചാൽ ശരീരം വൃത്തിയാകും, ചർമം മൃദുവാകും.

  • മേക്കപ്പ് തുടച്ചു നീക്കാൻ ഒലീവ് ഓയിലോ ബദാം എണ്ണയോ ഉപയോഗിക്കാം. എണ്ണ മുഖത്തു പുരട്ടിയ ശേഷം ടിഷ്യൂപേപ്പർ ഉപയോഗിച്ച് തുടച്ചു നീക്കണം.

  • രണ്ടു വലിയ സ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ചെറിയ സ്പൂൺ തേനും അൽപം എണ്ണയും യോജിപ്പിക്കുക. മേക്കപ്പ് നീക്കാൻ ഈ അലോവെര ക്ലെൻസർ ഉപയോഗിക്കാം.

  • തിളപ്പിക്കാത്ത പശുവിന്‍പാൽ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം മുഖത്തു പുരട്ടി കഴുകിക്കളയാം. വരണ്ട ചർമമ്മുള്ളവർക്ക് നല്ലൊരു ക്ലെൻസറാണിത്

  • എണ്ണമയമുള്ള ചർമക്കാർ തേനും നാരങ്ങാനീരും സമാസമമെടുത്തു മുഖത്തു ക്ലെൻസറായി ഉപയോഗിക്കുക. സാധാരണ ചർമമാണെങ്കിൽ തേനും പാലും സമാസമം യോജിപ്പിച്ച് ഉപയോഗിക്കുക. ഇതിനൊപ്പം ഒരു ചെറിയ സ്പൂൺ പഞ്ചസാര കൂടി ചേർത്താൽ സ്ക്രബുമായി.

  • ഒലീവ് ഓയിലും മുന്തിരിനീരും തുല്യ അളവിലെടുത്ത് ക്ലെൻസറായി മുഖത്തു പുരട്ടാം. എണ്ണമയമുള്ള ചർമമുള്ളവർ മുന്തിരിനീരിനൊപ്പം നാരങ്ങാനീരും ഒരു മുട്ടവെള്ളയും ചേർത്തോളൂ. നന്നായി മസാജ് ചെയ്ത ശേഷം കഴുകിക്കളയുക.

  • പച്ചക്കറികളെയും ക്ലെൻസറാക്കി മാറ്റാം. നാലു വലിയ സ്പൂൺ വീതം തക്കാളി നീരും കുക്കുമ്പർ നീരുമെടുത്ത് മുഖത്തു പല തവണ പുരട്ടി മസാജ് ചെയ്യുക. തണുത്തവെള്ളത്തിൽ കഴുകാം. ചർമം മൃദുവാകും.

  • മൂന്നു ബദാമും രണ്ടു വലിയ സ്പൂൺ അരിയും തരിയില്ലാതെ പൊടിച്ചു വയ്ക്കുക. വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാൽ ആവശ്യാനുസരണം അൽപം പാൽ ചേർത്തു യോജിപ്പിച്ചു മുഖം വൃത്തിയാക്കാൻ ഉപയോഗിക്കാം..

Skin Care tips: Natural Cleancer prepared in Home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാറിനെതിരെ സിപിഎം നടപടി; പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മാസം 15,000 രൂപയാണോ ശമ്പളം?, കടമില്ലാതെ ജീവിക്കാം; ഇതാ ഒരു ഫോര്‍മുല

'വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണം'; ആർഎസ്എസ് മേധാവിക്ക് കത്തയച്ച് പ്രിയങ്ക് ഖാർഗെ

ഒളിച്ചോടിപ്പോകുന്ന മക്കള്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കും: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

മുഹമ്മദ് ഹനീഷിന് തിരിച്ചടി; കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി കേസില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടണം, ഹര്‍ജി തള്ളി

SCROLL FOR NEXT