Guava Meta AI Image
Health

പേരയ്ക്ക ഇക്കൂട്ടർ കഴിക്കാൻ പാടില്ല

ഉദര സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ പേരയ്ക്ക കഴിക്കുന്നത് അവസ്ഥ വഷളാക്കാൻ കാരണമാകുന്നു.

സമകാലിക മലയാളം ഡെസ്ക്

പേരയ്ക്ക പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള പഴമാണ്. ശരീരത്തിന് ആവശ്യമുള്ള നാരുകൾ, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പേരയ്ക്ക. എന്നാൽ ചില സാഹചര്യങ്ങളിൽ പേരയ്ക്ക വില്ലനാകാം. ഉദര സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ പേരയ്ക്ക കഴിക്കുന്നത് അവസ്ഥ വഷളാക്കാൻ കാരണമാകുന്നു.

പേരയ്ക്ക ഉദരത്തിലെ ആസിഡിന്റെ ഉൽപാദനം കൂട്ടുകയും ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. പേരയ്ക്കയിൽ ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്നങ്ങൾ ഉള്ളവർ പേരയ്ക്ക കഴിക്കുന്നത് അത്ര ആരോ​ഗ്യകരമായിരിക്കില്ലെന്ന് ആയുർവേദത്തിൽ പറയുന്നു.

മാത്രമല്ല, പേരയ്ക്ക് അമിതമായി കഴിക്കുന്നത് വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാകാം. ചിലർക്ക് പേരയ്ക്ക അലർജിയുണ്ടാക്കാം. ചൊറിച്ചിൽ, തടിപ്പ്, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ, പ്രമേഹ മരുന്നുകൾ, രക്തസമ്മർദ മരുന്നുകൾ എന്നിവയുമായി പേരയ്ക്ക പ്രതിപ്രവർത്തിച്ചേക്കാം.

പേരയ്ക്കയിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് പ്രമേഹമുള്ളവർക്കും പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും പ്രശ്നമുണ്ടാക്കാം. പഞ്ചസാരയുടെയും ആസിഡിന്റെയും അളവ് കൂടുതലായതിനാൽ ശരിയായ രീതിയിൽ വായ വൃത്തിയാക്കിയില്ലെങ്കിൽ പല്ലുകൾക്ക് കേടുപാടുകൾ ഉണ്ടാകാം.

മിതത്വം പാലിക്കുകയാണ് പ്രധാനം. ദിവസവും ഒന്നോ- രണ്ടോ പേരയ്ക്ക കഴിക്കുന്നതിൽ കുഴപ്പമില്ല. നല്ലതു പോലെ പഴുത്ത പേരയ്ക്ക വേണം തിരഞ്ഞെടുക്കാൻ. പഴുക്കാത്ത പേരയ്ക്ക കഴിക്കുന്നത് വയറുവേദന ഉണ്ടാക്കാം.

These people should avoid eating Guava

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 37 lottery result

സര്‍പ്രൈസ്! ആദ്യമായി ആയുഷ് ബദോനി ഇന്ത്യന്‍ ടീമില്‍

താഴ്ചയില്‍ നിന്ന് കുതിച്ചുപൊങ്ങി ഓഹരി വിപണി, സെന്‍സെക്‌സില്‍ ആയിരം പോയിന്റ് നേട്ടം; മുന്നേറ്റത്തിനുള്ള രണ്ടു കാരണങ്ങള്‍

മോനിപ്പള്ളിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ടുവയസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

SCROLL FOR NEXT