ചോളം ആരോ​ഗ്യ ​ഗുണങ്ങൾ ( Corn) പ്രതീകാത്മക ചിത്രം
Health

പനിയും ജലദോഷവും അടുക്കില്ല, മഴക്കാലത്ത് ഡയറ്റിൽ വേണം ചോളം

മലബന്ധം തടയുന്നതിനും ഉദരരോ​ഗരോ​ഗ്യം മെച്ചപ്പെടുത്താനും ചോളം കഴിക്കുന്നത് നല്ലതാണ്

Author : സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് ഒരു ചെറുകടിക്കൊപ്പം കട്ടൻ കുടിച്ച് സൊറപറഞ്ഞിരിക്കുന്നതാണ് പലരുടെയും പ്രിയപ്പെട്ട നേരമ്പോക്ക്. പക്ഷെ ഇഷ്ടങ്ങളുടെ പുറകെ പോകുമ്പോഴും ആരോഗ്യക്കാര്യം മറക്കരുത്. മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സൂപ്പര്‍ഫുഡ് ആണ് ചോളം (Corn). അവശ്യ പോഷകങ്ങളായ വിറ്റാറ്മിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം.

ഇത് മഴക്കാലത്ത് ദുർബലമാകാവുന്ന പ്രതിരോധശേഷിയെ പോഷിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ​ഗർഭിണികൾക്ക് ഇത് ബസ്റ്റാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇത് സഹായിക്കും. രോ​ഗപ്രതിരോധം മുതൽ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ വരെ ചോളത്തിലടങ്ങിയ പോഷകങ്ങൾ സഹായിക്കും. ചോളത്തിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധം തടയുന്നതിനും ഉദരരോ​ഗരോ​ഗ്യം മെച്ചപ്പെടുത്താനും ചോളം കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിക്കാനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടാതെ ഇതിൽ കൊഴുപ്പും കലോറിയിലും കുറവായതു കൊണ്ട് തന്നെ ശരീരഭാരം കൂടുമോ എന്ന ഭയമില്ലാതെ കഴിക്കാം.

ചോളത്തിൽ കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ്. അതിനാൽ ചോളം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ ഇത് സഹായിക്കും. ചോളത്തിലുള്ള പ്രകൃതിദത്ത പഞ്ചസാര ആവശ്യമുള്ളപ്പോൾ പെട്ടെന്നു തന്നെ ഊർജം പ്രദാനം ചെയ്യും. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകൾ ശരീരത്തിലെ വീക്കം കുറയ്ക്കാനും. പ്രത്യേകിച്ച് വിറ്റാമിൻ സി ചർമം പെട്ടെന്ന് പ്രായം ആകുന്നത് തടയാൻ സഹായിക്കുന്നു.

ആന്റി-ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളുമായി പൊരുതി കോശങ്ങൾ നശിക്കുന്നത് തടയും. കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട രണ്ട് കരോട്ടിനോയ്ഡുകളായ ല്യൂട്ടിൻ, സീസാന്തിൻ എന്നിവ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ അപകടകാരികളായ നീല വെളിച്ചത്തെ തടഞ്ഞ് ഓക്സീകരണ നാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് തിമിരം, മക്യുലാർ ഡീജനറേഷൻ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി, സീലിയാക് ഡിസീസ് രോ​ഗമുള്ളവർക്കും ചോളം മികച്ച ഓപ്ഷനാണ്. ചോളത്തിലടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

വായനയുടെ വസന്തം തീർത്ത് കണ്ണൂർ ബുക്ക് ഫെസ്റ്റ്: രണ്ടാം നാളും പുസ്തകോത്സവത്തിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ഞാങ്ങാട്ടിരിയിൽ 22-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

'ഫോൺ ചുവരിലെറിഞ്ഞാൽ തീരും അറസ്റ്റ്'; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

'കഷ്ടപ്പെട്ട് തടി കുറച്ചിട്ടും ചോദിച്ചത് സര്‍ജറി ചെയ്തുവോ എന്ന്; എന്റെ ശരീരത്തോട് ഞാനത് ചെയ്യില്ല'; തുറന്നു പറഞ്ഞ് കീര്‍ത്തി സുരേഷ്