ചായ കുടിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. 
Health

ചായ കുടി പതിവ്, തലവേദന ഒഴിഞ്ഞിട്ടു നേരമില്ല, എന്താണ് കാരണം?

സമ്മര്‍ദം, ഉത്കണ്ഠ, നിര്‍ജ്ജലീകരണം തുടങ്ങിയ പല ആരോഗ്യ അവസ്ഥകള്‍ തലവേദനയ്ക്ക് കാരണമാകാം

സമകാലിക മലയാളം ഡെസ്ക്

ലവേദന വന്നാല്‍ ഉടന്‍ ചായ അല്ലെങ്കില്‍ കാപ്പി എന്നതാണ് മലയാളികളുടെ ശീലം. എന്നാല്‍ ഈ ശീലം താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും പതിവാക്കിയാല്‍ തിരിച്ചടിയാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സമ്മര്‍ദം, ഉത്കണ്ഠ, നിര്‍ജ്ജലീകരണം തുടങ്ങിയ പല ആരോഗ്യ അവസ്ഥകള്‍ തലവേദനയ്ക്ക് കാരണമാകാം. നിര്‍ജ്ജലീകരണം കാരണമാണ് തലവേദനയുണ്ടാകുന്നതെങ്കില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് അവസ്ഥ വഷളാക്കാം. കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും.

ചായയും കാപ്പിയും അല്ലെങ്കില്‍ പിന്നെയെന്ത്

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് ശമനമുണ്ടാക്കും. കൂടാതെ ഇഞ്ചി ചായ, ഗ്രീന്‍ ടീ എന്നിവ പരീക്ഷിക്കാവുന്നതാണ്. കൂടാതെ ഡാര്‍ക്ക ചോക്ലേറ്റ് തലവേദന ലഘൂകരിക്കാന്‍ സഹായിക്കും.

ഒരു ദിവസം എത്ര ചായ വരെ ആകാം

400 മില്ലിഗ്രാം കഫീന്‍ വരെ ഒരു ദിവസം കുടിക്കുന്നത് സുരക്ഷിതമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതായത് നാല് കപ്പ് കാപ്പി അല്ലെങ്കില്‍ എട്ട് ഗ്ലാസ് വരെ ചായയും. എന്നാലും ചായ അല്ലെങ്കില്‍ കാപ്പി എന്നിവ കുടിക്കുന്നതില്‍ മിതത്വം പാലിക്കേണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി

'ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട'; സീറ്റ് ലഭിക്കാത്തതിൽ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

പിണറായിക്കും ഭാര്യയ്ക്കും ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം; 78 സെ​ന്‍റ് ഭൂ​മി​; സത്യവാങ്മൂലം

കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

SCROLL FOR NEXT