soha ali khan Instagram
Health

ടേക്ക് ഇറ്റ് ഈസി! ആർത്തവ വേദനയെ പമ്പ കടത്താൻ സ്പെഷല്‍ ഡ്രിങ്കുമായി സോഹ അലി ഖാൻ

തന്റെ പോഡ്‌കാസ്റ്റ് സീരീസായ 'ഓള്‍ എബൌട്ട് ഹെര്‍' ലൂടെയാണ് സോഹ ഈ കൂട്ട് പരിചയപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

അസഹനീയമായ ആർത്തവ വേദനയെ പിടിച്ചുകെട്ടാൻ വേദനസംഹാരികളുടെ സഹായം തേടാനാണ് ആദ്യം ശ്രമിക്കുക. എന്നാൽ വേദനസംഹാരികളുടെ നിരന്തര ഉപയോ​ഗം നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ആർത്തവ വേദന കുറയ്ക്കാൻ ഇഞ്ചിച്ചായയുടെ സ്പെഷ്യൽ റെസിപ്പി ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ബോളിവുഡ് നടി സോഹ അലി ഖാൻ.

തന്റെ പോഡ്‌കാസ്റ്റ് സീരീസായ 'ഓള്‍ എബൌട്ട് ഹെര്‍' ലൂടെയാണ് സോഹ ഈ കൂട്ട് പരിചയപ്പെടുത്തിയത്. ഈ സ്പെഷ്യൽ ചായ ശരീരം ശാന്തമാകാനും ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് സോഹ പറയുന്നു.

സ്പെഷല്‍ ഇഞ്ചിച്ചായ റെസിപ്പി

ഒരു കഷ്ണം ഇഞ്ചി നല്ലതുപോലെ ചതച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് ചൂടുവെള്ളമൊഴിക്കുക. ശേഷം ഒരു കഷ്ണം കറുവപ്പട്ടയും ഒരു സ്പൂൺ തേനും ചേർക്കാം. നന്നായി ഇളക്കി, ചൂടോടെ കുടിക്കാം.

ഈ ചായ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. ഇഞ്ചി, കറുവപ്പട്ട, തേൻ എന്നിവയെല്ലാം തന്നെ വീക്കം കുറയ്ക്കുന്ന സഹായിക്കും. കൂടാതെ, കറുവപ്പട്ടയ്ക്ക് വേദന കുറയ്ക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ആർത്തവ ദിവസങ്ങളിൽ ഈ ചായ കുടിക്കുന്നത് വയറുവേദന കുറയ്ക്കാനും മൂഡ് മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.

Soha Ali Khan recipe of special ginger tea for reducing periods pain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോളടിച്ച്, ഗോളടിച്ച്... റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോ...!

Today's Rashi Phalam November 06| കാത്തിരുന്ന ജോലിയുടെ നിയമന ഉത്തരവ് കിട്ടും; സ്വത്ത് തർക്കങ്ങൾക്ക് പരിഹാരം

LPST ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ; 'വളർമതിക്ക് കേരളത്തിന്റെ ഐക്യദാർഢ്യം'

കണ്ണൂരിൽ 27കാരൻ തോട്ടിൽ മരിച്ച നിലയിൽ

ബിഎൽഎം തട്ടിപ്പ്: പ്രേംകുമാറിന്റെ 103 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു