sleep and fatty liver Pinterest
Health

ആരോ​ഗ്യകരമായ ഭക്ഷണത്തിനോ വ്യായാമത്തിനോ രക്ഷിക്കാനാകില്ല, ഉറക്കം കുറഞ്ഞാൽ ഫാറ്റിലിവർ സാധ്യത കൂടും

ഉറക്കവും ഫാറ്റിലിറവും തമ്മിലുള്ള ബന്ധം പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാതെ പോകുന്നു.

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ ഫാറ്റിലിവർ രോ​ഗബാധിതരുടെ എണ്ണം വർഷം തോറും വർധിച്ചു വരുന്നതായാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ഫാറ്റിലിവർ തടയുന്നതിനും ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുകയാണ് പ്രധാനം. അതിനായി ആരോ​ഗ്യകരമായ ഭക്ഷണ ശീലവും വ്യായാമവും അച്ചടക്കവും ആവശ്യമാണ്. ഇതൊക്കെ പാലിക്കാമെങ്കിലും പലരും പ്രധാന പ്രതിരോധ മാർ​ഗമായ ഉറക്കത്തെ അത്ര പരി​ഗണിക്കാറില്ല.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉറങ്ങാതിരിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിൽ ഏതാണ്ട് 61 ശതമാനം ആളുകളും ആറ് മണിക്കൂറിൽ താഴെയാണ് ഉറങ്ങുന്നതെന്നാണ് സമീപകാല റിപ്പോർട്ടുകൾ പറയുന്നത്. എല്ലാം കഴിഞ്ഞിട്ട് ഉറങ്ങാം എന്ന ആശയം നമ്മുടെ ആരോ​ഗ്യത്തെ, പ്രത്യേകിച്ച് കരളിന് അധിക സമ്മർദം നൽകും. ശരീരത്തിൽ അറ്റകുറ്റപണികൾ നടക്കുന്നത് നമ്മൾ ഡീപ് സ്ലീപ്പിൽ ആയിരിക്കുമ്പോഴാണ്.

ഫാറ്റിലിവറും ഉറക്കവും

കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റിലിവർ. ഇത് മിക്കവാറും മദ്യപിക്കുന്നവരിലാണ് കൂടുതലെങ്കിലും മദ്യപിക്കാത്തവരിലും (Non alcoholic Fatty liver) പ്രത്യക്ഷപ്പെടാറുണ്ട്. ഇത് മെറ്റബോളിക് ആരോ​ഗ്യം, ഇൻസുലിൻ പ്രതിരോധം, ശരീരവീക്കം, ജീവിതശൈലി ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

മതിയായ ഉറക്കം ലഭിക്കാത്തവരിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കവും ഫാറ്റിലിറവും തമ്മിലുള്ള ബന്ധം പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാതെ പോകുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ ആശങ്കപ്രകടിപ്പിച്ചു.

മെറ്റബോളിക് നിയന്ത്രണത്തിനും ശരീരവീക്കം കുറയ്ക്കുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വീണ്ടെടുക്കലിനുമൊക്കെ ആവശ്യമായ അടിസ്ഥാനപരമായ ഘടകമാണ് ഉറക്കം. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചാലും ഉറക്കം ശരിയായില്ലെങ്കിൽ ആരോ​ഗ്യം മെച്ചപ്പെടില്ല.

സ്ട്രെസ് അങ്ങനെ തന്നെ തുടരും

ഉറക്കം നഷ്ടപ്പെടുന്നത് ശരീരത്തെ ഉയർന്ന സ്ട്രെസ് അവസ്ഥയിൽ നിലനിർത്തുന്നു. കാലക്രമേണ, ഇത് മെറ്റബോളിക് ആരോഗ്യം വഷളാക്കുകയും ശരീരത്തെ കൊഴുപ്പ് സംഭരണത്തിലേക്കും ഇൻസുലിൻ പ്രതിരോധത്തിലേക്കും തള്ളിവിടും, ഇത് കരളിനെ നേരിട്ട് ബാധിക്കും.

