Anti inflammatory diet Pinterest
Health

നിങ്ങളുടെ അമിതവണ്ണത്തിന് പിന്നിൽ ഇൻഫ്ലമേഷൻ ആണോ, എങ്ങനെ തിരിച്ചറിയാം?

അമിതവണ്ണത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിട്ട താരമാണ് വിദ്യാ ബാലൻ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മിതവണ്ണം നിയന്ത്രിക്കാൻ പലതും പരീക്ഷിച്ച് മടുക്കുന്നവർ നിരവധിയാണ്. കഠിന വർക്ക്ഔട്ടുകൾ, പോഷകസമൃദ്ധമായ ഭക്ഷണം, കൊഴുപ്പില്ലാത്ത ആഹാരങ്ങൾ അങ്ങനെ പലതും... എന്നാൽ നിങ്ങളുടെ അമിതവണ്ണത്തിന്റെ യഥാർഥ കാരണം കൊഴുപ്പ് അല്ലെങ്കിലോ! നടി വിദ്യാ ബാലന്റെ ബോഡി ട്രാൻഫോർമേഷൻ മിക്കയാളുകൾക്കും വലിയ ഒരു തിരിച്ചറിവുണ്ടാക്കിയിരുന്നു.

അമിതവണ്ണത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിട്ട താരമാണ് വിദ്യാ ബാലൻ. ശരീരഭാരം കുറയ്ക്കുന്നതിന് കഠിന വർക്ക്ഔട്ടുകളും ഡയറ്റുകളും പരീക്ഷിച്ചിരുന്നു. പിന്നീടാണ് തന്റെ ശരീരഭാരത്തിന്റെ കാരണം കൊഴുപ്പ് അല്ല, നീർക്കെട്ട് (ഇൻഫ്ലമേഷൻ) ആണെന്ന് തിരിച്ചറിയുന്നത്. അങ്ങനെയാണ് താരം ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ് പിന്തുടരുന്നത്.

വർക്ക്ഔട്ട് ഇല്ലാതെ തന്നെ ശരീരഭാരം ക്രമേണ കുറയുന്നത് തിരിച്ചറിയാൻ സാധിച്ചുവെന്നും താരം തുറന്നു പറഞ്ഞിരുന്നു. ചീര, ചുരയ്ക്ക പോലുള്ള പച്ചക്കറികൾ പോഷകസമൃദ്ധമാണ്, അതുകൊണ്ട് തന്നെ അത്തരം ഭക്ഷണങ്ങൾ നന്നായി കഴിക്കുമായിരുന്നു. എന്നാൽ അവ തന്റെ ശരീരഭാരം വർധിപ്പിക്കുന്നതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്നും വിദ്യാ ബാലൻ പറഞ്ഞു.

എന്താണ് ഇൻഫ്ലമേഷൻ

നമ്മുടെ ശരീരത്തിന് പരിക്കോ അണുബാധയോ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ ശരീരം സ്വാഭാവികമായി സൃഷ്ടിക്കുന്ന പ്രതികരണമാണ് ഇൻഫ്ലമേഷൻ. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ ഒരു ഭാ​ഗമാണ്. എന്നാൽ ഇൻഫ്ലമേഷൻ അല്ലെങ്കിൽ ശരീരവീക്കം ദീർഘകാലം തുടർന്നാൽ അതിനെ ക്രോണിക് ഇൻഫ്ലമേഷൻ എന്ന് വിളിക്കുന്നു.

ഇത് അമിതവണ്ണത്തിന് ഒരു കാരണമാകാം. മാത്രമല്ല, ഹൃദ്രോ​ഗം, പ്രമേഹം, അമിതവണ്ണം, സന്ധിവേദന, ഫാറ്റി ലിവർ പോലുള്ള പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. ഇത്തരം ദീർഘകാല ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണരീതിയാണ് ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ്.

എന്താണ് ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ്?

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ആരോ​ഗ്യകരമായ കൊഴുപ്പും മത്സ്യവും നട്സും ചേർന്നുള്ള ഡയറ്റ് ആണിത്. അമിതമായി പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, പഞ്ചസാര, ട്രാൻസ് ഫാറ്റ്, ജങ്ക് ഫുഡ് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഒരു ഡയറ്റ് പ്ലാൻ മാത്രമല്ല, ആരോഗ്യകരമായ ഒരു ജീവിതശൈലിയാണ്.

ശരീരത്തിൽ ഇൻഫ്ലമേഷൻ കൂടുതലാണെന്നതിൻ്റെ ലക്ഷണങ്ങൾ

  • എപ്പോഴും ക്ഷീണം തോന്നുക

  • സന്ധിവേദന

  • ശരീരവേദന

  • ദഹനപ്രശ്നങ്ങൾ

  • വയറുവീക്കം

  • ആവർത്തിച്ചുള്ള തലവേദന

  • ചർമപ്രശ്നങ്ങൾ

  • അമിതവണ്ണം

  • ഉറക്കക്കുറവ്

ഭക്ഷണം മാത്രം മതിയാകില്ല. താഴെ പറയുന്ന കാര്യങ്ങളും ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും,

  • ദിവസവും 30–45 മിനിറ്റ് വ്യായാമം

  • 7–8 മണിക്കൂർ ഉറക്കം

  • മെഡിറ്റേഷൻ അല്ലെങ്കിൽ യോഗ

  • മാനസിക സമ്മർദ്ദം നിയന്ത്രിക്കുക

  • പുകവലി ഒഴിവാക്കുക

  • ആവശ്യത്തിന് വെള്ളം കുടിക്കുക

What is Anti-Inflammatory Diet, how it help to reduce weight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിനെ നാറ്റിക്കാനാണോ ഉദ്ദേശ്യം ?, സാധാരണക്കാരന്റെ കാര്യം നോക്കാന്‍ കോടതിയുണ്ട്, അത് ഓര്‍മ്മയിരിക്കട്ടെ !'; നിതിന്‍രാജിന്റെ മരണത്തില്‍ ഡിവൈഎസ്പിയെ 'കുടഞ്ഞ്' ഹൈക്കോടതി

'കേന്ദ്ര മന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിട്ടില്ല, പങ്കെടുത്തത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ കോൺഫറൻസിൽ മാത്രം'

സൗദി രാജകുമാരന്‍ ലണ്ടനിലെ ആഡംബര ഹോട്ടലില്‍ മരിച്ച നിലയില്‍; അമിത ലഹരി ഉപയോഗം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

CJP Jantar Mantar Protest Live: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി; ഭരണഘടനാ ക്ലബ്ബിൽ ചർച്ച

മൗത്ത് വാഷ് പ്രമേഹ സാധ്യത 55 ശതമാനം വരെ കൂട്ടാം, തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