Fever, Dengue Pinterst
Health

ഡെങ്കിപ്പനിയോ സാധാരണ പനിയോ? എങ്ങനെ തിരിച്ചറിയാം

ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഡെങ്കിപ്പനിയാണോ സാധാരണ പനിയാണോ എന്ന് തിരിച്ചറിയാൻ സാധിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മഴക്കാലമായതോടെ കേരളത്തിൽ പനി ബാധിതരുടെ എണ്ണം വലിയ രീതിയിൽ കൂടിയിട്ടുണ്ട്. സാധാരണ വൈറൽ പനി കൂടാതെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർധിച്ചു. തുടക്കത്തിൽ ഇവ രണ്ടിനും സമാനമായ ലക്ഷണങ്ങളായതു കൊണ്ട് പലപ്പോഴും പനി തിരിച്ചറിയാനും ചികിത്സ തേടാനും വൈകാറുണ്ട്. എന്നാൽ ചില പ്രത്യേക ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഡെങ്കിപ്പനിയാണോ സാധാരണ പനിയാണോ എന്ന് തിരിച്ചറിയാൻ സാധിക്കും.

മഴക്കാലത്ത് വെള്ളക്കെട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ഡെങ്കിപ്പനി ഉണ്ടാക്കുന്ന ഈഡിസ് (Aedes) കൊതുകുകളുടെ പ്രജനനം വ്യാപകമായിരിക്കും. അതുപോലെ, വൈറസ് മൂലമുള്ള സാധാരണ പനിയും ഈ സമയത്ത് കൂടുതലായിരിക്കും. അതിനാൽ ലക്ഷണങ്ങളിലെ വ്യത്യാസം അറിയുന്നത് വളരെ പ്രധാനമാണ്.

സാധാരണ വൈറൽ പനി ലക്ഷണങ്ങൾ

  • മൂക്കൊലിപ്പ്

  • തൊണ്ടവേദന

  • ചുമ

  • തുമ്മൽ

  • ശരീരവേദന

  • ക്ഷീണം

  • തലവേദന

  • വിശപ്പില്ലായ്മ

  • നേരിയ പനി

ഡെങ്കിപ്പനി ലക്ഷണങ്ങൾ

  • പെട്ടെന്ന് ആരംഭിക്കുന്ന പനി (104°F വരെ)

  • കടുത്ത തലവേദന

  • കണ്ണിന് പിന്നിൽ ശക്തമായ വേദന

  • പേശികൾക്കും സന്ധികളിലും കടുത്ത വേദന

  • കഠിനമായ ക്ഷീണം

  • ഛർദ്ദി അല്ലെങ്കിൽ ഓക്കാനം

  • ചർമത്തിൽ ചുവന്ന പാടുകൾ

  • വിശപ്പില്ലായ്മ

സാധാരണ പനിയും ഡെങ്കിപ്പനിയും തമ്മിലുള്ള വ്യത്യാസം

സാധാരണ വൈറൽ പനിയാണെങ്കിൽ പൊതുവേ മൂന്ന് മുതൽ അ‍ഞ്ച് ദിവസത്തിനുള്ളിൽ മാറും. കൂടാതെ സാധാരണ വൈറൽ പനി ലക്ഷണമായ മൂക്കൊലിപ്പും ചുമയും ഡെങ്കിപ്പനിയിൽ കുറവായിരിക്കും. വൈറൽ പനിക്ക് ശരീരവേദന ഉണ്ടെങ്കിലും സഹിക്കാവുന്നതാണ്. എന്നാൽ ഡെങ്കിപ്പനി ആണെങ്കിൽ ശരീരവും സന്ധികളും ശക്തമായ വേദന അനുഭവപ്പെടാം.

പനി കുറഞ്ഞ ശേഷവും ആരോഗ്യനില മോശമാകാം. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് ആണ് പ്രധാന സൂചന, സാധാരണ പനിക്ക് പ്ലേറ്റ്ലെറ്റ് കൗണ്ടിൽ വലിയ വ്യത്യാസമുണ്ടാകില്ല. എന്നാൽ ഡെങ്കിപ്പനിക്ക് പ്ലേറ്റ്ലെറ്റ് കൗണ്ട് വലിയ രീതിയിൽ കുറയാം. ലക്ഷണങ്ങൾ മാത്രം നോക്കി ഡെങ്കിപ്പനി ഉറപ്പിക്കാൻ സാധിക്കില്ല. ഡോക്ടറുടെ നിർദേശ പ്രകാരം പരിശോധനകളൂടെ രോ​ഗം സ്ഥിരീകരിക്കാം.

ഡെങ്കിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ഡോക്ടറുടെ നിർദേശമില്ലാതെ:

  • ഐബുപ്രോഫൻ (Ibuprofen)

  • ഡൈക്ലോഫിനാക് (Diclofenac)

  • നാപ്രോക്സൻ (Naproxen)

  • ആസ്പിരിൻ (Aspirin) എന്നിവ ഉപയോഗിക്കരുത്. ഇവ രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കും.

പനി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ധാരാളം വെള്ളം കുടിക്കുക.

  • ORS, ഇളനീർ, സൂപ്പ് തുടങ്ങിയവ കുടിക്കണം.

  • നന്നായി വിശ്രമിക്കുക.

  • ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.

  • പനി മൂന്നാം ദിവസവും തുടരുകയോ മറ്റ് ലക്ഷണങ്ങൾ കൂടുകയോ ചെയ്താൽ പരിശോധന നടത്തുക.

How to know weather it is viral fever or Dengue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക