Obese Man, Sugar cut diet Meta AI Image
Health

ഷു​ഗർ കട്ട് ചെയ്തിട്ടും തടി കുറയുന്നില്ലേ? കാരണം ഇതാണ്

നമ്മൾ ദിവസവും കഴിക്കുന്ന മിക്ക ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് കൂടിയതാണ്.

സമകാലിക മലയാളം ഡെസ്ക്

ടി കുറയ്ക്കുന്നതിന്റെ ഭാ​ഗമായി പലരും ഇന്ന് ഷു​ഗർ കട്ടിലാണ്. ചായ വിത്ത് ഔട്ട് ആക്കി, മധുര പലഹാരങ്ങളോട് ബൈ പറഞ്ഞു, എന്നിട്ടും തടി കുറയുന്നില്ലേ? ഷുഗര്‍ കട്ട് ഡയറ്റ് എന്നാല്‍ മധുരം ഒഴിവാക്കുക എന്നത് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയര്‍ത്തുന്ന എല്ലാത്തരം ഭക്ഷണങ്ങളും നിയന്ത്രിക്കുക എന്നതാണ്.

നമ്മൾ ദിവസവും കഴിക്കുന്ന മിക്ക ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് കൂടിയതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ ലെവൽ വർധിപ്പിക്കുന്നതാണ്. നിരുപദ്രവകാരികൾ എന്ന് കരുതുന്ന ചില ഭക്ഷണങ്ങളാണ് പഞ്ചസാരയ്ക്കപ്പുറത്തെ വില്ലന്മാർ

അച്ചാർ

നമ്മുടെ ഭക്ഷണക്രമത്തിലെ സ്ഥിരസാന്നിധ്യമാണ് അച്ചാറുകൾഎത്ര കറികളുണ്ടെങ്കിലും സൈഡില്‍ കുറച്ച് അച്ചാറില്ലെങ്കില്‍ ഒരു രസമില്ലെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ അച്ചാറുകളിൽ കൂടുതലായി എണ്ണയുടെയും മറ്റ് മാസലയുടെ ഉപയോ​ഗവും നിങ്ങളുടെ ശരീരത്തിന് ​ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക.

ചമ്മന്തി

നല്ല തേങ്ങാ ചമ്മന്തിയും ചൂട് ദോശയുമെല്ലാം നമുക്ക് ഒരു വികാരമാണ്. ഈ ചമ്മന്തികൾ പോഷകങ്ങളടങ്ങിയതുമാണ് എന്നാൽ ഇവയിൽ ഷു​ഗറും അടങ്ങിയിട്ടുണ്ട്.

ജ്യൂസ്

കടകളിൽ നിന്നും വാങ്ങുന്ന ജ്യൂസുകളിൽ മധുരം ചേർത്തിരിക്കാം. ഇവയ്ക്ക് പുറമെ പാക്കറ്റുകളിലായി ലഭിക്കുന്ന ജ്യൂസുകളിലും മധുരം അടങ്ങിയിട്ടുണ്ടാകും. ജ്യൂസുകൾ ആരോ​ഗ്യത്തിന് നല്ലതാണെങ്കിലും കൃത്യമായി വീട്ടിൽ തയ്യാറാക്കുന്ന ജ്യൂസുകൾ കുടിക്കുന്നതായിരിക്കും ഉചിതം.

പൂരി, പൊറോട്ട, നാൻ

മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട, നാൻ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ ഷു​ഗർ കണ്ടന്റ് വർധിക്കാൻ കാരണമാകുന്നതാണ്. രുചിയേറെയുള്ള ഭക്ഷണങ്ങളാണെങ്കിലും ഇവ സ്ഥിരമായി ഭക്ഷിക്കുന്നത് ഷു​ഗർ ഇൻടേക്കിനെ ബാധിച്ചേക്കും.

വൈറ്റ് റൈസ്

വെള്ള അരി ​ഗ്ലൈസമിക് സൂചികയിൽ മുന്നിലാണ്. അതായത് വെള്ള അരി അഥവാ ചോറ് ശരീരത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതിന് കാരണമാകുമെന്ന് സാരം. മട്ട അരിയോ ക്വിനോവയോ തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമായ ബദലുകളായിരിക്കും.

Weight loss tips: Sugar cut diet foods to avoid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്ഐആര്‍: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, 2.69 കോടി വോട്ടര്‍മാര്‍, 9,06,211 പേര്‍ പുറത്ത്

എപ്പോഴും ഹെൽത്തിയായിരിക്കാൻ ചെമ്പരത്തി ചായ കുടിക്കാം

'മഹാനദി'യിൽ 667 ഒഴിവുകൾ, മാർച്ച് 16 മുതൽ ഓൺലൈനായി അപേക്ഷിക്കാം

'ഞാന്‍ എന്തിന് വണ്ണം കുറയ്ക്കണം? എന്റെ ശരീരത്തില്‍ ഞാന്‍ ഹാപ്പിയാണ്'; ബോഡി ഷെയ്മിങിനോട് വീണ നായര്‍

ദഹന പ്രക്രിയ എളുപ്പമാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

SCROLL FOR NEXT