Suriya and Jyotika fitness Instagram
Health

മസിലുകൾക്ക് വേണ്ടിയല്ല വർക്ക്ഔട്ട് ചെയ്യുന്നതെന്ന് സൂര്യ, ഫിറ്റ്നസിനോടുള്ള കാഴ്ചപ്പാട് മാറ്റിയത് ട്രെയിനറെന്ന് ജ്യോതിക

വെയ്റ്റ് ലിഫ്റ്റിങ്ങിലും സ്ട്രെങ്ത് ട്രെയിനിങ്ങിലുമാണ് കൂടുതൽ ശ്രദ്ധകൊടുക്കാറെന്ന് ജ്യോതിക പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

പ്രൊഫഷനൊപ്പം ഫിറ്റ്നസിനും പ്രാധാന്യം നൽകുന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക വീണ്ടും വെള്ളത്തിരയിൽ സജീവമാവുകയാണ്. തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ അവരുടെ തിരിച്ചുവരവ് അറിയിച്ചു. തിരിച്ചുവരവിൽ പഴയതിനെക്കാൾ ചെറുപ്പത്തോടെയാണ് ജ്യോതിക എത്തിയത്. അതിന് പിന്നിലെ രഹസ്യം വ്യായാമമാണെന്ന് ജ്യോതിക, ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്കു സൂര്യയും ജ്യോതികയും ഒരുമിച്ചു നൽകിയ അഭിമുഖത്തിൽ പറയുന്നു.

ആഴ്ചയിൽ നാലോ അഞ്ചോ ദിവസവും വർക്ക്ഔട്ട് ചെയ്യാറുണ്ട്. വെയ്റ്റ് ലിഫ്റ്റിങ്ങിലും സ്ട്രെങ്ത് ട്രെയിനിങ്ങിലുമാണ് കൂടുതൽ ശ്രദ്ധകൊടുക്കാറെന്ന് ജ്യോതിക പറയുന്നു. രാവിലെകളിലാണ് ജിമ്മിൽ പോവുക, പ്രീ-വ‍ർക്ക്ഔട്ട് സ്നാക്ക് ആയി ഒരു ആപ്പിൾ കഴിക്കും. വ്യായാമത്തെ നോക്കിക്കാണുന്ന രീതി മാറ്റിയത് ഫിറ്റ്നസ് ട്രെയിനറായ മഹേഷ് ഗനേക്കർ ആയിരുന്നു. കരുത്താർജിക്കൂ, ബാക്കിയെല്ലാം പിന്നാലെ വരുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ജ്യോതിക പറഞ്ഞു.

പുൾഅപ്പുകളും ഫങ്ഷണൽ സ്ട്രെങ്ത് ട്രെയിനിങ്ങിനുമാണ് താൻ കൂടുതൽ ശ്രദ്ധ കൊടുക്കാറെന്ന് സൂര്യ പറയുന്നു. ഓരോ കാലത്തും ഫിറ്റ്നസിനെ കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. ഇരുപതുകളിൽ ബൈസെപ്പുകൾക്കായിരിക്കും പ്രാധാന്യം. ഇപ്പോൾ മസിലുകൾക്ക് വേണ്ടിയല്ല മറിച്ച് ശാരീരിക പ്രവർത്തനം മെച്ചപ്പെടാനുള്ള വ്യായാമങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

നാൽപതു കഴിഞ്ഞാൽ സ്ത്രീകൾ സ്ട്രെങ്ത് ട്രെയിനിങ്ങിന് പ്രാധാന്യം കൊടുക്കണമെന്നും ജ്യോതിക പറഞ്ഞു. ഉറക്കം, ഭക്ഷണം, സമ്മർദം, ജോലി, ലക്ഷ്യം തുടങ്ങിയവയെല്ലാം സന്തുലിതമായി കൊണ്ടുപോവുക എന്നത് ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനമാണെന്നും വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 തുടങ്ങിയവ അത്യന്താപേക്ഷിതമാണെന്നും സൂര്യ കൂട്ടിച്ചേർത്തു.

ജിമ്മിലെ വർക്ക്ഔട്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വ്യായാമം ചെയ്യും മുമ്പ് വാം-അപ്പ് ഒരിക്കലും ഒഴിവാക്കരുത്

  • വ്യായാമത്തിന് 30 മിനിറ്റ് മുമ്പ് ഒരു വാഴപ്പഴം അല്ലെങ്കിൽ ഏതെങ്കിലും ലഘുഭക്ഷണം കഴിക്കുക.

  • ബ്രേക്ക്ഫാസ്റ്റിന് ശേഷമാണ് വ്യായാമത്തിന് നീക്കിവയ്ക്കുന്നതെങ്കിൽ രാവിലെ വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.

  • വെള്ളം കുടിച്ച് ശരീരം നിർജലീകരണം ഇല്ലാതെ സൂക്ഷിക്കുക.

  • അയഞ്ഞ വസ്ത്രങ്ങളും പാകമായ ഷൂവും ധരിക്കുക എന്നിവ പ്രധാനമാണ്. ഇത് പേശികളുടെ പരിക്ക് ഒഴിവാക്കാനും ഊർജ്ജം കൂട്ടാനും സഹായിക്കും.

  • വയറുനിറയെ ഭക്ഷണം കഴിച്ച ഉടൻ വ്യായാമം ചെയ്യരുത്.

  • പ്രഭാതഭക്ഷണത്തിൽ വളരെയധികം കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തുന്നവർ തീവ്ര വ്യായാമം ചെയ്യുന്നതു നല്ലതാണ്. എന്നാൽ ഹൃദയത്തിന്റേതുൾപ്പെടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ കഠിന വ്യായാമങ്ങൾ ചെയ്യാൻ പാടുള്ളൂ.

Suriya and Jyothika Diet and fitness training

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

മൊബൈൽ ഗെയിം വിലക്കി; 'ഞാൻ കാശിക്ക് പോകുന്നു'; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർഥി നാടുവിട്ടു

തോൽക്കാതിരിക്കാൻ 'ഇടംകൈ ബാറ്റർ'! ​ഗാവസ്കർ 'ഐഡിയ'

ജീവിത സന്ധ്യയിലെ ഒറ്റപ്പെടലും ആത്മബന്ധങ്ങളും; സിദ്ദീഖ് - വിനയ പ്രസാദ് ചിത്രം 'മധുരമീ ജീവിതം'

30ല്‍ താഴെയാണോ പ്രായം?, 50 വയസ് കഴിഞ്ഞോ?, ഡ്രൈവിങ് ലൈസന്‍സ് കാലാവധി എത്ര?; ഓരോ പ്രായത്തിന്റെയും റൂള്‍ അറിയാം