Dandruff in Monsoon Pinterest
Health

മഴക്കാലത്ത് എന്തുകൊണ്ട് തലയിൽ താരൻ കൂടുന്നു? ഷാംപൂ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ

സാധാരണഗതിയിൽ മലാസീസിയ അപകടകാരിയല്ലെങ്കിലും വലിയ തോതിൽ പെരുകുന്നത് താരനും മറ്റ് സ്കാൽപ് പ്രശ്നങ്ങൾക്കും കാരണമാകാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

സാധാരണയെക്കാൾ മഴക്കാലമായാൽ തലയിൽ താരൻറെ അളവു വല്ലാതെ കൂടാൻ സാധ്യതയുണ്ട്. ഈർപ്പമുള്ള അന്തരീക്ഷമാണ് അതിന് പിന്നിലെ പ്രധാന കാരണം. മഴക്കാലത്ത് വായുവിലെ ഈർപ്പവും ചൂടും കൂടുന്നതിനാൽ തലയോട്ടിയിൽ വിയർപ്പും എണ്ണമയവും വർധിക്കുന്നു. ഈ സാഹചര്യം തലയോട്ടിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മലാസീസിയ (Malassezia) എന്ന ഫംഗസിന് വളരാനുള്ള സാഹചര്യം ഒരുങ്ങുന്നു.

സാധാരണഗതിയിൽ മലാസീസിയ അപകടകാരിയല്ലെങ്കിലും വലിയ തോതിൽ പെരുകുന്നത് താരനും മറ്റ് സ്കാൽപ് പ്രശ്നങ്ങൾക്കും കാരണമാകാം. ചർമത്തിലും സ്കാൽപ്പിലും സ്വാഭാവികമായി കാണപ്പെടുന്ന ഒരു യീസ്റ്റ്-തരം ഫംഗസാണ് മലാസീസിയ.

മറ്റൊരു കാരണം ഉദരസംബന്ധമായ പ്രശ്നങ്ങളാണ്. കുടലിലെ മൈക്രോബയോമും സ്കാൽപിൻ്റെ ആരോഗ്യവും ബന്ധപ്പെട്ടിരിക്കുന്നു. മഴക്കാലത്ത് ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, അണുബാധ തുടങ്ങിയവ താരന് കാരണമാകാം.

മഴക്കാലത്ത് താരൻ ഒഴിവാക്കാൻ

പതിവായി മുടി കഴുകുക

സ്കാൽപ്പിൻ്റെ ശുചിത്വം പാലിക്കുകയാണ് പ്രധാന മാർഗം. മഴക്കാലത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും മുടി കഴുകുന്നത് അമിത എണ്ണ അടിഞ്ഞു കൂടുന്നതും താരനും നീക്കം ചെയ്യാൻ സഹായിക്കും.

Hair Wash to prevent Dandruff

ആന്റിഫംഗൽ ഷാംപൂകൾ ഉപയോഗിക്കുക

കെറ്റോകോണസോൾ, സിങ്ക് പൈറിത്തിയോൺ, അല്ലെങ്കിൽ സെലിനിയം സൾഫൈഡ് ഷാംപൂകൾ ഉപയോഗിക്കുന്നത് സ്കാൽപ്പിലെ അമിതമായ മലസീസിയ നീക്കാൻ സഹായിക്കും. താരന് ഷാംപൂ ചെയ്യുമ്പോൾ, ഷാംപൂ പുരട്ടി അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാൻ ശ്രദ്ധിക്കുക.

over doing Hair Oi

സ്കാൽപ്പിൽ ഈർപ്പം നിർത്താൻ അനുവദിക്കരുത്

മഴ നനഞ്ഞ ശേഷമോ കുളിച്ച ശേഷമോ തലമുടി വെള്ളത്തോടെ ദീഘനേരം വയ്ക്കുന്നത് ഫംഗസ് വളരാൻ കാരണമാകും.

അമിത എണ്ണ വേണ്ട

പരമ്പരാഗത മുടി സംരക്ഷണ രീതിയാണ് എണ്ണ പുരട്ടിയുള്ള കുളിയെങ്കിലും, ഈർപ്പമുള്ള കാലാവസ്ഥയിൽ ഒരുപാട് എണ്ണ പുരട്ടുന്നത് താരൻ വർധിപ്പിക്കാൻ കാരണമാകും.

സ്ഥിരമായ ലക്ഷണങ്ങൾ അവഗണിക്കരുത്

കടുത്ത ചൊറിച്ചിൽ, ചുവപ്പ്, അല്ലെങ്കിൽ ഇടയ്ക്കിടെ കഴുകിയിട്ടും താരൻ പൊഴിയുന്നുണ്ടെങ്കിൽ അത് ലസീസിയയുടെ അമിതവളർച്ച മൂലമാകാം. ഇതിന് വൈദ്യസഹായം തേടേണ്ടതാണ്.

Why Dandruff increases in Monsoon

'സാറേ എന്നല്ലേ വിളിപ്പിച്ചിരുന്നത്?; പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയിട്ട് പുറത്തുപോയി';ജി സുധാകരനും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

അച്ഛനും അമ്മയ്ക്കും വേണ്ടി ചെയ്തതിന്റെ ലിസ്റ്റ് ഇടാനില്ല; നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു; എല്ലാ തെളിവുമുണ്ട്; മൗനം വെടിഞ്ഞ് സിന്ധു

ഫോക്സ് വാഗണ്‍ ടൈറണ്‍ ലൈഫ് പുറത്തിറങ്ങി, വിലയും ഫീച്ചറുകളും അറിയാം

ഗോൾ വഴങ്ങാത്ത സ്പെയിൻ; വല നിറയ്ക്കുമോ ബെൽജിയം? ഈ 6 ഘടകങ്ങൾ നിർണായകം, കളിയുടെ ​ഗതി തിരിക്കും

മികച്ച കാമറ, നല്ല ചിത്രങ്ങള്‍ എടുക്കാം; എഐ ഫീച്ചര്‍, ഓപ്പോ ഫൈന്‍ഡ് എക്‌സ്9എസ് പുറത്തിറക്കി