chewing gum Meta AI Image
Health

ച്യൂയിങ് ​ഗം വിഴുങ്ങിയാൽ വയറ്റിൽ ഒട്ടിപ്പിടിക്കുമോ?

വയറ്റിലെത്തിയാൽ പോളിമറൊഴികെയുള്ള ഭാഗങ്ങളെല്ലാം ദഹിച്ച് ശരീരത്തിൽ ചേരും.

സമകാലിക മലയാളം ഡെസ്ക്

ച്യൂയിങ് ​ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും? മിക്കയാളുകളുടെയും സംശയാണിത്. ഇവ കാലങ്ങളോളം ദഹിക്കാതെ വയറ്റിൽ ഒട്ടിപ്പിടിച്ചിരിക്കുമെന്നൊക്കെയാണ് കഥകൾ. എന്നാൽ സംഭവം അങ്ങനെയല്ല.

വായിൽ രുചി നിറയ്ക്കുന്ന വെറുമൊരു റബ്ബർക്കഷണം മാത്രമല്ല ച്യൂയിങ് ​ഗമ്മുകൾ. ഇവ പലതരം രാസപദാർഥങ്ങൾ ചേരുന്നതാണ്. പോളിഐസോബ്യൂട്ടിലിൻ, പോളിവിനൈൽ അസറ്റേറ്റ് തുടങ്ങിയ പോളിമറുകൾകൊണ്ടാണ് ച്യൂയിംങ് ഗം ഉണ്ടാക്കുന്നത്. ഈ പോളിമറിനെ ഫ്ളെക്സിബിളാക്കുന്നത് പ്ലാസ്റ്റിസൈസറുകളാണ്. റെസിനുകൾ രൂപവും ഘടനയും കൊടുക്കുന്നു. മധുരത്തിന് പഞ്ചസാരയോ ഷുഗർ ആൽക്കഹോളുകളോ ആണ് ചേർക്കുക.

പലതരം ഫ്ലേവറുകൾക്കായി വിവിധ രാസപദാർഥങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇത് വായിൽ ഉമിനീർ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും. ച്യൂയിങ് ​ഗം വിഴുങ്ങാൻ പാടില്ല. ഇനി അബദ്ധത്തിൽ വിഴുങ്ങിയെന്നിരിക്കട്ടെ,

വയറ്റിലെത്തിയാൽ പോളിമറൊഴികെയുള്ള ഭാഗങ്ങളെല്ലാം ദഹിച്ച് ശരീരത്തിൽ ചേരും. പോളിമർ ദഹിക്കാത്ത മറ്റ് വസ്തുക്കൾ പോലെ പുറന്തള്ളപ്പെടുകയും ചെയ്യും. എന്നു കരുതി എപ്പോഴും ച്യൂയിംങ് ഗം വിഴുങ്ങിയാൽ അത് ദഹനവ്യവസ്ഥയിൽ തടസ്സമുണ്ടാക്കുകയും ചെയ്യും.

കുട്ടികളാണ് ച്യൂയിങ് ഗം വിഴുങ്ങുന്നതെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കാരണം അവർക്ക് ദഹനനാളത്തിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിഴുങ്ങിയ ച്യൂയിങ് ഗം തൊണ്ടയില്‍ കുടുങ്ങിയാല്‍ മാത്രമേ അപകട സാധ്യതകളെ പറ്റി ഭയക്കേണ്ടതുള്ളൂ.

what happens if you swallow chewing gum

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

SCROLL FOR NEXT