Kitchen sponge Pinterest
Health

പാത്രം കഴുകാനും കൗണ്ടർടോപ്പ് വൃത്തിയാക്കാനും ഒരു സ്ക്രബർ, അടുക്കളയിലെ അബദ്ധങ്ങൾ

പാത്രങ്ങൾ, കൗണ്ടർടോപ്പുകൾ, ഹെവി ക്ലീനിങ് എന്നിവയ്ക്കായി പ്രത്യേകം സ്പോഞ്ചുകൾ ഉപയോ​ഗിക്കുന്നത് ക്രോസ് കണ്ടമിനേഷൻ തടയാൻ സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

പുറമെ ക്ലീൻ ആണെന്ന് തോന്നിപ്പിച്ചാലും നിങ്ങളുടെ അടുക്കള മാരകമായ രോ​ഗാണുക്കളുടെ വിളനിലമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പാത്രങ്ങളും തറയും അടുക്കള ഉപകരണങ്ങളൊക്കെ വൃത്തിയാണെങ്കിലും ആണെങ്കിലും അവ ഉരച്ചു കഴുകാൻ ഉപയോ​ഗിക്കുന്ന സ്ക്രബറുകളുടെ അല്ലെങ്കിൽ സ്പോഞ്ചുകളുടെ അവസ്ഥ ശ്രദ്ധിച്ചിട്ടുണ്ടോ?

ഈർപ്പവും മെഴുക്കും ഭക്ഷണാവശിഷ്ടങ്ങളുമൊക്കെയായി ദുർ​ഗന്ധത്തോടെയായിരിക്കും അവ വീണ്ടും വീണ്ടും ഉപയോ​ഗിക്കുന്നത്. ഇവ മാരകമായ പല ബാക്ടീരികളുടെയും വിളനിലമായി മാറുന്നു. ആഴ്ചകളോളം ഒരേ സ്പോഞ്ച് ഉപയോ​ഗിക്കുന്നത് അണുബാധയുടെ കാഠിന്യം വർധിപ്പിക്കും. ഇവ മാറ്റിമാറ്റി ഉപയോ​ഗിക്കേണ്ടത് വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു അടുക്കള നിലനിർത്തുന്നതിനുള്ള ലളിതവും എന്നാൽ പ്രധാനപ്പെട്ടതുമായ ഒരു ഘട്ടമാണ്.

പാത്രം കഴുകുന്ന സ്പോഞ്ച് മാറ്റാറായോ, എങ്ങനെ മനസ്സിലാക്കാം?

ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്പോഞ്ച് മാറ്റണം

എത്ര തവണ ഉപയോ​ഗിക്കുന്നുവെന്നതിനെ ആശ്രയിച്ച്, കുറഞ്ഞത് ഓരോ രണ്ടാഴ്ച കഴിയുമ്പോഴും പാത്രം കഴുകുന്ന സ്പോഞ്ച് മാറ്റണം. ദിവസത്തിൽ പല തവണ ഉപയോഗിക്കുന്ന സ്പോഞ്ചുകളിൽ ബാക്ടീരിയകൾ വേഗത്തിൽ അടിഞ്ഞുകൂടാനും ശരിയായി വൃത്തിയാക്കാനുള്ള കഴിവ് പതുക്കെ നഷ്ടപ്പെടുകയും ചെയ്യുന്നു. പതിവായി സ്പോഞ്ച് മാറ്റുന്നത് പാത്രങ്ങളിലും പ്രതലങ്ങളിലും അണുക്കൾ പടരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

ദുർഗന്ധം ഉണ്ടായാൽ!

പാത്രം കഴുകുന്ന സ്പോഞ്ചിൽ നിന്ന് അസുഖകരമായ മണം വരാൻ തുടങ്ങിയാൽ അതിൽ ബാക്ടീരിയകളും കുടുങ്ങിയ ഭക്ഷണ കണികകളും നിറഞ്ഞിരിക്കാൻ സാധ്യതയുണ്ട്. നന്നായി കഴുകിയാലും ഈ അണുക്കളെ നീക്കം ചെയ്യാൻ കഴിയില്ല. വൃത്തിയുള്ള പാത്രങ്ങളും അടുക്കള പ്രതലങ്ങളും മലിനമാകാതിരിക്കാൻ ദുർഗന്ധം വമിക്കുന്ന സ്പോഞ്ച് ഉടനടി ഒഴിവാക്കണം.

സപോഞ്ചിന്റെ ഘടനയിലെ മാറ്റം

ഉപയോ​ഗിച്ചുകൊണ്ടിരിക്കുന്ന സ്പോഞ്ച് കീറുകയോ പൊടിയുകയോ ആകൃതി നഷ്ടപ്പെടുകയോ ചെയ്താൽ അവ ഉപേക്ഷിക്കാറായെന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം സ്പോഞ്ചുകൾ കൊണ്ട് ശരിയായി വൃത്തിയാക്കാൻ പ്രയാസകരമായിരിക്കും, ഇത് ദൈനംദിന ശുചിത്വം കുറയ്ക്കുന്നു.

സ്പോഞ്ച് സാനിറ്റൈസ് ചെയ്യാം

ഉപയോ​ഗിക്കുന്നതിന് മുൻപ് സ്പോഞ്ച് ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുന്നത് ബാക്ടീരിയയുടെ പ്രജനനം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഇത്തരത്തിൽ സ്പോഞ്ച് സാനിറ്റൈസ് ചെയ്യുന്നത് താൽക്കാലിക പരിഹാരം മാത്രമാണ്. ഇത് ഒരിക്കലും സ്പോഞ്ച് മാറ്റിസ്ഥാപിക്കുന്നതിന് പകരമാകില്ല.

എല്ലാ ജോലികൾക്കും ഓരേ സ്പോഞ്ച് ഉപയോ​ഗിക്കാതിരിക്കുക

പാത്രങ്ങൾ, കൗണ്ടർടോപ്പുകൾ, ഹെവി ക്ലീനിങ് എന്നിവയ്ക്കായി പ്രത്യേകം സ്പോഞ്ചുകൾ ഉപയോ​ഗിക്കുന്നത് ക്രോസ് കണ്ടമിനേഷൻ തടയാൻ സഹായിക്കും. ഈ ശീലം ഓരോ സ്പോഞ്ചും കൂടുതൽ നേരം വൃത്തിയാക്കി നിലനിർത്തുകയും മൊത്തത്തിലുള്ള അടുക്കള ശുചിത്വം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

When To Replace Your Kitchen Sponge For Better Hygiene

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: വിഡി സതീശനു വേണ്ടി ആത്മഹത്യാ ശ്രമം, പരമ യോഗ്യന്‍ കെസിയെന്ന് ടി പത്മനാഭന്‍

ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങൾ‌ ?; ശ്രേയസ് അയ്യര്‍ ടി20, ഏകദിന നായനാകും, റിപ്പോര്‍ട്ട്

'എനിക്ക് വേറെ വഴിയില്ല'; മകന്റെ കല്ലറ വൃത്തിയാക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് നടി; മക്കളെ ഒളിപ്പിച്ചു വച്ച് ഭര്‍ത്താവ്!

ഇനി പാദങ്ങൾ പൂ പോലെ സോഫ്റ്റാകും

SCROLL FOR NEXT