Hair Straightening Pexels
Health

പൂര്‍ണമായും ഉണങ്ങാന്‍ കാത്തുനില്‍ക്കാറില്ലേ? മുടിയിൽ സ്ട്രെയ്റ്റർ വെയ്ക്കുന്നതിന് മുൻപ് ഇക്കാര്യമൊന്ന് ശ്രദ്ധിക്കണം

തിടുക്കം കൂട്ടി ശരിയായി ഉണങ്ങാത്ത മുടിയില്‍ സ്ട്രെയ്റ്റ്നര്‍ ഉപയോഗിക്കുന്നത് ബബിൾ ഹെയർ ഇഫക്റ്റ് അവസ്ഥയ്ക്ക് കാരണമാകും.

സമകാലിക മലയാളം ഡെസ്ക്

രോഗ്യമുള്ളതും മിനുസമുള്ളതുമായ മുടി എല്ലാവരുടെയും ആത്മവിശ്വാസമാണ്. മുടിയഴക് കൂട്ടാന്‍ പല തരത്തിലുള്ള ഹെയര്‍ ട്രീറ്റ്മെന്‍റുകളും വീട്ടിലെ പൊടിക്കൈകളും പരീക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. അക്കൂട്ടത്തില്‍ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. അതിലൊന്നാണ് നനഞ്ഞ മുടിയില്‍ സ്ട്രെയ്റ്റ്നര്‍ ഉപയോഗിക്കുന്നത്.

നനഞ്ഞ മുടി വേഗം സ്ട്രെയിറ്റ് ചെയ്യുന്ന പതിവുണ്ടോ?

തിടുക്കം കൂട്ടി ശരിയായി ഉണങ്ങാത്ത മുടിയില്‍ സ്ട്രെയ്റ്റ്നര്‍ ഉപയോഗിക്കുന്നത് ബബിൾ ഹെയർ ഇഫക്റ്റ് അവസ്ഥയ്ക്ക് കാരണമാകുമെന്ന് നിത അംബാനി, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയവരുടെ ഹെയർ സ്റ്റൈലിസ്റ്റായ അമിത് താക്കൂർ പറയുന്നു.

നനഞ്ഞതും ഈർപ്പമുള്ളതുമായ മുടിയിൽ സ്ട്രെയിറ്റ്നർ ഉപയോഗിച്ചാൽ മുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളം അമിതമായി ചൂടാകുകയും നീരാവിയുണ്ടാവുകയും ചെയ്യും. ഇത് മുടിയിഴകളെ ദോഷകരമായി ബാധിക്കാമെന്ന് അമിത് പറയുന്നു. ഇതിലൂടെ മുടിനാരുകളിൽ ചെറു ദ്വാരങ്ങളുണ്ടാകുന്ന അവസ്ഥയാണ് ബബിൾ ഹെയർ ഇഫക്റ്റ്.

മുടിയുടെ ഉപരിതലത്തിൽ മാത്രമല്ല, മുടിയുടെ വളർച്ചയ്ക്കാവശ്യമായ പ്രോട്ടീൻ ഘടനയെത്തന്നെ ഇതു മോശമായി ബാധിക്കു. ഇത് മുടി പൊട്ടിപോകുന്നതിലേക്ക് നയിക്കുന്നു. മുടി നന്നായി ഉണങ്ങിയതിനു ശേഷം മാത്രം സ്ട്രെയ്റ്റനർ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് അമിത് പറയുന്നു.

Stylish Tips: Things that should remember before hair straightening.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT