എന്താണ് സപ്പറേഷൻ ആങ്സൈറ്റി ( Separation Anxiety)  .
Health

കുട്ടികളിലെ സെപ്പറേഷൻ ആങ്സൈറ്റി എങ്ങനെ കുറയ്ക്കാം? - വിഡിയോ

ആറ് മാസം മുതല്‍ മൂന്ന് വയസു വരെ ഉള്ള കുട്ടികളിലാണ് ഇത് കാണപ്പെടാറ്

സമകാലിക മലയാളം ഡെസ്ക്

ദ്യ ദിനം സ്കൂളില്‍ പോകുമ്പോള്‍ ജനാല കമ്പിയില്‍ ചുറ്റിപ്പിടിച്ച് 'അമ്മ പോകരുതെന്ന്' വിളിച്ചു പറഞ്ഞു കൊണ്ട് പൊട്ടിക്കരയുന്ന കുട്ടികളുടെ ചിത്രം പ്രവേശത്സവ ദിനത്തില്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ പതിവാണ്. വീട്ടില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ അകന്നിരിക്കേണ്ടി വരുന്നതിലുള്ള കുട്ടികളുടെ വിഷമം സാധാരണവും തത്ക്കാലികവുമാണ്. ഇത് കുട്ടികളുടെ വികസനത്തിന്റെ ഒരു സാധാരണ ഘട്ടമാണ്. സപ്പറേഷന്‍ ആങ്സൈറ്റി (Separation Anxiety) അഥവാ വേര്‍പിരിയല്‍ ഉത്കണ്ഠ എന്നാണ് ഇതിനെ മനഃശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.

ആറ് മാസം മുതല്‍ മൂന്ന് വയസു വരെ ഉള്ള കുട്ടികളിലാണ് ഇത് കാണപ്പെടാറ്. പ്രായം കൂടുന്തോറും കുട്ടികളില്‍ ഈ ഉതക്ണ്ഠ കുറയുകയും അവര്‍ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.

സെപ്പറേഷന്‍ ആങ്‌സൈറ്റി എങ്ങനെ കുറയ്ക്കാം

  • കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് പ്രധാനം. കുട്ടികളില്‍ നിന്ന് അല്‍പ സമയത്തേക്ക് മാറി നില്‍ക്കുകയും പുതിയ ആളുകളെയും സ്ഥലങ്ങളെയും പരിചയപ്പെടുത്തുകയും വേണം.

  • കുട്ടികളെ ഡേ കെയര്‍ അല്ലെങ്കില്‍ അത്തരം സ്ഥാപനങ്ങളില്‍ വിടുന്നതിന് മുന്‍പ് അവിടെ സന്ദര്‍ശിക്കുക.

  • കുട്ടികള്‍ തനിച്ചായിരിക്കുമ്പോള്‍ അവരുടെ ഉത്കണ്ഠ ചിന്തകളെ കുറയ്ക്കുന്നതിന് അവര്‍ക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടം, ഭക്ഷണം, ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ടു പോവുക എന്നിവ ചെയ്യാവുന്നതാണ്.

  • കുട്ടികളോട് യാത്ര പറയുമ്പോള്‍ സന്തോഷത്തോടെ യാത്ര പറയുക.

  • നിങ്ങള്‍ പുറത്തു പോകുമ്പോള്‍ നിങ്ങള്‍ എപ്പോള്‍ തിരിച്ചു വരുമെന്നും വന്ന് കഴിഞ്ഞ് കുട്ടികള്‍ക്കൊപ്പം എന്തൊക്കെ ചെയ്യുമെന്നും അവര്‍ക്ക് മനസിലാകുന്ന രീതിയില്‍ പറയുക. ഇത് സുരക്ഷിതത്വ ബോധവും വിശ്വാസവും ഉണ്ടാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

SCROLL FOR NEXT