ഭക്ഷണം കഴിക്കുന്നതിൽ അച്ചടക്കം പാലിക്കുന്നവരും എന്നാൽ ഉറക്കക്കുറവും സമ്മർദവും പതിവാണെങ്കിലും ഫാറ്റി ലിവർ തടയാൻ പ്രയാസമായി വരാം.

ഇൻസുലിൻ സംവേദനക്ഷമത

ഉറക്കം തുടർച്ചയായി തടസ്സപ്പെടുമ്പോൾ, ഗ്ലൂക്കോസ് നിയന്ത്രണം തകരാറിലാകും. അതായത് ഉയർന്ന അളവിൽ ഇൻസുലിൻ ആവശ്യകത, എളുപ്പത്തിലുള്ള കൊഴുപ്പ് അടിഞ്ഞുകൂടൽ, മന്ദഗതിയിലുള്ള മെറ്റബോളിക് പ്രവർത്തനം എന്നിവ ഉണ്ടാകാം. ഇത് ഫാറ്റി ലിവർ സാധ്യത കൂട്ടും.

വിശപ്പ് കൂടുന്നു

ഉറക്കക്കുറവ് വിശപ്പ് നിയന്ത്രണത്തെ തടസ്സപ്പെടുത്തുന്നു. ലെപ്റ്റിൻ (തൃപ്തി ഹോർമോൺ) കുറയുകയും ഗ്രെലിൻ (വിശപ്പ് ഹോർമോൺ) വർധിക്കുകയും ചെയ്യും ഫുഡ് ക്രേവിങ്സിനും രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിനും കാരണമാകും.

സർക്കാഡിയൻ താളം തെറ്റും

ശരീരത്തിലെ ഓരോ അവയവവും നമ്മുടെ സർക്കാഡിയൻ താളത്തിലാണ് പ്രവർത്തിക്കുന്നത്. മെറ്റബോളിക് ഹെൽത്ത് പഠനങ്ങളിൽ സർക്കാഡിൻ താളത്തിൻ്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നു. ഉറക്കം എത്രസമയം എന്നുള്ളത് മാത്രമല്ല, ഉറങ്ങുന്ന സമയവും പ്രധാനമാണ്.

ഉറക്കത്തിലെ ഗുണനിലവാര പ്രശ്നങ്ങൾ

കൂർക്കംവലി, ശ്വാസംമുട്ടൽ, ഉന്മേഷമില്ലാതെ ഉണരുക, പകൽ സമയത്തെ ക്ഷീണം എന്നിവ ഉറക്കവുമായി ബന്ധപ്പെട്ട ശ്വസന അസ്വസ്ഥതകളെ സൂചിപ്പിക്കുന്നു. ഇത് സ്ലീപ് അപ്നിയ (NAFLD) എന്ന അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദഗ്ധർ പറയുന്നു.

കരളിൻ്റെ ആരോഗ്യത്തിന് ഉറക്കം

യോഗ, നടത്തം, പ്രതിരോധ പരിശീലനം, മികച്ച ഭക്ഷണക്രമം എന്നിവ കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതാണ്. എന്നാൽ ഉറക്കം സ്ഥിരമായി നഷ്ടപ്പെടുമ്പോൾ ഇവയൊന്നും ഫലപ്രദമാകില്ല. കർശന നിയന്ത്രണങ്ങളെക്കാൾ അടിസ്ഥാനപരമായ കാര്യങ്ങൾ ശരിയാക്കുന്നതാണ് പ്രധാനം. ഉറക്ക സമയം, ഉറക്കത്തിൻ്റെ ഗുണനിലവാരം, സമ്മർദ്ദ നിയന്ത്രണം, പോഷകാഹാരം, വ്യായാമം എന്നിവ ദിനചര്യയാക്കാം.

The Liver Fattening Sleep Crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

'നാനും റൗഡി താൻ കഥ കേട്ട് ഞാൻ ഉറങ്ങിപ്പോയി; ഇഷ്ടമുള്ള സംവിധായകർക്കൊപ്പമാണെങ്കിൽ കഥ പോലും കേൾക്കാറില്ല'

ഗള്‍ഫിലെ CBSE പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി; പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട്

ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം

വലിയങ്ങാടി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം, ഏഴ് ലക്ഷം രൂപ വീതം അനുവദിക്കും

SCROLL FOR NEXT