ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിക്കുന്ന പോഷകമാണ് വിറ്റാമിൻ ബി 12 (കോബാലമിൻ). ഇത് ശരീരത്തിന് സ്വയം ഉൽപാദിപ്പിക്കാൻ കഴിയില്ല. വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമാണ് ഇത് ശരീരത്തിലെത്തുക. കോശങ്ങളിലെ ജനിതക വസ്തുവായ ഡിഎൻഎയുടെ സമന്വയത്തിന് കോബാലമിൻ ആവശ്യമാണ്.
കൂടാതെ അസ്ഥിമജ്ജയിൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിൽ വിറ്റാമിൻ ബി 12 നിർണായക പങ്ക് വഹിക്കുന്നു. വിളർച്ച, ക്ഷീണം, ബലഹീനത, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ് എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കോബാലമിന്റെ കുറവ് കാരണമാകും. പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, പൗൾട്രി, ചീസ്, സിറിയലുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാൻ ബി12 അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരിൽ ഒരു ദിവസം 2.4 മൈക്രോം വൈറ്റമിൻ ബി12 ആവശ്യമുണ്ടെന്നാണ് കണക്ക്.
ശരീരത്തിൽ വിറ്റാമിൻ ബി12 അഭാവം അരുണരക്താണുക്കളുടെ ഉൽപാദനം കുറയ്ക്കുകയും ഇത് കലകളിലേക്ക് എത്തുന്ന ഓക്സിജന്റെ അളവിൽ കുറവുണ്ടാക്കും. ഇത് വിളർച്ച, ക്ഷീണം എന്നിവ ഉണ്ടാക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വൈറ്റമിൻ ബി 12ന്റെ അഭാവം ഉണ്ടായാൽ ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കാതെ പോകരുത്
മരവിപ്പ്, ക്ഷീണം, ഓക്കാനം, വിശപ്പില്ലായ്മ, തളർച്ച, വിളർച്ച, ശരീരഭാരം കുറയുക, അസ്വസ്ഥത, നാവിലും വായിലും വേദന, കൈകാലുകൾക്ക് തരിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ബോൺമാരോ, രക്തം, നാഡീവ്യവസ്ഥ ഇവയെ എല്ലാം വിറ്റമിന്‍ ബി 12 ന്റെ അഭാവം ബാധിക്കും. ഇത് ചികിത്സിക്കാതിരുന്നാൽ തലച്ചോറിലെ കോശങ്ങൾക്ക് ക്ഷതം സംഭവിക്കുകയും അരുണരക്ത കോശങ്ങൾ ഇല്ലാതാകുകയും ചെയ്യും.
വിറ്റാമിൻ ബി12 അഭാവം എങ്ങനെ പരിഹരിക്കാം
വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുന്നതുന്നതുന്നതിനൊപ്പം ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്. പുകവലി, മദ്യപാനം ഒഴിവാക്കുന്നതുലൂടെ മെച്ചപ്പെട്ട രീതിയിൽ വൈറ്റമിൻ ബി 12 ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates