Socks Meta AI Image
Health

ഓരോ തവണ ഉപയോ​ഗിച്ച ശേഷവും സോക്സ് കഴുകാറുണ്ടോ?

ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷത്തിൽ ഇത്തരം സൂക്ഷ്‌മാണുക്കൾ വേഗത്തിൽ വളരാൻ സാധ്യതയുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഷൂബൈറ്റ് ഒഴിവാക്കാനും ദുർ​ഗന്ധം കുറയ്ക്കാനുമൊക്കെ ഷൂസിനൊപ്പം നമ്മൾ സോക്സ് ധരിക്കാറുണ്ട്. നമ്മുടെ ചർമവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവയാണ് സോക്സുകൾ. അതുകൊണ്ട് തന്നെ ഓരോ തവണ ഉപയോ​ഗിക്കുമ്പോഴും സോക്സ് കഴുകി വേണം ഉപയോ​ഗിക്കാൻ.

ഒന്നിലേറെ തവണ കഴുകാത്ത സോക്സ് ധരിക്കുമ്പോൾ സ്റ്റാഫൈലോകോക്കസ് ഓറിയസ്, ആസ്‌പർജില്ലസ് സ്‌പീഷീസുകൾ പോലുള്ള ദോഷകരമായ വിവിധതരം ബാക്‌ടീരിയകളും ഫംഗസുകളും പെരുകാനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകും. ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷത്തിൽ ഇത്തരം സൂക്ഷ്‌മാണുക്കൾ വേഗത്തിൽ വളരാൻ സാധ്യതയുണ്ട്.

  • കഴുകാത്ത സോക്‌സുകളിൽ വിയർപ്പ് അടിഞ്ഞു കൂടി, ബാക്‌ടീരിയകളും ഫംഗസുകളും പെരുകാനുള്ള സാധ്യതയുണ്ട്.

  • കാലുകളിൽ ചൊറിച്ചിൽ, തൊലി പൊളിഞ്ഞു പോകുക, വേദനാജനകമായ കുമിളകൾ എന്നിവ ഉണ്ടാകും.

  • ദീർഘനേരത്തെ ഉപയോഗം ചർമത്തിലും കാൽവിരലുകൾക്കും കേടുപാടുകൾ വരുത്തും.

  • കാലിലെ മുറിവുകൾ വഷളാക്കാനും ഗുരുതരമായ അണുബാധയുണ്ടാകാനും സാധ്യത.

സോക്‌സ് ധരിക്കുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ

  • ഇറുകിയ സോക്‌സിനോട് ബൈ പറയാം

  • മഴക്കാലങ്ങളിൽ സോക്‌സ് ഒഴിവാക്കാം

  • ഈർപ്പമോ നനവോ ഉള്ള സോക്‌സുകൾ ഉപയോ​ഗിക്കരുത്

  • സോക്‌സ് അഴിച്ചതിന് ശേഷം ചൂടുവെള്ളത്തിൽ കാലുകൾ കഴുകുക

  • കാലിൽ മുറിവുകളുള്ളപ്പോൾ സോക്‌സ് ധരിക്കരുത്

Socks cleaning tips, health problems

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയത്തൊള്ള അലിറേസ അറാഫി ഇടക്കാല പരമോന്നത നേതാവ്; ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍

എ എ റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

വഴുതനങ്ങയ്ക്കുള്ളിൽ പുഴുവുണ്ടോ? തിരിച്ചറിയാം

വെള്ളം ഒറ്റയടിക്ക് കുടിച്ച് ദാഹം മാറ്റാറുണ്ടോ? ചില അപകടങ്ങൾ പിന്നിലുണ്ട്

'25 വർഷം എന്നത് വളരെ ചെറിയ സമയമാണ്; അത്തരം സിനിമകൾ ചെയ്യാൻ യുവാക്കളുടെ ഒരു നിര തന്നെയുണ്ട് ഇപ്പോൾ'

SCROLL FOR NEXT