Chips packets Pinterest
Health

ചിപ്സ് പാക്കറ്റിൽ ഇത്രയും 'കാറ്റ്' എന്തിനാണ്? വെറുതെയല്ല, അതിനൊരു കാരണമുണ്ട്

നൈട്രജൻ ഭക്ഷണ വസ്തുക്കളുമായി രാസപ്രവർത്തനം നടത്തില്ലെന്നതാണ് പ്രധാന സവിശേഷത.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ചിപ്സ് പാക്കറ്റുകളിൽ എന്തിനാണ് ഇത്രയും കാറ്റ് നിറച്ചുവച്ചിരിക്കുന്നതെന്ന് ചിന്തിക്കാത്തവർ ഉണ്ടാകില്ല. കാറ്റ് നിറച്ച് കമ്പനികൾ ആളുകളെ പറ്റിക്കുകയാണെന്ന് ധരിക്കുന്നവരുമുണ്ട്. എന്നാൽ ഇത് വെറും കാറ്റല്ല, നൈട്രജൻ വാതകമാണ്. അതിന്റെ പിന്നിലൊരു ശാസ്ത്രവുമുണ്ട്.

നൈട്രജൻ വാതകത്തിന് നിറമോ ​ഗന്ധമോ ഇല്ല. സാധാരണ അന്തരീക്ഷ വായുവിൽ ഏകദേശം 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്സിജനും മറ്റ് വാതകങ്ങളുമാണ് ഉള്ളത്. എന്നാൽ ചിപ്‌സ് പാക്കറ്റുകളിൽ പ്രത്യേകം നിറയ്ക്കുന്നത് ശുദ്ധ നൈട്രജൻ വാതകമാണ്. Modified Atmosphere Packaging (MAP) എന്നാണ് ഭക്ഷണ പാക്കുകളിൽ നൈട്രജൻ നിറയ്ക്കുന്ന ഈ പ്രക്രിയയെ വിളിക്കുന്നത്.

നൈട്രജൻ ഭക്ഷണ വസ്തുക്കളുമായി രാസപ്രവർത്തനം നടത്തില്ലെന്നതാണ് പ്രധാന സവിശേഷത. ഭക്ഷണത്തിന്റെ ഗുണനിലവാരം കൂടുതൽ കാലം നിലനിർത്താൻ ലോകമെമ്പാടുമുള്ള ഭക്ഷ്യവ്യവസായത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്.

നൈട്രജൻ നിറയ്ക്കുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ

ചിപ്സ് പഴകാതിരിക്കാൻ

പാക്കറ്റുകളിൽ ആക്കുന്ന ചിപ്സിൽ എണ്ണ ഉണ്ടാകും. ഓക്സിജനുമായ ഇവ സമ്പർക്കം ഉണ്ടാകുമ്പോൾ എണ്ണ ഓക്സിഡൈസ് ചെയ്യപ്പെടുകയും ഭക്ഷണം പെട്ടെന്ന് പഴകാനും ദുർ​ഗന്ധവും രുചിയിൽ വ്യത്യാസവും ഉണ്ടാകാൻ കാരണമാകും. നൈട്രജൻ ഭക്ഷണവുമായി രാസപ്രവർത്തനം നടത്താത്തതു കൊണ്ട് ഭക്ഷണത്തിന്റെ ​ഗുണനിലവാരം സംരക്ഷിക്കാൻ സാധിക്കും.

ചിപ്‌സ് ക്രിസ്പി ആയി സൂക്ഷിക്കുന്നു

പാക്കറ്റിനുള്ളിലെ നൈട്രജൻ ഒരു കുഷ്യൻ പോലെ പ്രവർത്തിക്കുന്നു. പാക്കറ്റ് ചിപ്സ് പലയിടങ്ങളിലേക്ക് കൊണ്ടുപോവുകയും കടകളിൽ കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ ചിപ്സ് പൊട്ടിപോകാനുള്ള സാധ്യത കൂടുതലാണ്. ഇത് നൈട്രജൻ വാതകം നിറയ്ക്കുന്നതു കൊണ്ട് ഒഴിവാക്കാൻ സഹായിക്കും. മാത്രമല്ല, നൈട്രജൻ ഈർപ്പം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ ചിപ്‌സ് കൂടുതൽ കാലം ക്രിസ്പിയായി തുടരും.

ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നു

നൈട്രജൻ ഉപയോഗിക്കുന്നത് ചിപ്‌സിന്റെ ഗുണനിലവാരം മാസങ്ങളോളം നിലനിർത്താൻ സഹായിക്കുന്നു. അതിനാലാണ് ദീർഘകാലം സൂക്ഷിച്ചാലും പല പാക്കറ്റുകളിലെയും ചിപ്‌സ് പുതുമയോടെ ലഭിക്കുന്നത്.

ചിപ്‌സ് പാക്കറ്റ് തുറന്ന ശേഷം എത്ര ദിവസം വരെ ഉപയോഗിക്കാം?

പാക്കറ്റ് തുറന്നാൽ നൈട്രജൻ പുറത്തേക്ക് പോകുകയും ഓക്സിജനും ഈർപ്പവും അകത്തേക്ക് പ്രവേശിക്കുകയും ചെയ്യും. അതിനാൽ, കഴിയുന്നത്ര വേഗം ഉപയോഗിക്കുന്നതാണ് നല്ലത്. വായു കയറാത്ത കണ്ടെയ്‌നറിൽ സൂക്ഷിച്ചാൽ കുറച്ച് സമയം കൂടി ക്രിസ്പിനസ് നിലനിർത്താം. തുറന്ന പാക്കറ്റ് ദീർഘകാലം തുറന്നുവെക്കുന്നത് രുചിയും ഗുണനിലവാരവും കുറയ്ക്കും.

Why air is filled in chips packets, Is it safe?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

'വേഗം വീട് പിടിക്കണം'; റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്

പച്ചപ്പട്ടുടുത്ത് കോട്ടമതിലുകൾ, ഇരമ്പിയാർത്ത് അറബിക്കടൽ; മൺസൂൺ മഴ നനയാൻ കാസർകോട്ടേക്ക് സഞ്ചാരികളുടെ ഒഴുക്ക്

പലിശനിരക്കില്‍ മാറ്റം വരുത്താതെ അമേരിക്കന്‍ കേന്ദ്രബാങ്ക്, അഞ്ചാം ദിവസവും രൂപയ്ക്ക് നേട്ടം; എണ്ണവില 90 ഡോളറില്‍ താഴെ തന്നെ

നോണ്‍-ക്രീമിലെയര്‍: സ്വകാര്യ മേഖലയിലെ ശമ്പളവും കണക്കാക്കണമെന്ന് ഹൈക്കോടതി