വെള്ളം കുടിക്കുന്നത് ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ എന്ന് ആരും ചിന്തിക്കാറില്ല. എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിന് ചില ദോഷവശങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുന്നു വേണം വെള്ളം കുടിക്കേണ്ടതെന്ന് പണ്ടുള്ളവർ പറയുന്നതിന് പിന്നിൽ ചില ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് ഡയറ്റീഷനായ ജൂഹി അറോറ. തലമുറകളായി പ്രചാരത്തിലുള്ള ഒരു മിത്താണിത്. എന്നാൽ ഇതിന് പിന്നിൽ ചില ജൈവശാസ്ത്രപരമായ ചില കാരണങ്ങളുണ്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ജൂഹി അറോറ പറയുന്നു.
നമ്മൾ വെള്ളം കുടിക്കുമ്പോൾ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാൽമുട്ടുകളെ നേരിട്ടു ബാധിക്കുമെന്നതിൽ ശാസ്ത്രിയ തെളിവുകളില്ലെങ്കിലും വെള്ളം വേഗത്തിൽ വയറ്റിലേക്ക് ആഗിരണം ചെയ്യാൻ ഇത് കാരണമാകുന്നു. ഇത് വയറ്റിൽ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ജൂഹി പറയുന്നു.
നിന്നുകൊണ്ട് വെള്ളം കുടിക്കരുത്
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, വെള്ളം ഭക്ഷണനാളിയിലേക്കും പിന്നീട് വയറ്റിലേക്കും വേഗത്തിൽ ഒഴുകി ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു.
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, ഞരമ്പുകൾ പിരിമുറുക്കത്തിലാവുകയും ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാലക്രമേണ സന്ധികളിൽ ദ്രാവകം അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് സന്ധിവാതത്തിലേക്ക് നയിക്കും.
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും കരളിലേക്കും ദഹനനാളത്തിലേക്കും എത്തുന്നില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോൾ, ദ്രാവകം ഉയർന്ന മർദ്ദത്തിൽ ഒരാളുടെ വയറിന്റെ അടിഭാഗത്തേക്ക് ഒരുതരത്തിലുള്ള ഫിൽട്ടറേഷനും കൂടാതെ കടന്നുപോകുന്നു. ഇത് ജല മാലിന്യങ്ങൾ മൂത്രസഞ്ചിയിൽ അടിഞ്ഞുകൂടുന്നതിനും വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നതിനും കാരണമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates