Sunday Anxiety Pinterest
Health

തിങ്കളാഴ്ചയോ‌ട് ഭയം, എന്താണ് സൺഡേ ആങ്സൈറ്റി?

തിങ്കളാഴ്ച വീണ്ടും ജോലിക്ക് പോകണമെല്ലോ അല്ലെങ്കിൽ പഠനത്തിലേക്ക് മടങ്ങേണ്ടി വരുമെല്ലോ എന്ന ചിന്തയാണ് ഇതിന് പിന്നിൽ.

Author : സമകാലിക മലയാളം ഡെസ്ക്

രാഴ്ച മുഴുവൻ ജോലിഭാരവും തിരക്കുകളും കഴിഞ്ഞ് ലഭിക്കുന്ന ഒരു അവധി ദിവസമാണ് പലർക്കും ഞായറാഴ്ച. എന്നാൽ വൈകുന്നേരമാകുന്നതോടെ മനസ്സിൽ അസ്വസ്ഥതയോ സമ്മർദവും കാരണമാറിയാത്ത ഉത്കണ്ഠയോ അനുഭവപ്പെടാറുണ്ടോ? തിങ്കളാഴ്ച വീണ്ടും ജോലിക്ക് പോകണമെല്ലോ അല്ലെങ്കിൽ പഠനത്തിലേക്ക് മടങ്ങേണ്ടി വരുമെല്ലോ എന്ന ചിന്തയാണ് ഇതിന് പിന്നിൽ. ഇതിനെയാണ് സാധാരണ സൺഡേ ആങ്സൈറ്റി (Sunday Anxiety) എന്ന് വിശേഷിപ്പിക്കുന്നത്.

അതായത്, അവധി ദിവസം വൈകുന്നേരമോ രാത്രിയോ അടുത്ത ദിവസത്തെ കുറിച്ചുള്ള അമിത ചിന്ത, ജോലിഭാരം, ഡെഡ്‌ ലൈൻ, മീറ്റിങ്ങുകൾ, സ്കൂൾ/കോളജ് സമ്മർദം എന്നിവ ചിന്തിച്ച് ഉണ്ടാകുന്ന ഉത്കണ്ഠയാണ് സൺഡേ ആങ്സൈറ്റി. ഇത് ഒരു രോ​ഗാവസ്ഥയല്ലെങ്കിലും സ്ഥിരമായി അനുഭവപ്പെടുന്നത് മാനസികാരോ​ഗ്യത്തെ ബാധിക്കാം.

സൺഡോ ആങ്സൈറ്റിക്കുള്ള പ്രധാന കാരണങ്ങൾ

ജോലിസമ്മർദ്ദം

ടാസ്കുകൾ, അടുത്ത ആഴ്ചയിലെ ഡെഡ്‌ലൈൻ, മീറ്റിങ്ങുകൾ എന്നിവ ചിന്തിക്കുന്നത് ഉത്കണ്ഠ കൂട്ടും.

ജോലി-ജീവിത ബാലൻസ് ഇല്ലായ്മ

വീക്കൻ്റിലും ജോലി ചിന്തകൾ വിട്ടുമാറാതെ തുടർന്നാൽ മനസിന് വിശ്രമം ലഭിക്കില്ല.

ജോലി ഇഷ്ടമല്ലാത്തത്

സ്വന്തം ജോലി സന്തോഷം നൽകുന്നില്ലെങ്കിൽ തിങ്കളാഴ്ചയോടുള്ള വിരക്തി കൂടും.

ഉറക്കക്രമം മാറുന്നത്

വീക്കന്റിൽ വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയും ചെയ്യുന്നത് ബോഡി ക്ലോക്ക് തകർക്കും. ഇത് തിങ്കളാഴ്ചയെ കൂടുതൽ ബുദ്ധിമുട്ടാക്കും.

അമിതമായ പ്ലാനിങ്

തിങ്കളാഴ്ച ചെയ്യേണ്ട കാര്യങ്ങൾ മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് ഉത്കണ്ഠ കൂട്ടും.

Sunday Anxiety ലക്ഷണങ്ങൾ

  • മാനസികമായ അസ്വസ്ഥത

  • ഹൃദയമിടിപ്പ് കൂടുക

  • ഉറങ്ങാൻ ബുദ്ധിമുട്ട്

  • തലവേദന

  • വയറുവേദന അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ

  • മാനസികാവസ്ഥ മാറുക

  • ചെറിയ കാര്യങ്ങൾക്കും ദേഷ്യം

സൺഡേ ആങ്സൈറ്റി കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം

  • തിങ്കളാഴ്ചയ്ക്ക് വേണ്ടി ചെറിയ പ്ലാൻ തയ്യാറാക്കുക, ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നേരത്തെ ഒരു ലിസ്റ്റ് തെയ്യാറാക്കുന്നത് അനിശ്ചിതത്വം കുറയാൻ സഹായിക്കും.

  • ഞായറാഴ്ച വൈകുന്നേരം പുസ്തകം വായിക്കുക, സംഗീതം കേൾക്കുക, നടക്കുക, യോഗ ചെയ്യുക തുടങ്ങിയ റിലാക്സിങ് പ്രവർത്തനങ്ങൾ ചെയ്യുക.

  • വീക്കൻ്റിൽ ഉറക്കസമയം തെറ്റിക്കരുത്. കഴിയുമെങ്കിൽ സ്ഥിരമായ ഉറക്കക്രമം പാലിക്കുക.

  • രാവിലെ കുറച്ചു കൂടി ആസ്വദ്യകരമാക്കാം. ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റ്, കോഫി, നല്ല ഔട്ട്ഫിറ്റ് എന്നിവ പ്ലാൻ ചെയ്യാം.

  • പ്രവർത്തന അതിരുകൾ നിശ്ചയിക്കുക. ഞായറാഴ്ച ജോലിയുമായി ബന്ധപ്പെട്ട ഇമെയിൽ, സന്ദേശങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക.

  • അടുത്ത ആഴ്ചയിലെ positive കാര്യങ്ങൾ കുറിച്ച് വയ്ക്കുക.

  • ഉത്കണ്ഠ സ്ഥിരമായി ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധൻ്റെ സഹായം തേടാം.

Sunday anxiety: Why it happens before Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതാണോ ടീം യുഡിഎഫ്?'; മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

ഇങ്ങനെ ചെയ്താൽ അച്ചാറില്‍ പൂപ്പല്‍ വരില്ല

VD Satheesan Cabinet Live: ലീഗ് മന്ത്രിമാരുടെ അന്തിമ പട്ടികയായി

​ഗുജറാത്തിന്റെ തോൽവി, മാറി മറിഞ്ഞ് പ്ലേ ഓഫ് സാധ്യതകൾ; ഐപിഎല്ലിൽ എന്തും സംഭവിക്കാം!

'കന്യകയായ പെണ്‍കുട്ടി'യുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാന്‍

SCROLL FOR NEXT