യുവാക്കളില്‍ ടൈപ്പ് 2 ഡയബറ്റിസ് രോഗികള്‍ കൂടുന്നു 
Health

ദക്ഷിണേന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ ടൈപ്പ് 2 ഡയബറ്റിസ് നിരക്ക് കൂടുന്നു; പഠനം

10 വർഷം നീണ്ടു നിന്ന പഠനം രണ്ട് ഘട്ടമായാണ് നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

ക്ഷിണേന്ത്യയില്‍ ടൈപ്പ് 2 ഡയബറ്റിസ് മുതിര്‍ന്നവരെക്കാളേറെ യുവാക്കളിലെന്ന് പഠനം. അമിതവണ്ണവും രക്തബന്ധത്തിലുള്ള ഡയബറ്റിക് രോ​ഗികളുടെ എണ്ണം കൂടിയതും പ്രമേഹ രോ​ഗികളുടെ എണ്ണം വർധിക്കാൻ കാരണമായെന്ന് പഠനത്തിൽ പറയുന്നു. ചെന്നൈ, കാഞ്ചീപുരം പൻ‌റൂത്തി എന്നിവിടങ്ങളിൽ നിന്നായി 16,914 പേരെ ഉൾപ്പെടുത്തി രണ്ട് ഘട്ടമായാണ് പഠനം നടത്തിയത്. 20നും 39നു ഇടയിൽ പ്രായമുള്ളവരിലും 40 വയസ്സിന് മുകളിലുള്ളവരിലുമാണ് 10 വർഷം നീണ്ടു നിന്ന പഠനം നടത്തിയത്.

2006-ല്‍ പഠനത്തിന്റെ തുടക്കത്തിൽ പരിശോധന നടത്തിയപ്പോള്‍ ഒൻപതു ശതമാനം ഡയബറ്റിസ് രേഖപ്പെടുത്തിയ ഗ്രാമപ്രദേശങ്ങളില്‍ 2016-ലെ പരിശോധനയില്‍ 13% ആയി വര്‍ധിച്ചതായി ജേര്‍ണല്‍ ഓഫ് ഡയബറ്റിസ് എന്ന ജേര്‍ണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രായമായവരും ചെറുപ്പക്കാരും തമ്മിലുള്ള പ്രമേഹത്തിന്റെ വ്യാപനം വിലയിരുത്താനും ഇതേ പഠനങ്ങളാണ് വിനിയോഗിച്ചത്. ഈ പഠനത്തില്‍ നിന്ന് വയോധികരിൽ ഉള്ളതിനേക്കാൾ കൂടുതൽ‌ യുവാക്കളില്‍ പ്രമേഹം വര്‍ധിച്ചുവരുന്നതായി കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവാക്കള്‍ക്കിടയില്‍ 4.5% ആയിരുന്ന ഡയബറ്റിസ് 7.8% ശതമാനമായുയര്‍ന്ന് 36% ആയി. അതേസമയം പ്രായമായവരില്‍ 28.4% ആയിരുന്ന പ്രമേഹം 34% -വുമായി. യുവാക്കള്‍ക്കിടയില്‍ 120 %വും പ്രായമായവരില്‍ 150% ശതമാനവുമാണ് ടൈപ്2 ഡയബറ്റിസ് രോ​ഗികളിൽ വർധനവുണ്ടായതെന്ന് പഠനം പറയുന്നു.

ടൈപ്പ് 2 ഡയബറ്റിസ്

ഇത് ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണ്. ഇതില്‍ ശരീരത്തിന് ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഇത് ഇന്‍സുലിന്‍ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാന്‍ക്രിയാസിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങള്‍, ജനിതക ഘടന, പൊണ്ണത്തടി എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT