Smoking and bald head, hair fall Meta AI Image
Health

കഷണ്ടി ആവേണ്ടങ്കിൽ പുകവലി നിർത്തിക്കോ! മുടികൊഴിച്ചിലിന് പുതിയ കാരണം കണ്ടെത്തി ​ഗവേഷകർ

രക്തയോട്ടം കുറയുന്നതോടെ തലയോട്ടിയിലേക്കെത്തുന്ന ഓക്സിജന്റെ അളവും പോഷകങ്ങളും കുറയാം.

സമകാലിക മലയാളം ഡെസ്ക്

പുകവലി ആരോ​ഗ്യത്തിന് പല രീതിയിൽ ഹാനികരമാണെന്ന് നമ്മൾക്കറിയാം. എന്നാൽ പുകവലിയും തലയിലെ കഷണ്ടിയും തമ്മിൽ വലിയ രീതിയിൽ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് യുകെയിൽ നിന്നുള്ള പുതിയ പഠനം. മുടികൊഴിച്ചിലിന് പിന്നിൽ പ്രായം, ജനിതകം, പോഷകാഹാരം തുടങ്ങിയ ഘടകങ്ങൾ മാത്രം പരിശോധിച്ചാൽ പോരെന്ന് ഈ പഠനം വ്യക്തമാക്കുന്നു. പതിവായി പുകവലിക്കുന്നവരിൽ മുടികൊഴിച്ചിലിനും നരയ്ക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഇം​ഗ്ലണ്ടിൽ നിന്നുള്ള ​ഗവേഷണ സംഘം പറയുന്നു.

പുകവലിക്കുമ്പോൾ നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയ കെമിക്കലുകൾ ശരീരത്തിലെത്തുകയും ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനും സമ്മർദം കൂട്ടാനും കാരണമാകും.

രക്തയോട്ടം കുറയുന്നതോടെ തലയോട്ടിയിലേക്കെത്തുന്ന ഓക്സിജന്റെ അളവും പോഷകങ്ങളും കുറയാം. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുമെന്നുമാണ് ​ഗവേഷകർ പറയുന്നത്. എന്നാൽ പുകവലിക്കുന്ന എല്ലാവരിലും കഷണ്ടി ഉണ്ടാകുമെന്നല്ല, സാധ്യത കൂടുതലായിരിക്കുമെന്നാണ്.

പുകവലി ഉപേക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുകവലി നിർത്താൻ ശ്രമിക്കുന്നവർക്ക് പലതരത്തിലുള്ള ട്രിഗറുകൾ ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകാൻ പരമാവധി ശ്രദ്ധിക്കുകയാണ് പ്രധാനം. നിക്കോട്ടിൻ ആസക്തി തോന്നുമ്പോൾ ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാം. സിനിമ കാണുകയോ പാട്ട് കേൾക്കുകയോ നടക്കാൻ പോവുകയോ തുടങ്ങി ഇഷ്ടമുള്ള എന്ത് കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുകവലിയുടെ ചിന്തയിൽനിന്ന് മനസ്സിനെ വ്യതിചലിപ്പിക്കും.

  • ചിലപ്പോൾ വെള്ളത്തിനു വേണ്ടി ദാഹിക്കുമ്പോൾ അത് പുകവലിക്കാനുള്ള സിഗ്നലായി നമ്മൾ തെറ്റിദ്ധരിച്ചേക്കാം. അതിനാൽ, അടുത്ത തവണ സിഗരറ്റ് വലിക്കാൻ തോന്നുമ്പോൾ പകരം ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കുന്നത് നല്ലതായിരിക്കും.

  • സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശീലമാക്കിയാൽ നിക്കോട്ടിനോടുള്ള ആസക്തി കുറയുകയും പകരം ശരീരത്തിലെ എൻഡോർഫിനുകൾ നമ്മളിൽ നല്ലൊരു മൂഡ് സൃഷ്ടിക്കുകയും ചെയ്യും

  • ച്യൂയിങ് ഗമ്മോ ഷുഗർ ഫ്രീ മിഠായികളോ നുണഞ്ഞുകൊണ്ടിരിക്കുന്നത് വായയെ എപ്പോഴും പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയും ഇത്തരത്തിൽ പുകവലിയല്ലാതെ മറ്റെന്തെങ്കിലും സംഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തലച്ചോറിനെ സഹായിക്കുകയും ചെയ്യും.

  • നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് മറ്റൊരു നല്ല മാർഗം. പൊതുവേ ഈ തെറാപ്പി സ്വന്തമായി ചെയ്യാമെങ്കിലും നിക്കോട്ടിന് പകരം എന്താണ് ഉപയോഗിക്കേണ്ടതെന്ന് ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ ഡോക്ടറുമായോ ഫാർമസിസ്റ്റുമായോ ബന്ധപ്പെടാവുന്നതാണ്.

ഒറ്റദിവസം കൊണ്ട് മാറ്റിയെടുക്കാവുന്ന ഒന്നല്ല പുകവലി. പുകവലി ഉപേക്ഷിക്കൽ എന്നത് വളരെയധികം പ്രയത്‌നവും സമയവും ആവശ്യമായ ഒരു സംഗതിയാണ് എന്ന വസ്തുതയാണ് ആത്യന്തികമായി നാം മനസ്സിലാക്കേണ്ടത്. പതിയെപ്പതിയെ, നമുക്ക് വിജയകരമായി പുകവലി പൂർണമായി ഉപേക്ഷിക്കാൻ സാധിക്കും.

Smoking may cause blad head, study

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം, കേസില്‍ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

മറ്റൊരു ഹിറ്റ് കോമ്പോയ്ക്ക് കളമൊരുങ്ങുന്നു; നിവിന്‍ പോളിയും വിപിന്‍ ദാസും ഒരുമിക്കുന്നു

ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും?

'അമ്മ അയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഞെരിച്ചു, കരണത്തടിച്ചു'; ടാക്‌സി യാത്രയ്ക്കിടെ നേരിട്ട ഭീകരാനുഭവം പങ്കിട്ട് പ്രിയങ്ക

'സ്ത്രീയെന്ന പ്രത്യേക പരിഗണന'; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം

SCROLL FOR NEXT