Biriyani cheat meal Pinterest
Health

ഡയറ്റ് തകർക്കാതെ വീക്കൻഡ് ആഘോഷിക്കാം, ചീറ്റ്മീൽ എങ്ങനെയായിരിക്കണം

ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിനിടയിൽ ഒരു നേരം മാത്രം ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതാണ് ചീറ്റ് മീൽ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ജോലിത്തിരക്കും ഓട്ടവും കർശന ഡയറ്റും എല്ലാം കഴിഞ്ഞ് വീക്കൻഡിൽ എത്തുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പലരും കാത്തിരിക്കും. ബിരിയാണി, പിസ്സ, ബർ​ഗർ, ഫ്രൈഡ് ചിക്കൻ, ഐസ്ക്രീം പോലുള്ളവയാണ് പലുടെയും ചീറ്റ് മീൽ. വീക്കൻഡിലുള്ള ഈ ചീറ്റ്മീൽ ഡയറ്റ് തകിടംമറിക്കുമോ? ശരിയായ രീതിയിൽ പ്ലാൻ ചെയ്താൽ ചീറ്റ് മീൽ ആരോ​ഗ്യകരമായ ഭക്ഷണരീതിയുടെ ഭാ​ഗമാക്കാം. എന്നാൽ നിയന്ത്രണം വിട്ടാൽ ചീറ്റ് മീൽ ചീറ്റ് ഡേ ആയി മാറാമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

എന്താണ് ചീറ്റ് മീൽ?

ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിനിടയിൽ ഒരു നേരം മാത്രം ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതാണ് ചീറ്റ് മീൽ. ഇത് ഡയറ്റിൽ നിന്ന് ചെറിയൊരു ഇടവേള നൽകുന്നു. എന്നാൽ പലരും ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്, ചീറ്റ്മീലിനെ മുഴുവൻ ദിവസത്തെ അമിതഭക്ഷണമാക്കി മാറ്റുന്നതാണ്.

ചീറ്റ് മീലും ചീറ്റ് ഡേയും തമ്മിലുള്ള വ്യത്യാസം

ചീറ്റ് മീൽ

  • ഒരു നേരത്തെ ഭക്ഷണം മാത്രം.

  • നിയന്ത്രിത അളവിൽ.

  • അടുത്ത മീലിൽ വീണ്ടും ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് മടങ്ങുക.

ചീറ്റ് ഡേ

  • മുഴുവൻ ദിവസം അമിതമായി ഭക്ഷണം കഴിക്കുക.

  • ഉയർന്ന കലോറി തുടർച്ചയായി കഴിക്കുക.

  • ശരീരത്തിന് ആവശ്യമുള്ളതിനെക്കാൾ പലമടങ്ങ് കലോറി ലഭിക്കും.

ചീറ്റ് മീലിനെക്കാൾ ചീറ്റ് ഡേ തിരഞ്ഞെടുക്കാനാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്. ഇത് നിങ്ങളുടെ ആരോ​ഗ്യത്തെയോ ഡയറ്റിനെയോ കാര്യമായി ബാധിക്കാനിടയില്ലെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ക‍ൃത്യമായ ഒരു അളവു എല്ലാവർക്കും ഒരുപോലെയല്ല. പ്രായം, ശരീരഭാരം, വ്യായാമം, ആരോ​ഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചാണിത് തീരുമാനിക്കുന്നത്.

ശ്രദ്ധിക്കാവുന്ന കാര്യങ്ങൾ:

  • വയറു നിറച്ചു കഴിക്കാൻ ശ്രമിക്കരുത്.

  • ഭക്ഷണത്തിന്റെ അളവു ശ്രദ്ധിക്കണം.

  • രണ്ട് വലിയ ചീറ്റ് മീലു​കൾ ഒരേ ദിവസം ഒഴിവാക്കുക.

  • ഭക്ഷണം പതുക്കെ കഴിക്കുക.

  • അധികമായി മധുരവും എണ്ണയും ഒരുമിച്ച് കഴിക്കാതിരിക്കുക.

ചീറ്റ് മീൽ കഴിച്ച ശേഷം

  • കുറ്റബോധം തോന്നേണ്ടതില്ല.

  • അടുത്ത ദിവസം ഭക്ഷണം ഒഴിവാക്കരുത്.

  • വീണ്ടും പതിവ് ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് മടങ്ങുക.

  • കൂടുതൽ വെള്ളം കുടിക്കുക.

  • നടക്കുക അല്ലെങ്കിൽ പതിവ് വ്യായാമം തുടരുക.

ആരോഗ്യകരമായ ചീറ്റ് മീൽ ടിപ്പുകൾ

  • വിശന്ന് റെസ്റ്റോറന്റിലേക്ക് പോകരുത്.

  • ചെറിയ പ്ലേറ്റ് ഉപയോഗിക്കുക.

  • പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പകരം വെള്ളമോ സോഡാ വാട്ടറോ തിരഞ്ഞെടുക്കുക.

  • ഭക്ഷണത്തോടൊപ്പം സലാഡ് ഉൾപ്പെടുത്തുക.

  • മധുരപലഹാരം പങ്കിട്ട് കഴിക്കാം.

  • ഭക്ഷണത്തിന് ശേഷം 20–30 മിനിറ്റ് നടക്കുക.

  • തുടർച്ചയായി രണ്ട് ദിവസവും അമിതഭക്ഷണം ഒഴിവാക്കുക.

Weekend Cheat meal, will it destroy your diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

'കുടുംബം തന്നെ മുഖ്യം', സം​ഗീതയുടെ പിന്മാറ്റത്തിന് പിന്നിൽ വിജയ്‌യുടെ അമ്മ; സന്തോഷം പങ്കുവച്ച് ആരാധകരും

വിഴിഞ്ഞം തുറമുഖം: വിദേശ നിക്ഷേപാനുമതിക്കായി അദാനി ഗ്രൂപ്പ് സമീപിച്ചിട്ടില്ലെന്ന് കേന്ദ്രം

ബിഗ് ടിക്കറ്റ് ബിഗ് സ്പിന്നില്‍ ലക്ഷങ്ങള്‍ നേടി മലയാളികള്‍

'കോഹ്‍ലി പണം തന്ന് സഹായിച്ചു'; ബോക്സിങ് സ്വർണ നേട്ടത്തിൽ സാക്ഷി ചൗധരി