ശരീരഭാരം കുറയ്ക്കാൻ പലരും ആരും തിരഞ്ഞെടുക്കുന്ന രണ്ട് കാര്യങ്ങളാണ് നടത്തവും യോഗയും. ജിമ്മിൽ പോകാതെ തന്നെ വീട്ടിലോ പുറത്തോ എളുപ്പത്തിൽ ചെയ്യാവുന്ന രണ്ട് വ്യായാമങ്ങളാണിത്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഇതിൽ ഏതാണ് കൂടുതൽ ഫലപ്രദമെന്ന സംശയം പലർക്കുമുണ്ട്. യഥാർഥത്തിൽ മുൻഗണനകൾ, ശരീരാവസ്ഥ, ജീവിതശൈലി എന്നിവയെ ആശ്രയിച്ചാണ് എന്ത് വർക്ക്ഔട്ട് ആണ് ചെയ്യേണ്ടതെന്ന് തിരുമാനിക്കുന്നത്.
നടക്കുന്നത് ശരീരത്തിലെ അധിക കലോറി ചെലവഴിക്കാൻ സഹായിക്കുന്ന മികച്ച കാർഡിയോ വ്യായാമമാണ്. വേഗത്തിൽ നടക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും മെറ്റബോളിസം മെച്ചപ്പെടുകയും ചെയ്യും.
നടത്തത്തിൻ്റെ ഗുണങ്ങൾ
കൂടുതൽ കലോറി ചെലവഴിക്കാം – 30 മിനിറ്റിൽ വേഗത്തിൽ നടക്കുന്നത് ഏകദേശം 150–250 കലോറി വരെ കത്തിക്കാം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കാലുകളുടെ പേശികളും സ്റ്റാമിനയും വർധിപ്പിക്കും.
മാനസിക സമ്മർദം കുറയ്ക്കും, മാനസികാവസ്ഥ ബൂസ്റ്റ് ചെയ്യാം.
ശരീരഭാരം കുറയ്ക്കാൻ എങ്ങനെ നടക്കണം?
ദിവസവും 30–45 മിനിറ്റ് വേഗത്തിൽ നടക്കുക.
ആഴ്ചയിൽ അഞ്ച് ദിവസം നടത്തുക.
ദിവസവും 8,000–10,000 ചുവടുകൾ നടക്കുക.
യോഗ നേരിട്ട് വളരെ കൂടുതൽ കലോറി കത്തിക്കില്ലെങ്കിലും, ശരീരത്തിൻ്റെ വഴക്കം, പേശികളുടെ ബലം, മെറ്റബോളിസം, സ്ട്രെസ് മാനേജ്മെൻ്റ് എന്നിവ മെച്ചെപ്പെടുത്തുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
യോഗയുടെ ഗുണങ്ങൾ
സ്ട്രെസ് ഈറ്റിങ് കുറയ്ക്കും
ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്തും
ബോഡി ടോൺ ആകാൻ സഹായിക്കും
ദഹനാരോഗ്യം മെച്ചപ്പെടുത്തും
ശരീരഭാരം കുറയ്ക്കാൻ മികച്ച യോഗാസനങ്ങൾ
സൂര്യനമസ്കാരം
പ്ലാങ്ക് ആസനം
ഭുജംഗാസനം
നൗകാസനം
ഉത്കടാസനം
30–40 മിനിറ്റ് പവർ യോഗ അല്ലെങ്കിൽ വിൻയാസ യോഗ ചെയ്താൽ കൂടുതൽ കലോറി ചെലവഴിക്കാം.
വേഗത്തിൽ വണ്ണം കുറയ്ക്കണമെങ്കിൽ, നടത്തമാണ് കൂടുതൽ ഫലപ്രദം. കാരണം ഇത് കാർഡിയോ വ്യായാമം ആയതിനാൽ കലോറി കൂടുതൽ ചെലവഴിക്കും.
ശരീരം ടോൺ ചെയ്യാനും മാനസികസമ്മർദം നിയന്ത്രിക്കാനുമാണ് ലക്ഷ്യമെങ്കിൽ, യോഗ നല്ലതാണ്. പ്രത്യേകിച്ച് സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, പിസിഒഎസ്, ഉറക്കമില്ലായ്മ എന്നിവ കാരണം ശരീരഭാരം കൂടുന്നവർക്ക് യോഗ സഹായകരമാണ്.
വണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം പോര. ബാലൻസ്ഡ് ആയ ഡയറ്റ് പിന്തുടരേണ്ടതുണ്ട്.
പ്രോട്ടീൻ കൂടുതൽ ഉൾപ്പെടുത്തുക
പ്രോസസ്ഡ് ഭക്ഷണങ്ങൾ കുറയ്ക്കുക
അധിക പഞ്ചസാര നിയന്ത്രിക്കുക
ധാരാളം വെള്ളം കുടിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates