Stomach Cancer Pexels
Health

നെഞ്ചെരിച്ചില്‍ കാന്‍സര്‍ ലക്ഷണമാകാം, പേടിക്കേണ്ടത് എപ്പോള്‍

ചെറിയ ചില ലക്ഷണങ്ങൾ ഉദരപ്രശ്നങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കാനും സാധ്യത ഏറെയാണ്.

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറുകളില്‍ അ‍ഞ്ചാം സ്ഥാനമാണ് ഉദരത്തിലെ കാന്‍സര്‍ അഥവാ ഗ്യാസ്ട്രിക് കാന്‍സര്‍. പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നത് ഗ്യാസ്ട്രിക് കാന്‍സറിനെ മറ്റ് കാന്‍സറുകളെക്കാള്‍ അപകടകാരിയാക്കുന്നു. ചെറിയ ചില ലക്ഷണങ്ങൾ ഉദരപ്രശ്നങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കാനും സാധ്യത ഏറെയാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും വരെ ഈ കാൻസർ തിരിച്ചറിയപ്പെടാതെ പോകാറാണ് പതിവ്.

നെഞ്ചെരിച്ചിലോ കാന്‍സറോ?

ഭക്ഷണം കഴിച്ച ശേഷമുള്ള നെഞ്ചെരിച്ചിൽ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തിൽ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഇത്തരത്തിൽ നെ‍ഞ്ചെരിച്ചിൽ അഥവാ ആസിഡ് റിഫ്ലക്സ് അനുഭവപ്പെടുന്നത്. ഭക്ഷണ സാധനങ്ങളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മുതൽ മാനസിക സമ്മർദം വരെ നെഞ്ചെരിച്ചലിന് കാരണമായേക്കാം. ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ അനുഭവപ്പെടാറ്.

ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ ഇത് നിയന്ത്രിക്കാനാകുന്നാണിത്. എന്നാൽ നെഞ്ചെരിച്ചില്‍ സ്ഥിരമോ ഗുരുതരമോ ആണെങ്കിൽ ഉടൻ ചികിത്സ തേടണം. ചികിത്സിച്ചിട്ടും മാറാതെ നിൽക്കുന്ന ലക്ഷണങ്ങൾ അർബുദത്തിന്റേതാകാം. ആമാശയത്തിന്റെ ഉൾപാളിയിൽ കോശങ്ങൾ വളരുന്ന അവസ്ഥയാണ് ഉദരത്തിലെ അർബുദം അഥവാ ഗ്യാസ്ട്രിക് കാൻസർ.

കാന്‍സര്‍ ലക്ഷണങ്ങള്‍

  • കാരണമില്ലാതെ ശരീരഭാരം കുറയുന്നത്

  • വയറുവേദന അല്ലെങ്കിൽ അസ്വസ്ഥത (മിക്കവാറും പൊക്കിളിന് മുകളിലായി അനുഭവപ്പെടുന്നത്)

  • വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട്

  • ഓക്കാനം അല്ലെങ്കിൽ ഛർദ്ദി (രക്തം കലർന്ന് കാണപ്പെടുകയാണെങ്കിൽ ശ്രദ്ധവേണം)

  • വയറ്റിൽ നീർവീക്കം

  • വയറ്റിൽ ദ്രാവകം കെട്ടിനിൽക്കുന്നതുപോലെ തോന്നുന്നത്

  • കറുത്ത നിറത്തിലോ രക്തം കലർന്നതോ ആയ മലം

  • കടുത്ത ക്ഷീണം

Stomach cancer symptom and heartburn

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT