Honey Pinterest
Health

തേൻ ചൂടാക്കിയാൽ വിഷം!

തേൻ ചൂടാക്കുമ്പോൾ അതിൽ അടങ്ങിയ രാസഘടനയിൽ മാറ്റം വരികയും ഹൈഡ്രോക്സിമീഥൈൽ (HMF) എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയതാണ് തേൻ. ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതു മുതൽ ഔഷധങ്ങളിലും തേൻ ഒരു അഭിവാജ്യ ഘടകമാണ്. എന്നാൽ ചൂടാക്കിയാൽ തേനിന്റെ ഈ സ്വഭാവങ്ങളെല്ലാം മാറി, അവ വിഷമയമാകുമെന്നാണ് ആയുർവേദ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

തേൻ ചൂടാക്കുമ്പോൾ അതിൽ അടങ്ങിയ രാസഘടനയിൽ മാറ്റം വരികയും ഹൈഡ്രോക്സിമീഥൈൽ (HMF) എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. തേൻ ഉയർന്ന താപനിലയിൽ (60 ഡി​ഗ്രി സെൽഷ്യസ് അല്ലെങ്കിൽ 140 ഡി​ഗ്രി F ന് മുകളില്‍) ചൂടാക്കുമ്പോൾ HMF രൂപപ്പെടുന്നു. കൂടാതെ തേനിലെ പ്രധാനഘടകങ്ങളായ എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, ബയോ ആക്ടീവ് സംയുക്തങ്ങള്‍ എന്നിവയെ ചൂടു തട്ടുമ്പോൾ നശിപ്പിക്കുന്നു.

അതുകൊണ്ട് വിഷാംശം ഇല്ലാതിരിക്കാനും പോഷകഗുണം നഷ്ടപ്പെടാതിരിക്കാനും തേന്‍ ചൂടാക്കുന്നതോ തിളച്ച വെള്ളത്തില്‍ ഒഴിക്കുന്നതോ ഒഴിവാക്കുന്നതാണ് നല്ലത്. 40 ഡി​ഗ്രി സെൽഷ്യസിന് താഴെ ചൂടാക്കുന്നത് അപകടമുണ്ടാക്കില്ല. സംസ്കരിച്ച തേൻ പാസ്ചറൈസ് ചെയ്ത് ഫിൽറ്റർ ചെയ്യാറുണ്ട്. ഇത് തേനിലെ അണുക്കളും ബാക്ടീരിയകളും നശിക്കാൻ സഹായിക്കുമെങ്കിലും ഈ പ്രക്രിയയിലൂടെ തേനിലെ ചില ഗുണങ്ങള്‍ നഷ്ടപ്പെടുന്നുണ്ടത്രേ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഉയര്‍ന്ന താപനിലയില്‍ തേന്‍ ചൂടാക്കരുത്. ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നവര്‍ വെളളത്തിന്റെ ചൂട് അല്‍പ്പം കുറയുമ്പോള്‍ തേന്‍ ചേര്‍ക്കുക.

  • സ്മൂത്തികള്‍, സാലഡ് ഡ്രസിംഗുകള്‍ എന്നിവയില്‍ ചൂട് ഇല്ലാതെ തേന്‍ ഉപയോഗിക്കുക.

  • തേന്‍ അതിന്റെ സാധാരണ നിലയില്‍ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. തൈര്, ഓട്‌സ്, പഴങ്ങള്‍ എന്നിവയില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. സാധാരണ തേനില്‍ എന്‍സൈമുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

What happens when honey heats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT