Taapsee pannu Facebook
Health

'വയറ് ഫ്ലാറ്റ് ആയിരിക്കാൻ ആ​ഗ്ര​ഹിച്ചു, അതിനായി സ്വയം ദ്രോഹിക്കുമായിരുന്നു'; ഒരിക്കലും നിങ്ങൾ അങ്ങനെ ആകരുതെന്ന് തപ്സി

സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ മികച്ചതാക്കാൻ വേണ്ടി സ്വയം കഠിനാധ്വാനം ചെയ്യരുതെന്നും ശരീരത്തെ സ്നേഹിക്കണമെന്നും അവ‍ർ ആരാധകരോട് അഭ്യർത്ഥിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

കുടവയർ ഒതുക്കി ഫ്ലാറ്റാക്കാൻ അമിത വ്യായാമവും ഡയറ്റും പരീക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. പലരും ഇതൊരു സൗന്ദര്യ പ്രശ്നമായാണ് കാണാൻ ശ്രമിക്കുകന്നത്. താനും അങ്ങനെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് നടി തപ്സി പന്നു. അഭിനയ രം​ഗത്തേക്ക് വന്നപ്പോൾ വയറ് ഫ്ലാറ്റാവാൻ വേണ്ടി കഠിന വ്യായാമം ചെയ്തു സ്വയം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് തപ്സി മുൻപ് തുറന്നു പറഞ്ഞിരുന്നു.

ഐഡിയൽ ശരീരഭം​ഗിയിൽ ഒരുകാലത്ത് വിശ്വസിച്ചുരുന്നു, അതിനായി ശരീരത്തെ അമിത സമ്മർദത്തിലാക്കുകയും ചെയ്തിരുന്നുവെന്ന് താരം പറഞ്ഞു. അതുകൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ മികച്ചതാക്കാൻ വേണ്ടി സ്വയം കഠിനാധ്വാനം ചെയ്യരുതെന്നും ശരീരത്തെ സ്നേഹിക്കണമെന്നും അവ‍ർ ആരാധകരോട് അഭ്യർത്ഥിച്ചു.

വളർന്നു വരുന്ന സമയത്ത് വളരെ ഫിറ്റായ ഒരു ശരീരം വേണമെന്ന് ഒരുപാട് ആ​ഗ്രഹിച്ചു. അമിതമായി വ്യായാമം ചെയ്ത് ശരീരത്തെ കൂടുതൽ സമ്മർദത്തിലാക്കുമായിരുന്നു. പിന്നീടാണ് തിരിച്ചറിവുണ്ടായതെന്നും തപ്സി പറഞ്ഞു. ഓരോ സ്ത്രീയുടെയും ശരീരം വ്യത്യസ്തമാണ്. നിരന്തരം ഹോർമോൺ വ്യതിയാനങ്ങളിലൂടെ കടന്നു പോകുന്നതു കൊണ്ട് തന്നെ വയറിന്റെ ആകൃതി ഒരേപോലെയായിരിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും തപ്സി വിശദീകരിക്കുന്നു.

വയറിന് താഴെ അൽപം കൊഴുപ്പും ജലാംശവും ഉണ്ടാകേണ്ടത് പ്രധാനമാണ്. അത് നമ്മുടെ പ്രത്യുത്പാദന അവയവങ്ങൾക്ക് സംരക്ഷണം നൽകും, സ്ത്രീ എന്ന നിലയിൽ ആ സംരക്ഷണം ആവശ്യമാണെന്നും പോഷകാഹാര വിദ​ഗ്ധൻ ഇതേകുറിച്ച് തന്നെ പറഞ്ഞു മനസ്സിലാക്കിയെന്നും തപ്സി പറഞ്ഞു. ഫിറ്റായിരിക്കേണ്ടത് ആരോ​ഗ്യകരമാണ് എന്നാൽ അതിന് വേണ്ടി സ്വയം ദ്രോഹിക്കരുതെന്നും അൽപം കൊഴുപ്പ് ആരോ​ഗ്യത്തിന് പ്രധാനമാണെന്നും തപ്സി പറഞ്ഞു.

Taapsee Pannu warns against flat midriff fitness obsession

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ '14 പോരാട്ടങ്ങള്‍' മിസ് ആക്കല്ലേ; ലോകകപ്പ് പ്രാഥമിക ഘട്ടത്തിലെ കിടിലന്‍ മത്സരങ്ങള്‍ ഇതാ

ഇതിലും വലിയൊരു തിരിച്ചുവരവ് ഇല്ല! സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രം 'കറുപ്പ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ലാബ് ടെക്നീഷ്യൻ, ട്യൂട്ടർ നിയമനം; മൊബൈൽ ഫോൺ ആപ്ലിക്കേഷൻ പരിശീലനം; കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

പൂനെ ഫലവും പോസിറ്റീവ്; നിപ ചികിത്സയിലുള്ള രോഗി അതീവ ഗുരുതരാവസ്ഥയില്‍

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കൊലപാതകശ്രമത്തിന് തെളിവില്ലെന്ന് പൊലീസ്

SCROLL FOR NEXT