ട്രെഡ്മിൽ ടെസ്റ്റ് വിജയിച്ചാൽ ഹൃദയാരോഗ്യം പെർഫക്ട് ആണെന്നെന്ന് ആശ്വസിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ടെഡ്മിൽ ടെസ്റ്റിൽ നോർമൽ ആണെങ്കിലും അപകടാസ്ഥ തരണം ചെയ്തുവെന്ന് പറയാനാവില്ലെന്ന് ഹൈദരാബാദിലെ ന്യൂറോളജിസ്റ്റ് ആയ ഡോ. സുധീർ കുമാർ ചികിത്സയ്ക്കെത്തിയ 55കാരന്റെ അനുഭവം എക്സിൽ കുറിച്ചു കൊണ്ട് വ്യക്തിമാക്കുന്നു.
തുടർച്ചയായി നെഞ്ചിന് അസ്വസ്ഥത തോന്നിയ അദ്ദേഹം സമീപമുള്ള ഒരു ഫിസിഷ്യനെ കാണിക്കുകയും ട്രെഡ്മിൽ ടെസ്റ്റിന് വിധേയനാവുകയും ചെയ്തു. അത് നോർമലാണെന്ന് കണ്ടതോടെ മറ്റ് ടെസ്റ്റുകളൊന്നും ചെയ്തതുമില്ല, എന്നാൽ ആറാഴ്ചയ്ക്ക് ശേഷം അവസ്ഥ വഷളായി. ഹൃദയാഘാതം സംഭവിക്കൻ ഇടയാവുകയും ചെയ്തു. അതിന് ശേഷമാണ് അദ്ദേഹം തന്നെ സമീപിക്കുന്നതെന്ന് ഡോ. സുധീർ പറയുന്നു.
ആൻജിയോഗ്രാഫി ചെയ്തപ്പോൾ കൊറോണറി ആർട്ടറി ഡിസീസ് ആണെന്ന് വ്യക്തമായി. ട്രെഡ്മിൽ ടെസ്റ്റിലൂടെ വൈകിയ അവസ്ഥയിലുള്ള രോഗം മാത്രമേ തിരിച്ചറിയാനാവുയെന്നും പ്ലാക്ക് അടിയുന്നതും അതിനുള്ള സാഹചര്യമോ തിരിച്ചറിയാനാവില്ലെന്നും ഡോ.സുധീർ പറയുന്നു.
ട്രെഡ്മിൽ ടെസ്റ്റിലൂടെ ഇഷ്കെമിയ പോലുള്ള അതീവ ഗുരുതര സാഹചര്യങ്ങളെ തിരിച്ചറിയാനാകുമെങ്കിലും അതിറോസ്ക്ലിറോസി പോലുള്ള സാഹചര്യങ്ങൾ തിരിച്ചറിയപ്പെടാതെ പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ട്രെഡ്മിൽ ടെസ്റ്റ് ഫലം നോർമലാണെന്ന് വന്നാൽ സമാധാനമായി എന്നുകരുതരുതെന്നും വിദഗ്ധ പരിശോധനകൾക്ക് വൈകരുതെന്നും ഡോ.സുധീർ കുമാർ പറയുന്നു.
എന്താണ് ട്രെഡ് മിൽ ടെസ്റ്റ്?
ശാരീരിക വ്യായാമത്തിലൂടെ ഹൃദയത്തിന്റെ പ്രവർത്തനം പരിശോധിക്കുന്ന രീതിയാണ് ട്രെഡ്മിൽ ടെസ്റ്റ് അഥവാ എക്സർസൈസ് സ്ട്രെസ്സ് ടെസ്റ്റ്. ട്രെഡ് മില്ലിൽ നടത്തത്തിന്റെ അല്ലെങ്കിൽ ഓട്ടത്തിന്റെ വേഗത ക്രമാനുഗതമായി കൂട്ടി കൊണ്ടു വരുമ്പോൾ ഹൃദയത്തിന് പ്രവർത്തനഭാരം കൂടും. ഒരു ട്രെഡ്മില്ലിൽ വേഗത കൂട്ടി വെച്ചതിനു ശേഷം നടക്കാൻ നിർദേശിക്കുകയും ഒപ്പം ഇസിജി പരിശോധിക്കുകയും ചെയ്യുകയാണിവിടെ.
ഇതിലൂടെ ഡോക്ടർമാർക്ക് രക്തയോട്ടം കുറവാണോ, ഹൃദയതാളം തകരാറിലാണോ, ഹൃദയത്തിന്റെ രക്തക്കുഴലുകളായ കോറോണറി ആർട്ടറികളിൽ തടസ്സമുണ്ടോ എന്നെല്ലാം തിരിച്ചറിയാനാവും. ഇത്തരം സന്ദർഭങ്ങളിൽ രോഗിക്ക് നെഞ്ചുവേദന, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾക്ക് പുറമേ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഇസിജി എന്നിവയിലുളള വ്യതിയാനങ്ങളും പഠന വിധേയമാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates